ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളുകളിലെ വില്ലാളിവീരൻമാരായിരുന്നു ബജാജ് പൾസർ മോഡലുകൾ. ഇപ്പോൾ ആധുനികത നഷ്‌ടപ്പെട്ടുവെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഇവയോട് കിടപിടിക്കാൻ പോന്നവർ വളരെ ചുരുക്കം തന്നെയാണ്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

ഇന്നത്തെ 250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണി തരംഗമാകും മുമ്പേ 220 സിസി മോഡലുകളായിരുന്നു താരരാജാക്കൻമാർ. 2007-ൽ പുറത്തിറങ്ങിയ ബജാജ് പൾസർ അക്കാലത്ത് നിരത്തിലെ താരമായിരുന്നു. ഫ്യുവൽ ഇഞ്ചക്ഷൻ, ഓയിൽ കൂൾഡ് എഞ്ചിനുകൾ, ഡിജിറ്റൽ ഡാഷ്, മോഡേൺ സ്‌റ്റൈലിങ്ങ് എന്നിവ ഉൾപ്പെടെ നിരവധി പുത്തൻ സംവിധാനങ്ങളാണ് അന്ന് മോഡൽ വിപണിക്ക് പരിചയപ്പെടുത്തി കൊടുത്തത്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

2021 ഒക്ടോബറിൽ F250, N250 എന്നിവയുടെ രൂപത്തിൽ ബജാജ് പൾസർ ശ്രേണിക്ക് പുതുതലമുറ മോഡലുകളേയും സമ്മാനിച്ചു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിൻ ശേഷിയുള്ള പൾസറുകളായാണ് അറിയപ്പെടുന്നത്. ഇക്കാരണത്താൽ തന്നെ നിരത്തൊഴിയുകയാണ് ഏവരുടേയും പ്രിയപ്പെട്ട പൾസർ 220F. നീണ്ട 14 വർഷത്തെ യാത്രയ്ക്കാണ് ഇതോടെ അവസാനമാകുന്നത്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

മോട്ടോർസൈക്കിളിന്റെ അവസാന ബാച്ച് ബജാജിന്റെ ഡീലർഷിപ്പുകളിൽ ഇതിനോടകം തന്നെ വിൽപ്പനയ്‌ക്ക് എത്തുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. നിലവിൽ, ബജാജ് പൾസർ 220F പതിപ്പിന് 1.34 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബൈക്ക് സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമാകും ഇനി ലഭ്യമാവുക. ഇത് പുതിയ പൾസർ F250, പൾസർ N250 എന്നിവയേക്കാൾ യഥാക്രമം 4,000 രൂപയും 6,000 രൂപയും കുറവാണ്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

2007-ൽ പുറത്തിറങ്ങിയ പൾസർ 220F അതിന്റെ സെമി-ഫെയറിംഗ്, അഗ്രസീവ് സ്റ്റൈലിംഗ്, സ്പ്രൈറ്റ്ലി മോട്ടോർ എന്നിവ ഉപയോഗിച്ച് താങ്ങാനാവുന്ന സ്‌പോർട്ടി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ദൈനംദിന യാത്രകൾ മുതൽ ആവേശകരമായ വാരാന്ത്യ റൈഡുകൾക്ക് വരെയുള്ള പ്രാപ്‌തി 220F എന്ന പേരിനെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ കൂടുതൽ ആഴത്തിൽ പതിച്ചു.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

എന്നിരുന്നാലും കാലക്രമേണ, ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ പൾസർ 220F മോഡലിന്ന് അതിന്റെ സമപ്രായക്കാരുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്നതു തന്നെയാണ് ഇപ്പോൾ പിന്നോട്ടടിക്കുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം വരെ അവതരിപ്പിക്കാൻ അക്കാലത്ത് ബജാജിന് സാധിച്ചിരുന്നു. എന്നാൽ വില കുറയ്ക്കാനായി 2008-ൽ കാർബ്യൂറേറ്ററിലേക്ക് ബജാജ് തിരികെ പോയി.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

എന്നാൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫ്യുവൽ ഇഞ്ചക്ഷനിലേക്ക് ബജാജ് വീണ്ടും പരിണാമം നടത്തി. ഇപ്പോൾ 220 സിസി, DTS-i എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ 220F മോഡിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ പരമാവധി 20.4 bhp കരുത്തും 7,000 rpm-ൽ 18.55 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

അഞ്ചു സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 155 കിലോഗ്രാം ഭാരമുള്ള പൾസർ 220 പരമാവധി 40 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. എബിഎസ്, ഡാഗർ എഡ്ജ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

ആദ്യകാലത്തിൽ നിന്നും മാറ്റങ്ങൾ പരിചയപ്പെടുത്താനായി ആമ്പർ ടു കൂൾ ബ്ലൂ ഷേഡിന് പകരം ഇൻസ്ട്രുമെന്റേഷൻ ക്ലസ്റ്ററിനായി ബൈക്കിന് ഇപ്പോൾ പുതിയ ബാക്ക്‌ലിറ്റ് നിറമാണ് ലഭിക്കുന്നത്. പുതിയ ഡ്യുവൽ-ടോൺ സ്കീം, ക്രോമിനൊപ്പം മാറ്റ്-ബ്ലാക്ക് ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റ്, പുതിയ റിം ഡെക്കലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയാണ് ബജാജ് പൾസർ 220F പതിപ്പിലെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ലേസർ എഡ്‌ജ് ഗ്രാഫിക്‌സുള്ള സെമി ഫെയറിംഗ്, 15 ലിറ്റർ ഫ്യുവൽ ടാങ്കിലെ 3D 'പൾസർ' ലോഗോ, സ്പ്ലിറ്റ് സീറ്റുകൾ, എഞ്ചിൻ കൗൾ, ബ്ലാക്ക്-ഔട്ട് എഞ്ചിൻ, ബൾക്കി എക്‌സ്‌ഹോസ്റ്റ്, ഡ്യുവൽ-എൽഇഡി ടെയിൽ ‌ലൈറ്റുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകൾ.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

സ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ക്രമീകരിക്കാവുന്ന നൈട്രോക്‌സ് ഷോക്ക് അബ്സോർബറുകളുമാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്ന പൾസർ 220 മോഡലിന്റെ ബ്രേക്കിംഗിനായി സിംഗിൾ-ചാനൽ എബി‌എസിന്റെ സഹായത്തോടെ മുന്നിൽ 280 mm ഡിസ്‌കും പിന്നിൽ 230 mm ഡിസ്‌കും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ബജാജ് പള്‍സര്‍ 220F നിരത്തൊഴിയുന്നു, വിടപറയുന്നത് ചരിത്ര താളുകളിൽ ഇടംപിടിച്ച്

നിലവില്‍ 125, 150, 180, 220F, NS125, NS160, NS200, RS200 എന്നിങ്ങനെ വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലുള്ള ഒരു കൂട്ടം പള്‍സര്‍ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അണിനിരക്കുന്നത്. പുതുതലമുറ 250 സിസി മോഡലുകൾ വില്‍പ്പനയ്ക്ക് എത്തിയതോടെ മേൽപറഞ്ഞ ബേബി പൾസറുകളെല്ലാം പുതുതലമുറ ആവർത്തനങ്ങളിലേക്ക് ചേക്കറും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj to discontinue the legendary pulsar 220f model in india
Story first published: Thursday, November 11, 2021, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X