സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

എല്ലാ വാഹനങ്ങള്‍ക്കും സൗജന്യ സര്‍വീസ് കാലയളവ് നീട്ടുന്നതായി പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. 2021 ഏപ്രില്‍ 1 നും 2021 മെയ് 31 നും ഇടയില്‍ കാലഹരണപ്പെടുന്ന ഏതൊരു സൗജന്യ സര്‍വീസ് കാലയളവും 2021 ജൂലൈ 31 ലേക്ക് നീട്ടി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

സൗജന്യ സര്‍വീസ് കാലയളവ് നീട്ടുന്നത് എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് വെല്ലുവിളി സൃഷ്ടിച്ചതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് കമ്പനി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരുടെ സംരക്ഷിക്കുന്നതിന്, നിര്‍മാണശാലകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, ഷോറൂമുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു.

MOST READ: രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

പ്രാദേശിക ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സേവന കേന്ദ്രങ്ങള്‍ അടയ്ക്കും. കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം മൂലമുണ്ടായ തടസ്സത്തെത്തുടര്‍ന്ന് തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ അംഗീകരിക്കുന്നുവെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ പറഞ്ഞു.

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ വാഹനങ്ങള്‍ പരിപാലിക്കുമെന്ന് ഉറപ്പുനല്‍കുന്നതിനായി രണ്ട് മാസത്തേക്ക് സേവന കാലയളവുകളില്‍ ഒരു വിപുലീകരണം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: ജീപ്പ്, സിട്രൺ ബ്രാൻഡുകൾക്ക് മൊബൈൽ ഡ്രൈവ് ഡിജിറ്റൽ ഇന്റർഫേസ് നൽകാനൊരുങ്ങി സ്റ്റെല്ലാന്റിസ്

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ്-19 വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ബജാജ് ഗ്രൂപ്പ് 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൊവിഡ്-19 വൈറസിന്റെ വ്യാപനം ഉള്‍ക്കൊള്ളുന്നതില്‍ നിലവിലുള്ള വെല്ലുവിളികള്‍ തടയാന്‍ കമ്പനി ഈ ഫണ്ടുകള്‍ ഉപയോഗിക്കും.

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

വൈറസിന്റെ രണ്ടാമത്തെ തരംഗം രാജ്യത്ത് അതിവേഗം പടരുന്ന സ്ഥിതിയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നതും. രാജ്യം നേരിടുന്ന വെല്ലുവിളികളെ ലഘൂകരിക്കാനും പകര്‍ച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗത്തെ നേരിടാനും സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

കൊവിഡിനെതിരായ പോരാട്ടത്തില്‍ പോയ വര്‍ഷവും ബജാജ് 100 കോടി രൂപ രാജ്യത്തിന് സംഭാവന ചെയ്തിരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സേവനങ്ങളുടെ വിപുലീകരണം പ്രഖ്യാപിക്കുന്ന നിര്‍മ്മാതാവിന്റെ നീണ്ട പട്ടികയില്‍ ഇപ്പോള്‍ ബജാജും ഉള്‍പ്പെടുന്നു.

സര്‍വീസും വാറണ്ടിയും നഷ്ടമാകില്ല; കാലയളവ് നീട്ടി നല്‍കി ബജാജ്

വിപുലീകരണത്തിന്റെ ഭാഗമായാണ് ഇരുചക്ര വാഹനങ്ങളും ത്രീ-വീലര്‍ സൗജന്യ സേവനങ്ങളും ബ്രാന്‍ഡ് പ്രഖ്യാപിച്ചത്.

More from DriveSpark

Article Published On: Wednesday, May 19, 2021, 17:36 [IST]
English summary
Bajaj Auto Extends Free Service Period In India, Find Here All Details. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X