Just In
- 27 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ
തുടർച്ചയായ ഇരുപതാം വർഷവും ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളെന്ന പദവി നിലനിർത്തിയ ഹീറോ മോട്ടോകോർപ് ഇന്ത്യക്കായി സമാനതകളില്ലാത്ത പുതിയ പദ്ധതികളുമായി കളംനിറയാൻ ഒരുങ്ങുകയാണ്.

അടുത്ത അഞ്ച് വർഷത്തേക്ക് എല്ലാ വർഷവും പത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ് ഹീറോയുടെ തയാറെടുപ്പ്. 10 കോടി ഇരുചക്ര വാഹനങ്ങളെന്ന ഉത്പാദന നാഴികക്കല്ല് മറികടന്നുകൊണ്ടാണ് ആഭ്യന്തര ബ്രാൻഡ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹീറോയുടെ ഉത്തരാഖണ്ഡിലുള്ള നിർമാണ കേന്ദ്രത്തിൽ നിന്ന് എക്‌സ്ട്രീം 160R സ്പെഷ്യൽ എഡിഷൻ മോദൽ പുറത്തിറക്കിക്കൊണ്ടാണ് കമ്പനി തങ്ങളുടെ 10 കോടി യൂണിറ്റ് ഉത്പാദനം എന്ന അത്യപൂർവമായ നേട്ടത്തിൽ എത്തിയത്.

ഇനി 2025 ഓടെ 50 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിക്കായി കമ്പനി പുറത്തിറക്കും. അതിൽ പുതിയ മോഡലുകൾ, വേരിയന്റുകൾ, പുതുക്കൽ, നവീകരണം എന്നിവ ഉൾപ്പെടുന്നു എന്ന കാര്യമാണ് ശ്രദ്ധേയം.

ഉപഭോക്താക്കൾ, ഡീലർമാർ, വിതരണക്കാർ, നിക്ഷേപകർ, ജീവനക്കാർ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഗോള പ്രേക്ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ പവൻ മുഞ്ജലാണ് അടുത്ത അഞ്ച് വർഷത്തേക്ക് കമ്പനിയുടെ പദ്ധതികളും കാഴ്ചപ്പാടുകളും വിശദീകരിച്ചത്.
MOST READ: സിഎൻജി വിപണിയിൽ 31 ശതമാനം വളർച്ച കൈവരിച്ച് മാരുതി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിൽ നേതൃസ്ഥാനം കൂടുതൽ ഏകീകരിക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. ആധുനികവും നൂതനവുമായ ഉൽപ്പന്ന ആശയങ്ങൾക്കായി പ്രവർത്തിക്കുന്നതിനിടയിൽ പുതിയതും ആവേശകരവുമായ മോഡലുകളെ വിൽപ്പനയ്ക്ക് എത്തിച്ച് തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും കമ്പനി പരാമർശിച്ചു.

ഗുരുഗ്രാമിൽ ആസ്ഥാനമായുള്ള ബ്രാൻഡ് പുതിയ ആറ് സെലിബ്രേഷൻ എഡിഷൻ മോഡലുകളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പുതിയ മോഡലുകളിൽ മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡർ പ്ലസ്, ഗ്ലാമർ, എക്‌സ്ട്രീം 160R, പാഷൻ പ്രോ എന്നിവയാണ് ഉൾപ്പെടുന്നത്.
MOST READ: 2021 റോയൽ എൻഫീൽഡ് ഹിമാലയൻ; ഒരുങ്ങുന്നത് പുതിയ മൂന്ന് കളർ ഓപ്ഷനുകളിൽ

അതേസമയം ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറുകൾക്ക് ഈ പുതിയ സ്‌പെഷ്യൽ എഡിഷൻ ഒരുങ്ങും. മോഡലുകൾ 2021 ഫെബ്രുവരി മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റെക്കോർഡ് സമയത്തിനുള്ളിലാണ് ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് 10 കോടി എന്ന പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലാണ് അവസാന 50 ലക്ഷം യൂണിറ്റുകൾ ഹീറോ ഉത്പാദിപ്പിച്ചതെന്ന് അവകാശപ്പെടുന്നു.