Just In
- 8 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റിപ്പബ്ലിക് ദിന പരേഡിൽ സാന്നിധ്യമറിയിക്കാൻ റാഫേൽ യുദ്ധവിമാനവും
ജനുവരി 26-ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ റാഫേൽ യുദ്ധവിമാനവും സാന്നിധ്യമറിയിക്കും.

ഏറെ ചർച്ചചെയ്യപ്പെട്ട ഈ യുദ്ധവിമാനം ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യൻ സൈന്യത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ റഫേൽ 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും പരേഡ് നടത്തുക.

ഒരു റഫാൽ വിമാനം മാത്രമാകും പരേഡിനുണ്ടാവുക. എന്നാൽ വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്ന് വിംഗ് കമാൻഡർ ഇന്ദ്രനിൽ നന്ദി വ്യക്തമാക്കിയിട്ടിട്ടുണ്ട്.
MOST READ: സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

താഴ്ന്ന ഉയരത്തിൽ പറക്കുകയും ലംബമായി മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയാണു വെർട്ടിക്കൽ ചാർലി ഘടന. 2016-ല്‍ ഫ്രാൻസുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ ആദ്യ ബാച്ചിൽ അഞ്ച് എണ്ണമാണ് രാജ്യത്ത് എത്തിയത്. ബാക്കിയുള്ളവ ഫ്രാന്‍സില്‍ പരിശീലനത്തിലാണ്.
MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

ബാക്കിയുള്ളവ ഈ വർഷം തന്നെ സേനയുടെ ഭാഗമാകും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റാഫേല്‍.

ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങളായ ഇവ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ഇന്ത്യ സ്വന്തമാക്കുന്ന 36 വിമാനങ്ങളിൽ 28 എണ്ണം സിംഗിൾ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. ബാക്കി എട്ടെണ്ണം ഡ്യുവൽ സീറ്റ് ഉള്ളവയുമാണ്.
MOST READ: 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ

9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് അത്യാധുനിക റഡാര്‍, ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള ശേഷി, ശത്രു രാജ്യങ്ങളുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

കൊവിഡ്-19 പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ദൈര്‍ഘ്യം ഇത്തവണ കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റര്‍ നടത്തുന്ന പരേഡ് ഇപ്രാവശ്യം 3.3 കിലോമീറ്ററായാണ് ചുരുക്കിയിരിക്കുന്നത്. കൂടാതെ 55 വര്‍ഷത്തിനുശേഷം ആദ്യമായാകും മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക് ദിനം ഇന്ത്യ ആഘോഷിക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്.