Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

ഇന്ത്യയിലെ എക്കാലത്തെയും ജനപ്രിയ മോട്ടോർസൈക്കിൾ ശ്രേണികളിൽ ഒന്നാണ് Bajaj Pulsar മോഡലുകളുടേത്. ഒരുകാലത്ത് യുവാക്കൾക്കിടയിൽ തരംഗം തീർന്ന ബൈക്കുളായിരുന്നു പൾസറിന്റേത്. ഇന്നും ജനപ്രിയമായി തുടരാനും ഇവയ്ക്ക് സാധിക്കുന്നുണ്ട്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

150 മുതൽ 220 സിസി വരെ വരുന്ന വ്യത്യ‌സ്‌ത പതിപ്പുകളും പൾസർ ശ്രേണിയിലുണ്ട്. ഉത്സവ സീസൺ അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില മികച്ച ഓഫറുകളുമായി കളംപിടിക്കാനൊരുങ്ങുകയാണ് കമ്പനി.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

അതിന്റെ ഭാഗമായി ബജാജ് പൾസർ NS160, പൾസർ 150 SD എന്നിവ 4,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോടെ ഇപ്പോൾ സ്വന്തമാക്കാം. അതിനുപുറമെ രണ്ട് മോഡലുകൾക്കും ബാധകമായ കുറഞ്ഞ ഡൗൺ പേയ്മെന്റ് സ്കീമും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

പൾസർ മാനിയയുടെ 20 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു പുതിയ പൾസർ NS160 അല്ലെങ്കിൽ പൾസർ 150 SD വാങ്ങുമ്പോൾ 4,000 രൂപ ക്യാഷ് ബെനിഫിറ്റ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബജാജ് അവകാശപ്പെടുന്നു. മോട്ടോർസൈക്കിളുകൾക്ക് 18,348 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്മെന്റ് സ്കീമും വാഗ്ദാനം ചെയ്യുന്നുണ്ട്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

തീർച്ചയായും ഈ രണ്ട് ഓഫറുകളിലും നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അതിനാൽ അവയെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ അടുത്തുള്ള അംഗീകൃത ബജാജ് ഡീലർഷിപ്പ് സന്ദർശിച്ചാൽ മതിയാകും. ഈ ഓഫറുകൾ പരിമിതമായ കാലയളവിലേക്ക് മാത്രമായിരിക്കും ലഭ്യമാവുക.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

ബജാജ് പൾസർ NS160 നിലവിൽ 1,15,091 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. മെറ്റാലിക് പേൾ വൈറ്റ്, ബേൺഡ് റെഡ്, പ്യൂവർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 4 വാൽവ്, ടു സ്പാർക്ക് പ്ലഗുകളുള്ള 160 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

ഈ ഓയിൽ കൂൾഡ് യൂണിറ്റ് 9000 rpm-ൽ 17.2 bhp പരമാവധി കരുത്തും 7250 rpm-ൽ 14.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ വിപണിയിൽ എൻട്രി ലെവൽ നേക്കഡ് സ്ട്രീറ്റ് സ്പോടർസ്‌ മോട്ടോർസൈക്കിൾ ശ്രേണിയിൽ ടിവിഎസ് അപ്പാച്ചെ RTR 160, ഹീറോ എക്സ്ട്രീം 160R, ഹോണ്ട ഹോർനെറ്റ് 2.0 തുടങ്ങിയവയുമായാണ് ബജാജ് പൾസർ NS160 മാറ്റുരയ്ക്കുന്നത്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

മറുവശത്ത് ബജാജ് പൾസർ 150 SD 1,04,365 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്. മികച്ച പവർ ഡെലിവറിയുള്ള 150 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം കാഴ്ച്ചയിലെ ഭംഗിയും വിൽപ്പനയെ കൂടുതൽ സഹായിക്കുന്നുമുണ്ട്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

പൾസർ 150 SD പതിപ്പിന്റെ 150 സിസി എഞ്ചിൻ 8500 rpm-ൽ പരമാവധി 14 bhp പവറും 6500 rpm-ൽ 13.25 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 148 കിലോഗ്രാം ഭാരമുള്ള ഈ മോട്ടോർസൈക്കിളിന് സിംഗിൾ ചാനൽ എബിഎസാണ് ബജാജ് വാഗ്‌ദാനം ചെയ്യുന്നത്. ബ്ലൂ/ബ്ലാക്ക്, റെഡ്/ബ്ലാക്ക്, ബ്ലാക്ക്/റെഡ്, വൈറ്റ്/ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

കൃത്യമായ ഇടവേളകളിൽ ബൈക്കുകൾക്ക് സൗന്ദ്യര്യാത്മക പരിഷ്ക്കാരങ്ങൾ നൽകുന്നതിലും ബജാജ് പണ്ടേ ശ്രദ്ധകാണിക്കാറുള്ളതാണ് പൾസർ ശ്രേണിയെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇത്രയും ജനപ്രിയമാക്കി നിർത്തുന്നത്. ഇന്ന് 125 സിസി മുതൽ 220 സിസി വരെയുള്ള ലൈനപ്പിൽ പതിനൊന്നോളം ബൈക്കുകളാണ് അണിനിരക്കുന്നതും.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

പുതുകാലഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതിയൊരു 250 സിസി മോട്ടോർസൈക്കിളിലേക്കും ചേക്കേറാൻ ഒരുങ്ങുകയാണ് ബജാജ് പൾസർ. വര്‍ഷങ്ങളായി എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളെയും ബോഡി സ്‌റ്റൈലുകളെയും ആശ്രയിച്ച് പൾസറിന്റെ നിരവധി ആവര്‍ത്തനങ്ങള്‍ നാം കാണുകയും ചെയ്‌തിട്ടുണ്ട്. അതിൽ ഈ നിരയിലെ ഏറ്റവും പുതുമുഖമായിരിക്കും വരാനിരിക്കുന്നത്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയൊരു മോഡലിനെ കൂടി അവതരിപ്പിക്കാൻ ബജാജ് തയാറെടുക്കുന്നത്. 2021 നവംബറിൽ പള്‍സര്‍ ബ്രാന്‍ഡ് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാകും പുതിയ 250 സിസി മോഡൽ നിരത്തിലെത്തുന്നത്.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ പള്‍സര്‍ മോഡലായിരിക്കുമിത്. ഇത് പുതിയൊരു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും എന്നതാണ് ശ്രദ്ധേയമാകുന്നത്. ശരിക്കും NS200, RS200, 220F മോഡലുകളിൽ നിന്നുള്ള പരിണാമമാകും 250 സിസി ബൈക്കെന്നാണ് സൂചന.

Pulsar NS160, Pulsar 150 SD മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുമായി Bajaj

ഇങ്ങനെയായതിനാൽ തന്നെ ബജാജ് പള്‍സര്‍ 250 മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് അനുമാനിക്കാം. ഒന്ന് നേക്കഡ് അല്ലെങ്കില്‍ NS250 ആയിരിക്കും, മറ്റൊന്ന് ഫുള്ളി ഫെയർഡ് RS250 ആയിരിക്കും. മൂന്നാമത്തേത് സെമി ഫെയര്‍ഡ് 250F ആയിരിക്കും. അതായത് ഇവ യഥാക്രമം NS200, RS200, 220F മോഡലുകളുടെ പിൻഗാമികളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj announced rs 4 000 cash benefit on pulsar ns160 or pulsar 150 sd
Story first published: Tuesday, September 7, 2021, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X