Just In
- 31 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ് -19 പ്രതിരോധ വാക്സിനുകൾ രാജ്യമെമ്പാടുമെത്തിക്കാൻ റീഫർ വാഹനങ്ങളുമായി ടാറ്റ
രാജ്യവ്യാപകമായി കൊവിഡ് -19 വാക്സിനേഷൻ ഡ്രൈവ് സുഗമമായി നിർവ്വഹിക്കുന്നതിനായി റഫ്രിജറേറ്റഡ് ട്രക്കുകൾ വാഗ്ദാനം ചെയ്യുന്നതായി പ്രാദേശിക ഓട്ടോ മേജർ ടാറ്റ മോട്ടോർസ് അറിയിച്ചു.

വാക്സിനുകളുടെ വിശ്വസനീയവും സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിന്, താപനില, അളവ്, ഭാരം എന്നിവ അനുസരിച്ച് പുതിയ ശ്രേണിയിലുള്ള വാഹനങ്ങൾ കമ്പനി രൂപകൽപ്പന ചെയ്യുകയും ചെയ്തു.

വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുസൃതമായി വാഹനങ്ങൾ വിവിധ കപ്പാസിറ്റിയിലും ടണേജ് പോയിന്റുകളിലും ലഭ്യമാണ് എന്ന് ടാറ്റ മോട്ടോർസ് പ്രസ്താവനയിൽ പറഞ്ഞു.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്‌സ്‌വാഗൺ

ഈ വാക്സിൻ ട്രക്കുകളും വാനുകളും സർക്കാർ ഇ-മാർക്കറ്റ്പ്ലെയ്സ് (GeM) പോർട്ടലിൽ വാങ്ങാൻ ലഭ്യമാണ്.

രാജ്യത്തെ പ്രമുഖ റീഫർ (റഫ്രിജറേറ്റഡ് ലോഡ് ബോഡി) നിർമാതാക്കളുമായി സഖ്യത്തിലേർപ്പെട്ടിരിക്കുകയാണെന്നും ഉപയോഗത്തിന് തയ്യാറായ റീഫറുകളും ഇൻസുലേറ്റഡ് വാക്സിൻ വാനുകളും തങ്ങൾ വാഗ്ദാനം ചെയ്യുന്നതായും ടാറ്റ മോട്ടോർസ് അറിയിച്ചു.

റഫ്രിജറേറ്റഡ് ട്രക്കുകൾ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ ശേഷികളിൽ ലഭ്യമാണ്.

ഇന്റർമീഡിയറ്റ് വാണിജ്യ വാഹനങ്ങൾ, ഇടത്തരം വാണിജ്യ വാഹന വിഭാഗങ്ങൾ, ചെറിയ വാണിജ്യ വാഹനങ്ങൾ, കൂടാതെ, അവസാന മൈൽ സുഗമമാക്കുന്നതിനും വാക്സിനുകളുടെ ഗ്രാമീണ ഗതാഗതത്തിനും പിക്ക് അപ്പ് ശ്രേണി എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
MOST READ: മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ

വാക്സിനേഷന്റെ ആദ്യ ഘട്ടം പുറത്തിറക്കാൻ രാജ്യം തയ്യാറായതിനാൽ രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പ്പുകൾ സുരക്ഷിതമായും വേഗത്തിലും വിതരണം ചെയ്യുന്നതിന് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോർസ് കൊമേർഷ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

സർക്കാർ നിയന്ത്രണങ്ങളും വാക്സിനേഷൻ നിർമ്മാതാക്കളുടെ ആവശ്യങ്ങളും ഉൾക്കൊണ്ട് തങ്ങളുടെ മികച്ച ഉൽപന്നങ്ങൾ ആത്‌നിർഭർ ഭാരത എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.