കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരമായ യമഹ YZF R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

പൂനെ ആസ്ഥാനമായുള്ള കസ്റ്റമൈസേഷൻ സ്ഥാപനം ബൈക്കിനായി ഫ്യുവൽ ടാങ്ക് കവറും മോട്ടോജിപി സ്റ്റൈൽ ഫെയറിംഗ് വിംഗ്‌ലെറ്റുകളും അടങ്ങുന്ന V3 എയ്‌റോ കിറ്റാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

4,500 രൂപ വില വരുന്ന ഫ്യുവൽ ടാങ്ക് കവറിന് കട്ടിയുള്ള സെന്റർ റിഡ്ജും വശങ്ങളിൽ കറുത്ത കവറുമാണ് ലഭ്യമാകുന്നത്. ഹെഡ്‌ലാമ്പിന് താഴെ സ്ഥാപിച്ച് ഇൻഡിക്കേറ്ററുകൾ വരെ നീളുന്ന വിംഗ്‌ലെറ്റുകളും മോഡിഫിക്കേഷൻ കിറ്റിൽ ഉൾപ്പെടുന്നുണ്ട്.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

വിംഗ്‌ലെറ്റുകൾ 2,250 രൂപയാണ് മുടക്കേണ്ടത്. ഈ വിലകൾ നികുതിയും ഷിപ്പിംഗ് ചാർജുകളും ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഇതിന്റെ ചെലവുകൾ കൂടി ഉപഭോക്താക്കൾ മുടക്കേണ്ടതായുണ്ട് എന്നുസാരം.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

ആദ്യത്തെ 10 ഓർഡറുകൾക്ക് ഓട്ടോലോഗ് ഡിസൈൻ ഗണ്യമായ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പാക്കേജ് തയാറായ ശേഷം ബാക്കി തുക നൽകേണ്ടിവരുമ്പോൾ നിങ്ങൾക്ക് എയ്‌റോ കിറ്റ് ഓൺലൈനായി 2,000 രൂപയ്ക്ക് ബുക്ക് ചെയ്യാം.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

പുതുതായി പരിചയപ്പെടുത്തിയ മോഡിഫിക്കേഷൻ കിറ്റുകൾക്കായുള്ള ഡെലിവറികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കിറ്റിൽ ചെറിയ ആഡ്-ഓണുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെങ്കിലും R15 മോഡലിനെ കൂടുതൽ സ്പോർട്ടിയർ ലുക്കിലേക്ക് മോഡിഫൈ ചെയ്യാൻ ഇവ ധാരാളമാണ്.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

ഇതിനകം തന്നെ യമഹ YZF R15 V3 മോഡലിന്റെ സ്പോർട്ടി രൂപത്തിനും പെർഫോമൻസിനും ആരാധകർ ഒരുപാടുണ്ട്. ഒരു ജോഡി മിനിമലിസ്റ്റിക് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഫോക്സ് സെൻ‌ട്രൽ എയർ ഇൻ‌ടേക്ക്, ആംഗുലർ ഫെയറിംഗ്, പോയിന്റുചെയ്‌ത അപ്‌‌വെപ്റ്റ് ടെയിൽ എന്നിവ ഉപയോഗിച്ച് R15 അതിന്റെ സ്റ്റോക്ക് രൂപത്തിൽ പോലും റേസ്‌ ബൈക്കുകളുടെ ശൈലിയാണ് നൽകുന്നത്.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

യമഹ R15 V3 നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും മെറ്റാലിക് റെഡ്, തണ്ടർ ഗ്രേ പതിപ്പിന് 1,52,100 രൂപയും മോട്ടോർസൈക്കിളിന്റെ റേസിംഗ് ബ്ലൂ മോഡലിന് 1,53,200 രൂപയുമാണ് വില.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

അതേസമയം ഡാർക്ക് നൈറ്റ് വേരിയന്റിനായി 1,54,200 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. യുവ ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ മോഡലിന്റെ മൂന്നാംതലമുറ മോഡൽ 2018 മുതലാണ് വിപണിയിൽ എത്തി തുടങ്ങിയത്.

കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ

155 സിസി, ലിക്വിഡ്-കൂൾഡ്, SOHC, ഫോർ-വാൽവ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് യമഹ R15 V3 മോഡലിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ പരമാവധി 18.37 bhp പവറും 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Autologue Design Unveiled New Modification Kit For Yamaha R15. Read in Malayalam
Story first published: Thursday, June 17, 2021, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X