അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

പുതിയൊരു നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളുമായി എത്തുന്നുവെന്ന സൂചനയുമായി ബജാജ്. ഇൻസ്റ്റഗ്രാമിലൂടെ ടീസർ ചിത്രം പങ്കുവെച്ചാണ് കമ്പനി മോഡലിനെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

ജനപ്രിയ NS ശ്രേണിയുടെ ക്വാർട്ടർ ലിറ്റർ പതിപ്പിനെ വിപണിയിൽ എത്തിക്കാൻ കമ്പനിക്ക് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. അതിനാൽ തന്നെ പുതിയ ടീസർ വരാനിക്കുന്ന NS250 മോഡലിന്റെ അവതരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

ടീസർ ചിത്രത്തിൽ വൈറ്റ് റിം സ്റ്റിക്കറുകൾ പോലെ കാണപ്പെടുന്ന ബ്ലാക്ക് വീൽ ഡിസൈൻ NS ശ്രേണിക്ക് സമാനമാണ്. അതോടൊപ്പം എഞ്ചിനിലെ അണ്ടർ-ഗാർഡിലെ വൈറ്റ് ആക്സന്റുകൾ, റിയർ നമ്പർ‌പ്ലേറ്റ് ഹോൾഡറുടെ ഡിസൈൻ തുടങ്ങിയവയും NS പതിപ്പുകളെ സൂചിപ്പിക്കുന്നു.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

എന്നാൽ അടുത്തിടെ സമാരംഭിച്ച NS125 മോഡലിന്റെ പുതുക്കിയ മോഡലാകാനും സാധ്യതയുണ്ട്. പൂർണ ഗ്രേ നിറത്തിൽ ഒരുക്കിയ ബൈക്കിന്റെ അരങ്ങേറ്റത്തിനും സാധ്യതയുണ്ട് എന്നകാര്യം തള്ളിക്കളാനാവില്ല. NS ശ്രേണിയിലെ എൻ‌ട്രി ലെവൽ വേരിയന്റാണ് ഇത്.

അതിനാൽ തന്നെ പുതിയൊരു പൾസർ മോഡലുമായി രംഗത്തെത്തി കളംനിറയാൻ ബജാജിന് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി ഒരു 250 സിസി മോട്ടോർസൈക്കിളിന്റെ പരീക്ഷണയോട്ടവും ബജാജ് ആരംഭിച്ചിരുന്നു.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

പുതുതലമുറയിലെ പൾസർ സീരീസ് വികസിപ്പിക്കുന്നതിന്റേയും തിരക്കിലാണ് ബ്രാൻഡ് ഇപ്പോൾ. NS250, RS250 എന്നിവ ഈ വർഷാവസാനത്തോടെ എത്തുകയുള്ളൂ എന്നാണ് അടുത്തിടെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചത്. അങ്ങനെയെങ്കിൽ പുതിയ ടീസർ NS125 മോഡലിന്റെ പുതിയ വേരിയന്റായിരിക്കാം.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

നിലവിലുള്ള NS200 നെ അപേക്ഷിച്ച് ബജാജ് പൾസർ NS250 ടെസ്റ്റ് പ്രോട്ടോടൈപ്പ് നിരവധി ഡിസൈൻ വിശദാംശങ്ങൾ കാണിച്ചുതരുന്നുണ്ട്. ഇതിൽ വ്യത്യസ്തമായ സ്റ്റൈലിംഗ് ഘടകങ്ങൾ, വലിയ അനുപാതങ്ങൾ, താഴ്ന്ന സ്ഥാനത്തുള്ള ഹെഡ്‌ലാമ്പ്, കൂടുതൽ ആക്രമണാത്മക ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

കൂടാതെ എഞ്ചിൻ ഒരു ലിക്വിഡ്-കൂൾഡ് യൂണിറ്റിന് പകരം എയർ / ഓയിൽ-കൂളിംഗ് സാങ്കേതികവിദ്യയാകും ഉപയോഗിക്കുക. പൾസർ 220F, ഡൊമിനാർ 250 എന്നിവയ്ക്ക് ഇടയിലായിരിക്കും വരാനിക്കുന്ന 250 സിസി മോഡലുകൾ ഇടംപിടിക്കുക.

അണിയറയിൽ പുതിയൊരു ബൈക്ക്, ടീസർ ചിത്രം പുറത്തുവിട്ട് ബജാജ്

അങ്ങനെയാണെങ്കിൽ NS250 ഡൊമിനാർ 250 മോഡലിന് താഴെയായി സുസുക്കി ജിക്സർ 250 ഇരട്ടകൾക്കെതിരെ ആക്രമണാത്മകമായി വില നിശ്ചയിക്കും. എന്നാൽ യമഹ FZ25 ഇതിനകം തന്നെ വലിയ രീതിയിൽ തന്നെ വില കുറച്ചത് ബജാജിന് തിരിച്ചടിയായേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Auto Released New Teaser Image For Upcoming New Motorcycle. Read in Malayalam
Story first published: Friday, July 2, 2021, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X