കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

കഴിഞ്ഞ സാമ്പത്തിക വർഷം (FY2020-21) ശക്തമായ ഒരു നിലയിൽ അവസാനിച്ചുവെങ്കിലും, പുതിയത് (FY2021-22) ഇതുവരെ അത്ര മികച്ചതായിട്ടില്ല എന്നതാണ് സത്യം.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്നതോടെ, വാഹന ഉൽപാദനവും വിൽപ്പനയും വൻ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യങ്ങൾ ഫോർഡ് ഇന്ത്യയെ ശക്തമായി ബാധിച്ചു, കമ്പനി എല്ലാ പാസഞ്ചർ വാഹനങ്ങളുടേയും വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

കഴിഞ്ഞ മാസം, നിർമ്മാതാക്കൾ ഫിഗോയുടെ ഒരു യൂണിറ്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ വിറ്റത്. 2021 മാർച്ചിലെ മൊത്തം 219 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 ഏപ്രിലിൽ പ്രതിമാസ അടിസ്ഥാനത്തിൽ ഹാച്ച്ബാക്ക് 99.54 ശതമാനം വിൽപ്പന ഇടിവാണ് നേരിട്ടത്.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

2021 ഏപ്രിലിൽ മൊത്തം 635 യൂണിറ്റുകൾ വിറ്റഴിച്ച ഫോർഡ് ഫ്രീസ്റ്റൈൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2021 മാർച്ചിൽ നിർമ്മാതാക്കൾ CUV -യുടെ 689 യൂണിറ്റ് വിറ്റിരുന്നു, തൽഫലമായി പ്രതിമാസ കണക്കിൽ 7.84 ശതമാനം വിൽപ്പന കുറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

2020 ഏപ്രിലിൽ, രാജ്യവ്യാപകമായി പൂട്ടിയിട്ടതിനാൽ കാറുകളൊന്നും ഇന്ത്യൻ വിപണിയിൽ വിറ്റില്ല, അതിനാൽ വാർഷിക വിൽപ്പന കണക്കുകൾ ലഭ്യമല്ല.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി ഫോർഡ് ഫിഗോ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റർ, നാച്ചുറിലി ആസ്പിറേറ്റഡ്, ഇൻലൈൻ -ത്രീ പെട്രോൾ മോട്ടോറാണ്, ഇത് 96 bhp കരുത്തും 119 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ ഓപ്ഷൻ 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർഡീസൽ യൂണിറ്റാണ്, ഇത് 100 bhp കരുത്തും 215 Nm torque ഉം പുറപ്പെടുവിക്കുന്നു.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

രണ്ട് പവർപ്ലാന്റുകളും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ഇണചേരുന്നു. ഫോർഡ് ഫ്രീസ്റ്റൈലിലും ഇതേ എഞ്ചിൻ ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കും.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ഇന്ത്യൻ വിപണിയിൽ ഫിഗോയുടെ വില 5.82 ലക്ഷം രൂപ മുതൽ 8.37 ലക്ഷം രൂപ വരെയാണ്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി i10 നിയോസ്, ടാറ്റ ടിയാഗോ മുതലായവയാണ് ഇതിന്റെ പ്രധാന എതിരാളികൾ.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ഫോർഡ് ഫ്രീസ്റ്റൈലിന്റെ വില 7.27 ലക്ഷം രൂപ മുതൽ 9.02 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ വിപണിയിൽ മോഡലിന്റഎ ഏറ്റവും അടുത്ത എതിരാളി മാരുതി ഇഗ്നിസാണ്.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

വരാനിരിക്കുന്ന ടാറ്റ HBX ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, വിപണിയിലെത്തുമ്പോൾ ടാറ്റ മിനി എസ്‌യുവിയും ഫ്രീസ്റ്റൈലിന് നേരിട്ടുള്ള എതിരാളിയാകും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Figo Sales Adversely Hit During Covid-19 Second Wave. Read in Malayalam.
Story first published: Wednesday, May 19, 2021, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X