Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
ബജാജ് ഓട്ടോ 2020 ഡിസംബറിൽ മൊത്തം 1,28,642 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 2019 -ൽ ഇതേ കാലയളവിലെ 1,24,125 യൂണിറ്റിനെ അപേക്ഷിച്ച് വിൽപ്പന 3.6 ശതമാനം വർധിച്ചു.

എന്നാൽ വിപണിവിഹിതത്തിൽ കഴിഞ്ഞ മാസം 11.82 ശതമാനത്തിൽ നിന്ന് 0.42 ശതമാനം ഇടിവോടെ 11.41 ശതമാനമാണ് കമ്പനി നേടിയത്. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാക്കളായി ബജാജ് സ്ഥാനം പിടിച്ചു.

പൾസർ 125 -ന്റെ പ്രശസ്തിയിലേക്കുള്ള കുതിപ്പ് സമീപകാലത്ത് നിഷേധിക്കാനാവില്ല. തുടക്കത്തിൽ, വലിയ പൾസർ 150 -യുടെ വിൽപ്പനയെ കാർന്ന തിന്നിരുന്ന 125, പിന്നീട് സ്വന്തമായി ഒരു പാത തന്നെ സൃഷ്ടിച്ചു.

സ്‌പോർടി എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ വിൽപ്പന 2020 ഡിസംബറിൽ 42,686 യൂണിറ്റായി ഉയർന്നു. 15,082 യൂണിറ്റുകളിൽ നിന്ന് 183 ശതമാനം വൻതോതിലുള്ള വളർച്ചയാണ് മോഡൽ നേടിയത്.
Rank | Models | Dec 2020 | Dec 2019 | Growth (%) |
1 | Pulsar 125 | 42,686 | 15,082 | 183 |
2 | Platina | 30,740 | 35,914 | -14 |
3 | Pulsar 150 | 19,958 | 26,778 | -25 |
4 | CT100 | 13,835 | 30,758 | -55 |
5 | Pulsar 180 + 200NS | 8,279 | 5,223 | 59 |
6 | Pulsar 220 | 4,498 | 3,848 | 17 |
7 | Avenger 160 | 1,333 | 2,112 | -37 |
8 | Avenger 220 | 643 | 402 | 60 |
9 | Dominar 400 | 411 | 180 | 128 |
10 | Dominar 250 | 364 | - | 7 |
11 | Chetak Electric | 3 | - | - |

2020 ഡിസംബറിൽ 30,740 യൂണിറ്റുമായി പ്ലാറ്റിന രണ്ടാം സ്ഥാനത്തെത്തി. 2019 -ൽ ഇതേ കാലയളവിൽ ഇത് 35,914 യൂണിറ്റിനെ അപേക്ഷിച്ച് 14 ശതമാനം ഇടിവാണ് മോഡൽ രേഖപ്പെടുത്തിയത്.
MOST READ: ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്‌സോണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

19,958 യൂണിറ്റുമായി പൾസർ 150 മൂന്നാം സ്ഥാനത്താണ്. മുൻവർഷത്തെ 26,778 യൂണിറ്റുകളിൽ നിന്ന് 25 ശതമാനം ഇടിവാണ് ഇതും രജിസ്റ്റർ ചെയ്തത്.

നാലാം സ്ഥാനം കൈവരിച്ചത് മറ്റൊരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CT 100 ആണ്. 2019 ഡിസംബറിൽ 30,758 യൂണിറ്റുകളിൽ നിന്ന് 55 ശതമാനം ഇടിവോടെ 13,835 യൂണിറ്റുകളാണ് CT 100 രജിസ്റ്റർ ചെയ്തത്.

പൾസർ 180, NS 200 എന്നിവയുടെ വിൽപന 8,279 യൂണിറ്റാണ്. 2019 -ൽ ഇതേ കാലയളവിലെ 5,223 യൂണിറ്റിൽ നിന്ന് 59 ശതമാനം വർധനയാണ് ഇരുമോഡലുകളും നേടിയത്.

പൾസർ 220 കഴിഞ്ഞ മാസം 4,500 യൂണിറ്റാണ് വിറ്റഴിച്ചത്. 2019 ഡിസംബറിൽ ഇത് 3,848 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 17 ശതമാനം വിൽപ്പന വർധനവാണ് രേഖപ്പെടുത്തിയത്. അടുത്തിടെ ഒരു അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 220 -ക്ക് നിർമ്മാതാക്കൾ നൽകിയിരുന്നു.
MOST READ: കൊവിഡ് -19 പ്രതിരോധ വാക്സിനുകൾ രാജ്യമെമ്പാടുമെത്തിക്കാൻ റീഫർ വാഹനങ്ങളുമായി ടാറ്റ

1,333 യൂണിറ്റുകൾ മാത്രമാണ് വിറ്റതെന്നതിനാൽ അവഞ്ചർ 160 എല്ലാ ബജാജ് ഇരുചക്ര വാഹനങ്ങളിൽ നിന്നും ഏറ്റവും മോശം വളർച്ച നേരിട്ടു. 2019 -ലെ ഇതേ കാലയളവിനെ 2,112 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 37 ശതമാനം ഇടിവാണ് മോഡലിനുണ്ടായത്.

അതിന്റെ വലിയ സഹോദരൻ അവഞ്ചർ 220, 643 യൂണിറ്റുകൾ രേഖപ്പെടുത്തി. 2019 -ൽ ഇതേ കാലയളവിൽ 402 യൂണിറ്റിൽ നിന്ന് 60 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്.

ഡൊമിനാർ 400, ഡൊമിനാർ 250 എന്നിവ യഥാക്രമം പത്താമത്തെയും പതിനൊന്നാമത്തെയും സ്ഥാനത്തെത്തി. ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ മൂന്ന് യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം ഡീലർഷിപ്പുകളിലേക്ക് ഡെസ്പാച്ച് ചെയ്തത്.