Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD
ഇന്ത്യയിൽ ഏത് തരത്തിലുള്ള വാഹനങ്ങളിലും സൺ ഫിലിമുകളും കർട്ടനുകളും വളരെക്കാലമായി നിരോധിച്ചിരിക്കുന്ന ഒന്നാണ്. വർഷങ്ങൾക്കുമുമ്പ്, ചലിക്കുന്ന വാഹനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നിരുന്നാലും, സൺ ഫിലിമുകളും കർട്ടനുകളും തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന നിരവധി പേർ ഇന്നുമുണ്ട് എന്നതാണ് വാസ്തവം. ഇവരിൽ ഭൂരിഭാഗവും അധികാരികൾ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരാണ് എന്നതാണ് ശ്രദ്ധേയം. ആശാന് അടുപ്പിലുമാവാം എന്നാണല്ലോ.

അതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും കൈ കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് (MVD) ഇടപെട്ട് മന്ത്രിമാരുടെ കാറുകളിൽ നിന്നുൾപ്പടെ കർട്ടനുകളും സൺ ഫിലിമുകളും നീക്കംചെയ്യാൻ നിർദേശം നൽകിയിരിക്കുകയാണ്.

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ നിന്ന് സൺ ഫിലിമുകളും കർട്ടനുകളും ഉടൻ നീക്കം ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ് ടൂറിസം വകുപ്പിന് നിർദേശം നൽകി. ഇതിനായി കേരള ഗതാഗത കമ്മീഷൻ ടൂറിസം വകുപ്പിന് ഒരു കത്തും അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ടൂറിസം വകുപ്പാണ് മന്ത്രിമാക്കുള്ള കാറുകൾ നൽകുന്നത്. ഔദ്യോഗിക വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ കാറുകളിലെ നിയമവിരുദ്ധമായ ക്രമീകരണങ്ങൾ നീക്കംചെയ്യേണ്ടത് ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമാണ്.

ഔദ്യോഗിക കാറുകൾ നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെങ്കിലും നിയമവിരുദ്ധമായ ഘടകങ്ങൾ ഉണ്ടെങ്കിലും, പിഴ അടയ്ക്കാൻ ടൂറിസം വകുപ്പ് ബാധ്യസ്ഥമാണ്.

മന്ത്രിമാരുടെ വാഹനളിലെ നിയമലംഘനങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, ഭൂരിഭാഗം മന്ത്രിമാരും കർട്ടനുകളും സൺ ഫിലിമുകളും നീക്കംചെയ്യാൻ തയ്യാറായി.
MOST READ: വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ

എന്നാൽ മേഴ്സികുട്ടിയമ്മ, കെ കൃഷ്ണൻകുട്ടി, ടിപി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എന്നിവർ ഇതുവരെ ഇവ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല.

റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ സൺഫിലിമുകളും മറ്റും നീക്കം ചെയ്ത നിലയിലായിരുന്നു മന്ത്രി ഇപി ജയരാജന്റെ വാഹനം എന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിലും കർട്ടണുകൾ നീക്കം ചെയ്തിട്ടില്ല. എന്നാൽ അദ്ദേഹം Z+ ക്യാറ്റഗറി സെക്യൂരിറ്റിൽ പെടുന്നതിനാൽ ഈ നിയമപരിധിയിൽ വരുന്നില്ല.

Z+ സെക്യൂരിറ്റി കവർ ഹോൾഡർമാർക്ക് മാത്രമേ വാഹനങ്ങളിൽ കർട്ടനുകളും സൺ ബ്ലോക്കിംഗ് ഫിലിമുകളും ഉപയോഗിക്കാനാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ Z+ സെക്യൂരിറ്റി കവർ മുഖ്യമന്ത്രിക്ക് മാത്രമേയുള്ളൂ.
X+, Z സുരക്ഷാ പരിരക്ഷകർക്ക് അവരുടെ വാഹനങ്ങളിൽ കർട്ടനുകൾ ഉണ്ടാകാമെങ്കിലും ഇരുണ്ട ഫിലിമുകൾ അനുവദനീയമല്ല. വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ക്രാഷ് ഗാർഡുകൾ, വീതിയുള്ള ഫുട്ബോർഡ്, പതാക ഘടിപ്പിക്കുന്നതിനുള്ള സ്റ്റിക്ക്, ഏതെങ്കിലും തരത്തിലുള്ള പരിഷ്കാരങ്ങൾ എന്നിവ നിയമ വിരുധമാണ്.

ഓപ്പറേഷൻ സ്‌ക്രീൻ എന്ന പ്രത്യേക വാഹന പരിശോധന ഡ്രൈവിലൂടെ സംസ്ഥാനത്ത് നിയമം പൂർണ്ണമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് MVD. നിയമം പാലിക്കാത്ത ആളുകൾക്ക് 1,250 രൂപ പിഴയും കോടതി ഉത്തരവിടുന്ന ശിക്ഷയും നേരിടേണ്ടിവരും. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സർക്കാർ വാഹനങ്ങൾക്ക് ടൂറിസം വകുപ്പിൽ നിന്ന പിഴ ഈടാക്കും.
Image Courtesy: Manorama News