Just In
- 56 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ
ഇരുചക്രവാഹന ഉൽപാദനത്തിൽ 100 ദശലക്ഷം യൂണിറ്റുകൾ എന്ന സുപ്രധാന നാഴികക്കല്ല് മറികടന്നതായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ബ്രാൻഡിന്റെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് കമ്പനി തങ്ങളുടെ 100 ദശലക്ഷം യൂണിറ്റ് തികച്ചുകൊണ്ട് എക്‌സ്ട്രീം 160R പുറത്തിറക്കി.

റെക്കോർഡ് സമയത്തിനുള്ളിലാണ് ഹീറോ മോട്ടോകോർപ് ഈ പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ അവസാന 50 ദശലക്ഷം ഉൽപാദന യൂണിറ്റുകൾ ഉത്പാദിപ്പിച്ചതായി കമ്പനി പറയുന്നു.
MOST READ: 230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

അതോടൊപ്പം 'ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാവ്' എന്ന പദവി ബ്രാൻഡ് 20 -ാം വർഷവും നിലനിർത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ഇതേ അവതസരത്തിൽ ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ പവൻ മുഞ്ജൽ ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള കമ്പനിയുടെ ആറ് മോഡലുകളുടെ സെലിബ്രേഷൻ-എഡിഷനുകൾ പുറത്തിറക്കി.
MOST READ: ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ഇതിൽ സ്പ്ലെൻഡർ പ്ലസ്, ഗ്ലാമർ, പാഷൻ പ്രോ, എക്‌സ്ട്രീം 160R, മാസ്ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125 എന്നിവ ഉൾപ്പെടുന്നു. ഈ പ്രത്യേക സെലിബ്രേഷൻ-എഡിഷൻ മോഡലുകൾ 2021 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

ഈ സുപ്രധാന നാഴികക്കല്ല് ഇന്ത്യയിലെ അന്തർലീനമായ കഴിവുകളുടെയും ഹീറോയുടെ ബ്രാൻഡ് അപ്പീലിന്റെയും ഒരു സ്ഥിരീകരണം കൂടിയാണ് എന്ന് ഉൽപാദന നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഡോ. മുഞ്ജൽ പറഞ്ഞു.

തങ്ങൾ ഇന്ത്യയിൽ, ആഗോള വിപണിയ്ക്കായി മോഡലുകൾ നിർമ്മിക്കുന്നു - ഈ നാഴികക്കല്ല് ഉപഭോക്താക്കളുടെ അംഗീകാരമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

വളർച്ചയുടെ യാത്ര തുടരാൻ തങ്ങൾ പോകുന്നു. 'മൊബിലിറ്റിയുടെ ഭാവി ആകുക' എന്ന കാഴ്ചപ്പാടിന് അനുസൃതമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം നിരവധി പുതിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും കമ്പനി പുറത്തിറക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക പരിപാടിയിൽ, ഡോ. മുഞ്ജൽ ബ്രാൻഡിന്റെ ഭാവി പഞ്ചവത്സര പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഹീറോ മോട്ടോകോർപ് എല്ലാ വർഷവും 10 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. പുതിയ ഉൽപ്പന്നങ്ങൾ, വേരിയൻറ് കൂട്ടിച്ചേർക്കലുകൾ, മോഡൽ അപ്‌ഡേറ്റുകൾ, മറ്റ് ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഇന്ത്യക്ക് പുറത്ത് വിപണി വ്യാപിപ്പിക്കാനും ബ്രാൻഡ് ആഗ്രഹിക്കുന്നു. രാജ്യത്തിന് പുറത്തുള്ള വിപണികളിൽ കുത്തനെയുള്ള വളർച്ച ലക്ഷ്യങ്ങൾ അവർ നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് വരും വർഷങ്ങളിൽ പ്രവർത്തനങ്ങളിൽ വ്യാപകമാകുമെന്നും കമ്പനി വ്യക്തമാക്കി.