കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

കാറിനും ബൈക്കിനുമെല്ലാം വില കൂടുന്ന സമയത്ത് ജനപ്രിയ ക്വാർട്ടർ ലിറ്റർ മോഡലായ ഡെമിനാർ 250 മോഡലിന് വില കുറച്ച് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് ബജാജ്. 1.71 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തിയിരുന്ന ഈ മിടുക്കന് ഏകദേശം 17,000 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

കൃത്യമായി പറഞ്ഞാൽ 16,800 രൂപയാണ് വില കുറച്ചിരിക്കുന്നത്. അതായത് ഇനി മുതൽ ബജാജ് ഡൊമിനാർ 250 സ്വന്തമാക്കണേൽ 1.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയെന്ന് സാരം. വില പരിഷ്ക്കരണത്തിന് പുറമെ ബൈക്കിൽ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടുമില്ല.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

എന്നാൽ ഇതുവരെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമായിരുന്ന 250 പതിപ്പ് ഇനിമുതൽ രണ്ട് നിറങ്ങളിൽ മാത്രമാകും തെരഞ്ഞെടുക്കാനാവുക. ഡൊമിനാർ 250 കാന്യോൺ റെഡ്, ചാർക്കോൾ ബ്ലാക്ക്, അറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നിവ വാഗ്ദാനം ചെയ്തിരുന്നു.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

വില വെട്ടിക്കുറച്ചിതിനു പിന്നാലെ കാനിയൻ റെഡ്, ചാർക്കോൾ ബ്ലാക്ക് എന്നിവ മാത്രമാണ് ഇനി ബജാജ് വാഗ്‌ദാനം ചെയ്യുകയുള്ളൂ. വിശാലമായ പ്രേക്ഷകർക്ക് ഇത് താങ്ങാനാകുന്നതാക്കി മാറ്റുന്നതിനുപുറമെ വില കുറയ്ക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം 250 സിസി വിഭാഗത്തിൽ മോട്ടോർസൈക്കിളിന്റെ സ്ഥാനമാണ്.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

ബജാജ് നിലവിൽ 250 സിസി ശ്രേണിയിൽ ഒന്നിലധികം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കെടിഎം ഡ്യൂക്ക് 250, അഡ്വഞ്ചർ 250, ഹസ്‌‌ഖ്‌വർണ സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

250 സിസി വിഭാഗത്തിൽ വ്യത്യസ്‌ത ബ്രാൻഡുകളിൽ നിന്നും എത്തുന്നതാണെങ്കിലും ഇവയെല്ലാം ഒരേ വാഹന നിർമാണ ഗ്രൂപ്പിൽ നിന്നുള്ള നാല് മോട്ടോർസൈക്കിളുകളാണ്. പുതിയ പൾസർ 250 ലോഞ്ച് ചെയ്യുമെന്ന അഭ്യൂഹങ്ങളും ഡൊമിനാർ 250 പതിപ്പിന്റെ വില കുറക്കാൻ പ്രേരണയായിട്ടുണ്ട്.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

മുന്നിലും പിന്നിലും എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റിംഗ്, ട്വിൻ പോഡ് എക്‌സ്‌ഹോസ്റ്റ്, അപ്സൈഡ് ഡൗൺ ഫോർക്കുകൾ, എന്നിവയെല്ലാമാണ് ബജാജ് ഡൊമിനാർ 250 മോഡലിന്റെ പ്രധാന സവിശേഷതകൾ.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

മുൻവശത്ത് 100 / 80-17 ട്യൂബ്‌ലെസ് ടയറുകളും പിന്നിൽ 130 / 70-17 ടയറുകളും ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളിലാണ് ഡൊമിനാർ 250 നിരത്തിലെത്തുന്നത്. ഡൊമിനാർ 250 സ്പോർട്‌സ് ടൂററിന് 180 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 13 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും ബൈക്കിന്റെ പ്രത്യേകതയാണ്.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 8,500 rpm-ൽ പരമാവധി 25 bhp കരുത്തും 6,500 rpm-ൽ 23.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൈയ്യടിക്കാം! ഡൊമിനാർ 250 മോഡലിന് 17,000 രൂപയോളം കുറച്ച് ബജാജ്

മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിൻഭാഗത്ത് ഗ്യാസ് ചാർജ് ചെയ്ത പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Reduced The Prices Of The Dominar 250 Up To Rs 16800. Read in Malayalam
Story first published: Wednesday, July 7, 2021, 9:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X