CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഈ വര്‍ഷം ജനുവരിയില്‍ ബജാജ് മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. CT, പ്ലാറ്റിന ശ്രേണി എന്നിവയ്ക്കൊപ്പം പള്‍സര്‍, അവഞ്ചര്‍, ഡൊമിനാര്‍ തുടങ്ങിയ മറ്റ് മോട്ടോര്‍സൈക്കിളുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചു.

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

CT, പ്ലാറ്റിന ശ്രേണികള്‍ക്കായി ഇപ്പോഴിതാ വീണ്ടും വിലകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. മറ്റ് ബജാജ് മോട്ടോര്‍സൈക്കിളുകളും വരും മാസങ്ങളില്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വ്യവസായ പ്രവണതകള്‍ക്ക് അനുസൃതമായാണ് വില വര്‍ദ്ധിപ്പിക്കാനുള്ള ബജാജിന്റെ നീക്കം. മറ്റ് മിക്ക ഇരുചക്ര വാഹന നിര്‍മാതാക്കളും പുതുവത്സര സമയത്തും അതിനുശേഷവും വില വര്‍ദ്ധിപ്പിച്ചിരുന്നു. മിക്ക കേസുകളിലും, ഇന്‍പുട്ട് ചെലവ് വര്‍ദ്ധിക്കുന്നതാണ് വില വര്‍ദ്ധനവിന് കാരണം.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും കൈകാര്യം ചെയ്യലും ഗതാഗത നിരക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന യാത്രാ മോട്ടോര്‍സൈക്കിളുകളിലൊന്നായ ബജാജ് CT വേരിയന്റുകള്‍ 1,356 മുതല്‍ 1,696 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്.

Model New Price Old Price Difference
CT100 KS Alloy ₹49,152 ₹47,654 ₹1,498
CT110 ES Alloy ₹53,498 ₹51,802 ₹1,696
CT110 ES Alloy X ₹55,494 ₹54,138 ₹1,356
Platina 100 KS Alloy ₹52,915 ₹52,166 ₹749
Platina 100 ES Drum ₹54,669 ₹53,920 ₹749
Platina 110 5-speed Drum ₹60,608 NA NA
Platina 110 H-Gear Disc ₹63,424 ₹64,301 - ₹877
Platina 110 ES ABS ₹67,424 ₹65,920 ₹1,504
CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

CT100 KS അലോയ് പുതിയ വില 49,152 രൂപയാണ്, നേരത്തെ ഇത് 47,654 രൂപയായിരുന്നു. CT110 ES അലോയ് മോഡലിന്റെ അപ്ഡേറ്റ് ചെയ്ത വില 53,498 രൂപയാണ്, മുന്‍ വിലയേക്കാള്‍ 1,696 രൂപയുടെ വര്‍ധനവാണ് ലഭിക്കുന്നത്.

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

CT110 ES അലോയ് X പുതിയ വില 55,494 രൂപയാണ്, നേരത്തെ ഇത് 54,138 രൂപയായിരുന്നു. CT100-ന് 102 സിസി മോട്ടോറാണ് നല്‍കുന്നത്, ഇത് 7,500 rpm-ല്‍ 7.9 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 8.34 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

90 കിലോമീറ്റര്‍ വരെയാണ് ബൈക്കിന്റെ പരമാവധി വേഗത. 7,000 rpm-ല്‍ 8.6 bhp കരുത്തും 5,000 rpm-ല്‍ 9.81 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന 115.45 സിസി എഞ്ചിനാണ് CT100-ന് ലഭിക്കുന്നത്. ഗിയര്‍ബോക്‌സും ഉയര്‍ന്ന വേഗതയും CT100-ന് തുല്യമാണ്.

MOST READ: ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

100 KS അലോയ് വേരിയന്റില്‍ നിന്നാണ് പ്ലാറ്റിന ശ്രേണി ആരംഭിക്കുന്നത്, ഇത് ഇപ്പോള്‍ 52,915 രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. മുമ്പത്തെ വിലയേക്കാള്‍ 749 രൂപയുടെ വര്‍ധനവാണിത്. പ്ലാറ്റിന 100 ES ഡ്രം വേരിയന്റിന് ഇപ്പോള്‍ 54,669 രൂപയാണ് വില. നേരത്തെ 53,920 രൂപയായിരുന്നു.

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പ്ലാറ്റിന 110 ES എബിഎസിന്റെ പുതിയ വില 67,424 രൂപയാണ്, ഇത് മുമ്പത്തേതിനേക്കാള്‍ 1,504 രൂപ കൂടുതലാണ്. നിലവില്‍ ഈ വിഭാഗത്തില്‍ എബിഎസ് ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന മോഡല്‍കൂടിയാണിത്.

MOST READ: ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ദൈനംദിന യാത്രകളില്‍ മികച്ച സുരക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ പ്ലാറ്റിന എബിഎസ് ലക്ഷ്യമിടുന്നു. പ്ലാറ്റിന 110 H-ഗിയര്‍ ഡിസ്‌കിനെക്കുറിച്ച് പറയുമ്പോള്‍ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ വില കുറവാണ്, അതിന്റെ വില 63,424 രൂപയാണ്.

CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നേരത്തെ വില 64,301 രൂപയായിരുന്നു. CT, പ്ലാറ്റിന ശ്രേണികള്‍ക്കായുള്ള പുതുക്കിയ വിലകള്‍ വില്‍പനയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വില വര്‍ദ്ധിച്ചാലും ബജാജ് CT, പ്ലാറ്റിന ശ്രേണി രാജ്യത്തെ ഏറ്റവും താങ്ങാവുന്ന യാത്രാ മോട്ടോര്‍സൈക്കിളുകളായി തുടരും.

More from DriveSpark

Article Published On: Saturday, April 10, 2021, 15:20 [IST]
English summary
Bajaj Hiked CT100, Platina BS6 Range Price Again, Find Here New Price List. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X