Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ
വിപണിയിൽ പ്രവേശിച്ചിട്ട് 100 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ മോട്ടോ ഗുസി. മണ്ടെല്ലോ ഡെൽ ലാരിയോയിൽ 1921-ൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് ഇന്നും അതേ പ്ലാന്റിൽ തന്നെയാണ് തുടരുന്നതും.

എന്നാൽ 2004 മുതൽ യൂറോപ്പിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമാതാക്കളായ പിയാജിയോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് മോട്ടോ ഗുസി.

അവയുടെ എയർ-കൂൾഡ്, 90 ഡിഗ്രി വി-ട്വിൻ എഞ്ചിനുകൾ, ലോഞ്ചിറ്റ്യൂഡിനൽ ക്രാങ്ക്ഷാഫ്റ്റ് ഓറിയന്റേഷൻ ഉള്ള വി-ട്വിൻ എഞ്ചിൻ പ്രോജക്റ്റിന്റെ സിലിണ്ടർ ഹെഡുകൾ എന്നിവയാണ് മോട്ടോ ഗുസി മോട്ടോർസൈക്കിളുകളുടെ പ്രധാന സവിശേഷതകൾ.
MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

100-ാം വർഷ ആഘോഷങ്ങളുടെ ഭാഗമായി മോട്ടോ ഗുസി തങ്ങളുടെ മോട്ടോർസൈക്കിൾ മോഡലുകളുടെ പ്രത്യേക ശ്രേണി പ്രത്യേക സെന്റിനൽ കളർ ഓപ്ഷനിൽ പുറത്തിറക്കിയിരിക്കുകയാണ്.

ഇത് V7, V9, V85 TT എന്നിവയിൽ ലഭ്യമാണ്. 1953 മുതൽ 1957 വരെ ലോക ചാമ്പ്യൻഷിപ്പ് ജിപി മോട്ടോർസൈക്കിൾ റേസിംഗിൽ തുടർച്ചയായി ഒമ്പത് ലോക കിരീടങ്ങൾ നേടിയ റെക്കോർഡുള്ള ബ്രാൻഡ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ബൈക്കുകളിലൊന്നായ 350 ബിയാൽബെറോയുടെ നിറമാണ് സ്പെഷ്യൽ എഡിൻ ബൈക്കുകൾക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
MOST READ: റിപ്പബ്ലിക് ദിന പരേഡിൽ സാന്നിധ്യമറിയിക്കാൻ റാഫേൽ യുദ്ധവിമാനവും

ബൈക്കുകളിൽ സാറ്റിൻ ഫിനിഷ്ഡ് ഫ്യൂവൽ ടാങ്ക്, ഗ്രീൻ ഫെയറിംഗ്, ലെതർ സീറ്റ്, ഫ്രണ്ട് മഡ്‌ഗാർഡിനെ അലങ്കരിച്ച ഗോൾഡൻ ഫിനിഷുള്ള 100-ാം വാർഷികത്തിന്റെ മോട്ടോ ഗുസി ലോഗോയും ഇതിൽ ഉൾപ്പെടും.

മോട്ടോ ഗുസി V7, V85 TT സെന്റിനാരിയോ പതിപ്പുകൾ 2021 ഫെബ്രുവരി മുതൽ യുകെയിൽ ലഭ്യമാകും. കമ്പനിയുടെ ഔദ്യോഗിക വെബ്സെറ്റിലൂടെയോ അല്ലെങ്കിൽ മോട്ടോ ഗുസി ഡീലർഷിപ്പ് വഴിയോ മോഡലുകൾ ലഭ്യമാകും. എന്നാൽ പുതിയ വേരിയന്റുകൾക്കായുള്ള വില പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ല.
MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

ഫാക്ടറിയുടെ വാർഷികവും ആഘോഷിക്കുന്നതിനായി ഇറ്റാലിയൻ സ്ഥാപനം മണ്ടെല്ലോ ഡെൽ ലാരിയോ ഫാക്ടറിയിൽ ആതിഥേയത്വം വഹിച്ച ജിഎംജി (ജിയോർനേറ്റ് മൊണ്ടിയാലി മോട്ടോ ഗുസി) അല്ലെങ്കിൽ മോട്ടോ ഗുസി വേൾഡ് ഡെയ്‌സും ബ്രാൻഡ് പുനരുജ്ജീവിപ്പിക്കുകയാണ്.

വേൾഡ് ഡേയ്‌സ് പരിപാടിയിൽ ആയിരക്കണക്കിന് താല്പര്യങ്ങൾ പങ്കെടുക്കുമെന്നാണ് നിഗമനം. നേരത്തെ പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഈ പരിപാടി സംഘടിപ്പിച്ചത്.