Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ
കൊവിഡ്-19 -ന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണും മറ്റും പ്രാബല്യത്തിൽ വന്നതു മുതൽ നമ്മിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലി ചേയ്യുന്നത് അഥവാ വർക്ക് ഫ്രം ഹോമാണ്.

ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം പലരും തിരികെ ഓഫീസുകളിൽ പോവാൻ തുടങ്ങിയെങ്കിലും ചിലർ ഇപ്പോഴും വർക്ക് ഫ്രം ഹോം തന്നെയാണ്.

പലർക്കും വീടുകൾ ഇപ്പോൾ ജോലിസ്ഥലങ്ങൾ മാത്രമായി മാറിയിരിക്കുകയാണ്, നിരവധി പേർ ഒരു ചേഞ്ചിനായി തിരയുകയാണ്. അത്തരത്തിൽ ഒരു ചേഞ്ച് വേണ്ടവർക്ക് നിസാൻ മനോഹരമായ ഒരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ്.
MOST READ: പുതിയ തന്ത്രവുമായി കിയ; 2027 ഓടെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കും

കമ്പനിയുടെ ഏറ്റവും പുതിയ കൺസെപ്റ്റ് കാർ വർക്ക് ഫ്രം ഹോം ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്നു. നിങ്ങൾക്ക് എവിടെ നിന്നും വേണമെങ്കിലും ജോലി ചെയ്യാനാവും.

ഇഷ്ടമുള്ള ലക്ഷ്യസ്ഥാനത്തേക്ക് വാൻ കൊണ്ടുപോകാനാകും, ഒപ്പം ആവശ്യമുള്ള എല്ലാ ഓഫീസ് സൗകര്യങ്ങളും ലഭിക്കും. വെർച്വൽ 2021 ടോക്കിയോ ഓട്ടോ സലൂണിൽ അവതരിപ്പിച്ച NV 350 ഓഫീസ് പോഡ് കൺസെപ്റ്റ് നിസാന്റെ NV 350 കാരവൻ അടിസ്ഥാനമാക്കിയുള്ളതാണ്.
MOST READ: ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ

ബിസിനസ്സ് വാൻ ഒരു ഓഫീസ് പോഡുമായി സംയോജിപ്പിച്ചിരിക്കുന്നു, ഇത് പ്രൊഫഷണലുകളെ അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നു.

വാഹനത്തിന്റെ പുറംഭാഗത്ത് ഫ്രണ്ട്, റിയർ ഓവർ ഫെൻഡറുകൾ, ബോഡി ഗ്രാഫിക്സ് എന്നിവ ഉൾക്കൊള്ളുന്നു, ഇത് ഓഫീസ് പോലുള്ള പൂർണ്ണ രൂപം നൽകുന്നു.

അകത്ത്, വാനിനുള്ളിൽ ഒരു ഓഫീസ് സൂക്ഷിച്ചിരിക്കുന്നു. ഒരു മേശയും കസേരയും ഇതിലുണ്ട്, ഇവ രണ്ടും കാരവാന്റെ പിൻഭാഗത്ത് ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു.

എന്നാൽ അകത്ത് ഇരുന്ന് ബോറടിക്കുമ്പോൾ, വാനിന്റെ പിൻവാതിലിൽ നിന്ന് ഓഫീസ് സ്ലൈഡ് ചെയ്യാനാകും.
MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

കൂടുതൽ വിശാലവും തുറന്നതുമായ ഇടം സൃഷ്ടിക്കാൻ കസേരയും മേശയും വാഹനത്തിനുള്ളിൽ നിന്ന് എളുപ്പത്തിൽ സ്ലൈഡ് ചെയ്ത് പുറത്തിറക്കാൻ കഴിയും. ജോലി ചെയ്യുമ്പോൾ ഒരാൾക്ക് പുറത്ത് കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.

സ്ലൈഡിംഗ് ഡോറിനടുത്ത് കുറച്ച് സ്റ്റെപ്പുകൾ സ്ഥാപിക്കാൻ കഴിയും, ഇത് ഓഫീസ് പോഡിനകത്തേക്കും പുറത്തേക്കും കടക്കുന്നത് എളുപ്പമാക്കുന്നു. ചായ/ കാപ്പി എന്നിവയ്ക്ക് വേണ്ടി ഒരു കെറ്റിൽ നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്, ഇത് മികച്ച ഓഫീസ് അനുഭവം നൽകുന്നു.
എന്നിരുന്നാലും ഉച്ചഭക്ഷണത്തിന്റെ ഇടവേളകൾ എങ്ങനെ? നിസാൻ അതിനെക്കുറിച്ചും ചിന്തിച്ചിട്ടുണ്ട്. ഒരു ആഢംബര റൂഫ് ബാൽക്കണി വാഹനത്തിലുണ്ട്, അത് വാൻ റൂമിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും, അതിൽ ജോലിക്കിടയിൽ അത്യാവശം വിശ്രമിക്കാം.