Just In
- 12 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 15 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 17 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ തന്ത്രവുമായി കിയ; 2027 ഓടെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കും
ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് കൊറിയൻ വാഹന നിർമാതാക്കളായ കിയ. പഭോക്താക്കൾക്ക് സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിനായി വാഹന നിർമാണത്തിനുമപ്പുറം പോവാനാണ് ബ്രാൻഡിന്റെ തീരുമാനം.

ഈ പ്രക്രിയയിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEVs) ജനപ്രിയമാക്കുന്നതിലാണ് കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ 2027 ഓടെ പുതിയ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

പുതിയ മോഡലുകളിൽ വ്യത്യസ്‌ത സെഗ്‌മെന്റുകളിലായി നിരവധി പാസഞ്ചർ വാഹനങ്ങൾ, എസ്‌യുവികൾ, എംപിവികൾ എന്നിവ പുറത്തിറക്കാനാണ് കിയ താൽപര്യപ്പെടുന്നത്. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ (E-GMP) നിന്നുള്ള കാറുകളും ഉൾപ്പെടും.
MOST READ: ആവേശമുണർത്തി സഫാരിയുടെ ആദ്യ TVC പുറത്തിറക്കി ടാറ്റ

അത് ദീർഘദൂര ഡ്രൈവിംഗിനും അതിവേഗ ചാർജിംഗിനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ പ്ലാറ്റ്‌ഫോമാണ്. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കായി കിയ പുതിയ പർപ്പസ് ബിൽറ്റ് വാഹനങ്ങളും (PBVs) അണിയറയിൽ വികസിപ്പിക്കുന്നുണ്ട്.

വിശാലമായ കോർപ്പറേറ്റ്, ഫ്ലീറ്റ് ഉപഭോക്താക്കളുടെ പ്രത്യേക മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോഡുലാർ ബോഡികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫ്ലെക്‌സിബിൾ ‘സ്‌കേറ്റ്ബോർഡ്' പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതാകും ഈ പ്രത്യേക വാഹനങ്ങൾ.
MOST READ: ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവി ഇന്ത്യൻ വിപണിയിൽ; വില 3.82 കോടി രൂപ

കിയയുടെ ആദ്യ അടുത്ത തലമുറ ഇലക്ട്രിക് വാഹനം 2021-ന്റെ ആദ്യ പാദത്തിൽ വെളിപ്പെടുത്തിയേക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് പുതിയ ഇ-ജിഎംപി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ശ്രദ്ധേയം. ഇത് 500 കിലോമീറ്ററിലധികം ഇലക്ട്രിക് ഡ്രൈവിംഗ് ശ്രേണിയും 20 മിനിറ്റിനുള്ളിൽ അതിവേഗ ചാർജിംഗ് സമയവും വാഗ്ദാനം ചെയ്യും.

ഈ ഇലക്ട്രിക് കാർ ഒരു ക്രോസ്ഓവർ-പ്രചോദിത രൂപകൽപ്പനയായിരിക്കും മുമ്പോട്ടുകൊണ്ടുപോവുക. കിയയുടെ പുതിയ ലോഗോ വഹിക്കുന്ന ആഗോള മോഡലായി ഇത് മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: പുതുതലമുറ കോമ്പസിന്റെ വില ജനുവരി 27 -ന് പ്രഖ്യാപിക്കാനൊരുങ്ങി ജീപ്പ്

പുതിയ തന്ത്രത്തിലെ മാറ്റത്തോടെ 2025 ഓടെ ആഗോള ബാറ്ററി ഇലക്‌ട്രിക് വാഹന വിപണിയിൽ 6.6 ശതമാനം വിഹിതവും 2026 ഓടെ ആഗോള വാർഷിക വിൽപ്പന 500,000 മോഡലുകളും പുറത്തിറക്കാനാണ് കൊറിയൻ കമ്പനി ലക്ഷ്യമിടുന്നത്.

സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രം പ്രതിഫലിപ്പിക്കുന്നതിനായി കാർ കമ്പനി മുമ്പ് കിയ മോട്ടോർസ് കോർപ്പറേഷന്റെ പേരിൽ നിന്ന് 'മോട്ടോർസ്' എന്ന പദം ഒഴിവാക്കിയിരുന്നു. ഇവികൾ, മൊബിലിറ്റി സൊല്യൂഷനുകളും സേവനം എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നതിനായുള്ള വിപുലീകരണമാണ് ഇതിന് പിന്നിലുള്ളത്.

പരമ്പരാഗത ഉത്പാദനം അടിസ്ഥാനമാക്കിയുള്ള ബിസിനസ് മോഡലിൽ നിന്ന് പിൻമാറിയതിന്റെ സൂചനയാണ്ഒരു പുതിയ ലോഗോയിലേക്കും മുദ്രാവാക്യത്തിലേക്കുമുള്ള ചുവടുവെപ്പ്.

ആഗോളതലത്തിൽ ഉപഭോക്താക്കൾക്കും കമ്മ്യൂണിറ്റികൾക്കും സമൂഹങ്ങൾക്കും സുസ്ഥിരമായ മൊബിലിറ്റി പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് കിയ കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ ഹോ സുങ് സോംഗ് അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ ഉപഭോക്താക്കൾക്കും കമ്മ്യൂണിറ്റികൾക്കും സമൂഹങ്ങൾക്കും സുസ്ഥിരമായ മൊബിലിറ്റി പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് കിയ കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ ഹോ സുങ് സോംഗ് അഭിപ്രായപ്പെട്ടു.