മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

പൾസറിൽ നിന്നും ബജാജ് വ്യത്യസ്‌തമായി ചിന്തിക്കാൻ തുടങ്ങിയതിന്റെ ഫലമായിരുന്നു Dominar 400 സ്പോർട്‌സ് ടൂററിന്റെ വരവ്. ഏറെ കാലമായി കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ഈ മോഡലിന് ലഭിച്ചിരുന്നില്ല. എന്നാൽ ഇതിനൊരു പരിഹാരവുമായി കമ്പനി വിപണിയിലേക്ക് എത്തുകയാണ്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

പുതിയ തലമുറ പൾസർ പ്ലാറ്റ്ഫോം നവംബറിൽ എത്തുന്നിതിന് പിന്നാലെയാണ് ഡൊമിനാർ ശ്രേണിയും നവീകരിക്കാൻ ബജാജ് തയാറാവുന്നത്. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളിലേക്കാണ് പൾസർ ഇനി ചേക്കേറുന്നത്. പൊതു നിരത്തുകളിൽ നിലവിൽ പരീക്ഷിക്കപ്പെടുന്ന NS250, 250F എന്നിവയുടെ രൂപീകരണത്തിനാണ് പുതിയ പ്ലാറ്റ്ഫോം കാരണമാകുന്നത്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

ബജാജിന്റെ ഭാഗമായ കെടിഎമ്മും പുതുതലമുറ ഡ്യൂക്ക് 200, RC390 തുടങ്ങിയ പുതിയ മോട്ടോർസൈക്കിളുകളുടെ അണിയറയിലാണ്. അതിനാൽ തന്നെ ബജാജ് വരും മാസങ്ങളിൽ ഡൊമിനാർ 400 മോഡലിന്റെ പുതുക്കിയ അവതാരത്തെ പുറത്തിറക്കും. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് മൂന്ന് പുതിയ കളർ ഓപ്ഷനോടെ ലഭിക്കുന്ന ചെറിയ ഡൊമി 250 പരിഷ്ക്കരിച്ചിരുന്നു.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

2021 ബജാജ് ഡൊമിനാർ 400 ഡിസൈൻ നവീകരണങ്ങളും സാധ്യമായ മെക്കാനിക്കൽ, ഫീച്ചർ റിവിഷനുകളും ഇത്തവണ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം ഇതുവരെ പലതവണയായി 70,000 രൂപയോളമാണ് സ്പോർട്‌സ് ടൂററിന് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

2016 ഡിസംബറിൽ സമാരംഭിച്ചപ്പോൾ ഡൊമിനാർ 1.36 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. നിലവിൽ ഈ മോട്ടോർസൈക്കിൾ സ്വന്തമാക്കണേൽ 2.11 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

എന്നിരുന്നാലും വില നിർണയത്തെ സാധൂകരിക്കുന്നതിനായി ഡൊമിനാർ 400 ശ്രദ്ധേയമായ പരിഷ്ക്കാരങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും ബജാജ് ഉറപ്പുവരുത്തിയിരുന്നു. ഇപ്പോഴും മികച്ച പെർഫോമൻസ് യോഗ്യതകളുള്ള ഫീച്ചറുകൾ നിറഞ്ഞ മോട്ടോർസൈക്കിളുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

എന്നിരുന്നാലും ഡൊമിനാറിന് മാന്യമായ വിൽപ്പന സംഖ്യകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിഞ്ഞില്ലെന്നത് യാഥാർഥ്യമാണ്. റോയൽ എൻഫീൽഡ് മോഡലുകളെ വെല്ലുവിളിച്ചാണ് ഡൊമിനാർ ആദ്യകാലങ്ങളിൽ വിപണിയിൽ ഇടംപിടിച്ചത്. മുഖ്യശത്രുവായ ഹിമാലയൻ വിൽപ്പനയിൽ ശ്രദ്ധേയമായ നേട്ടംകൊയ്‌ത് മുന്നേറുന്നത് നോക്കിനിൽക്കാനെ ബജാജിന് കഴിഞ്ഞൊള്ളൂ.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

മാത്രമല്ല മിഡിൽവെയ്റ്റ് സെഗ്‌മെന്റിലെ രാജാവായ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന്റെ അടുത്തെങ്ങും എത്താനും ബജാജ് ഡൊമിനാറിനായില്ല. പുതുക്കിയ D400 നിലവിലുള്ള മോഡലിനേക്കാൾ നേരിയ വില വർധനവേടെയാകും ഇനിയും വിപണിയിൽ ഇടംപിടിക്കുക.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

നിലവിൽ 373 സിസി സിംഗിൾ സിലിണ്ടർ DOHC ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പ്രീമിയം സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളായ ബജാജ് ഡൊമിനാർ 400-ന് തുടിപ്പേകുന്നത്. ഇത് പരമാവധി 40 bhp കരുത്തിൽ 35 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

സവിശേഷതകളുടെ പട്ടികയിൽ 43 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ, ഒരു ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, റേഡിയല്‍ മൗണ്ട് ചെയ്ത ഫ്രണ്ട് കോളിപ്പര്‍, ഡ്യുവല്‍-ബാരല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

കൂടാതെ ടെയില്‍ലാമ്പ് കാസ്റ്റ് അലുമിനിയത്തിലുള്ള മിറര്‍ ഡിസൈന്‍, പുതിയ ടാങ്ക് പാഡ് ഡെക്കലുകള്‍ ,സ്റ്റീല്‍ സൈഡ് സ്റ്റാന്‍ഡ്, പാസഞ്ചര്‍ സീറ്റിനടിയില്‍ ബംഗി സ്ട്രാപ്പുകള്‍ എന്നിവയും ബൈക്കിന്റെ പ്രത്യേകതകളാണ്. അതേസമയം ബ്രേക്കിംഗ് സജ്ജീകരണത്തിനായി മുൻവശത്ത് 320 mm ഡിസ്ക്കും പിന്നിൽ 230 mm ഡിസ്ക്കുമാണ് ഡൊമിനാർ ഉപയോഗിക്കുന്നത്.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

മെച്ചപ്പെട്ട ബ്രേക്കിംഗിനായി ബജാജ് ഡ്യുവൽ ചാനൽ എബിഎസും ബൈക്കിന് നൽകിയിട്ടുണ്ട്. സസ്‌പെൻഷനെ സംബന്ധിച്ചിടത്തോളം മുൻവശത്ത് ഒരു ജോഡി 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മൾട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും ഉണ്ട്. ഡൊമിനാർ 400 പതിപ്പിന്റെ ഏറ്റവും വലിയ പോരായ്‌കളിൽ ഒന്നാണ് അതിന്റെ ഉയർന്ന നിയന്ത്രണ ഭാരം.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

അതിനാൽ തന്നെ ഇത് പരിഹരിക്കപ്പെടാനുള്ള നടപടികൾ ബജാജ് കൈക്കൊള്ളുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. എങ്കിലും ഇതിനുള്ള സാധ്യതകൾ വളരെ വിരളമാണ്. നിലവിൽ ഒറോറ ഗ്രീന്‍, വൈന്‍ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിൽ മാത്രമാണ് ബജാജ് ഡൊമി വിൽപ്പനയ്ക്ക് എത്തുന്നത്. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകൾ, മഹീന്ദ്ര മോജോ 300 എന്നിവയാണ് ഡൊ 400 പതിപ്പിന്റെ പ്രധാന എതിരാളികള്‍.

മാറ്റത്തിനൊരുങ്ങി Dominar 400 സ്പോർട്‌സ് ടൂറർ; പുത്തൻ പദ്ധതികളുമായി Bajaj

പൾസർ ശ്രേണികൊണ്ടു മാത്രം ഇരുചക്ര വാഹന വിപണി പിടിച്ചടക്കിയവരാണ് ബജാജ്. എന്നാൽ ഇതുകൊണ്ടുമാത്രം പിടിച്ചുനിൽക്കാനാവില്ല എന്നു മനസിലാക്കിയതോടെയാണ് ഡൊമിനാറും അവതരിപ്പിക്കപ്പെട്ടത്. ഇന്ന് 125 സിസി മുതൽ 220 സിസി വരെയുള്ള ലൈനപ്പിൽ പതിനൊന്നോളം ബൈക്കുകളാണ് അണിനിരക്കുന്നതും. ഡൊമിനാർ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പോയ വർഷം മോട്ടോർസൈക്കിളിന്റെ 250 പതിപ്പിനെയും ബജാജ് പരിചയപ്പെടുത്തി.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj dominar 400 sports tourer motorcycle coming with some upgrades soon
Story first published: Monday, August 30, 2021, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X