Just In
- 22 min ago ഈ വിലക്ക് ഒരു എസ്യുവി വാങ്ങിയാൽ 5 ആൾക്ക് പോവാലോ! പുതിയ അപ്രീലിയ RS 660 എല്ലാര്ക്കും താങ്ങൂല
- 40 min ago ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
- 1 hr ago എല്ലാവർക്കും എസ്യുവി മതി, യൂസ്ഡ് കാർ മാർക്കറ്റിൽ 40 ശതമാനം വളർച്ച
- 2 hrs ago മാഗ്നൈറ്റ് വാങ്ങിയവർ ഈ പ്രശ്നം നേരിടുന്നുണ്ടോ? ഷോറൂമിൽ കൊണ്ടുവന്നാൽ ഫ്രീയായി മാറ്റിത്തരാമെന്ന് നിസാൻ
Don't Miss
- Sports T20 World Cup 2024: സഞ്ജുവും ഡിക്കെയുമല്ല! റിഷഭാണ് ടീമില്‍ വേണ്ടത്, കാരണം പറഞ്ഞ് പോണ്ടിങ്
- Movies 'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
- Lifestyle ഇവ കഴിച്ചാല്‍ മുടി പെട്ടെന്ന് വളരുകയില്ല: പക്ഷേ വളരാന്‍ തുടങ്ങിയാല്‍ പിന്നെ കുറയില്ല
- Finance വിപണിയുടെ ഇടിവിലും വാങ്ങാൻ 3 ഓഹരികൾ, മുന്നേറ്റത്തിന് കാരണം ഇതാണ്, നോക്കുന്നോ...
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
- Technology മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
ചേതക് ഇലക്ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്
ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ പ്രീമിയം മോഡലെന്നു തന്നെ വേണം ബജാജ് ചേതക്കിനെ വിശേഷിപ്പിക്കാൻ. നിലവിൽ രണ്ട് നഗരങ്ങളിൽ മാത്രമാണ് വിൽപ്പന നടക്കുന്നതെങ്കിലും ഇന്ത്യയിൽ മൊത്തം ഒരു ആരാദകവൃന്ദമുള്ള മോഡലാണിത്.
നേരത്തെ തന്നെ വിൽപ്പന ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് ഉൾപ്പടെയുള്ള പല കടമ്പകളും ബജാജിന്റെ ഈ തീരുമാനങ്ങൾക്ക് വെല്ലുവിളിയാവുകയായിരുന്നു. 2020 ജനുവരിയിലാണ് ചേതക് ഇലക്ട്രിക്കിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.
രണ്ടായിരം യൂണിറ്റ് ബുക്കിംഗ് വരെ നേടാൻ ബജാജിന് സാധിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് കൊവിഡ്-19 മഹാമാരി ലോകത്തെ തന്നെ ബാധിക്കുകയും വിൽപ്പന മുടങ്ങുകയും ചെയ്തു. 2021 മാർച്ച് വരെ ചേതക് സ്കൂട്ടർ വിൽപ്പന 1,400 യൂണിറ്റായിരുന്നു.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി
പൂനെ, ബാംഗ്ലൂർ എന്നീ രണ്ട് നഗരങ്ങളിൽ നിന്നുള്ള ബുക്കിംഗ്, വിൽപ്പന കണക്കുകളാണിത്. ബജാജ് ഇതുവരെ മറ്റൊരു നഗരത്തിലും ചേതക് ഇലക്ട്രിക്കിനെ അവതരിപ്പിച്ചിട്ടില്ല. 2020 അവസാനത്തോടെ ഒന്നിലധികം നഗരങ്ങളിൽ ചേതക് ആരംഭിക്കാനായിരുന്നു പദ്ധതി.
നിലവിൽ പൂനെ, ബെംഗളൂരു നഗരങ്ങളിലെ 13 ഡീലർഷിപ്പുകൾ വഴി മാത്രമാണ് ബജാജ് ഓട്ടോ ഈ ഇ-സ്കൂട്ടർ വിൽക്കുന്നത്. എന്നാൽ ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്ക് കൂടി ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പന വിപുലീകരിക്കുകയാണെന്ന് ബജാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
MOST READ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും
ഈ രണ്ട് നഗരങ്ങൾക്കും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചേതക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് അവതരിപ്പിച്ചിരിക്കുന്നത്.
2020 ജനുവരിയിൽ വിപണിയിൽ എത്തുന്ന സമയത്ത് ഇവയുടെ വില യഥാക്രമം 1.00 ലക്ഷം, 1.15 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു. എന്നാൽ 2021 ഏപ്രിലിൽ അടുത്തിടെയുണ്ടായ വിലവർധനവിന് ശേഷം ഈ വേരിയന്റുകളുടെ വില ഇപ്പോൾ 1,42,620 രൂപയും 1,44,620 രൂപയുമാണ്.
MOST READ: എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി
രണ്ട് വേരിയന്റുകളും ഒരേ എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാന വ്യത്യാസം അർബൻ വേരിയന്റിലെ ഡ്രം ബ്രേക്കിന്റെ സാന്നിധ്യം മാത്രമാണ്. IP67 വാട്ടര്‍ റെസിസ്റ്റന്റ്, ബെല്‍റ്റ്ലെസ് സോളിഡ് ഗിയര്‍ ഡ്രൈവ് എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് റൈഡിംഗ് മോഡുകളും ചേതക് (റിവേഴ്സ് മോഡ് ഉള്‍പ്പെടെ) വാഗ്ദാനം ചെയ്യുന്നുണ്ട്.
യൂറോപ്യൻ വിപണികൾക്കായി ചേതക് ഇലക്ട്രിക് ഡിസൈനിന് പേറ്റന്റ് നൽകുന്നതിനുള്ള ആദ്യപടി ആരംഭിച്ചുകൊണ്ട് ചേതക്കിനെ ആഗോള ബ്രാൻഡാക്കാനുള്ള ഭാവി പദ്ധതികളും കമ്പനി വെളിപ്പെടുത്തി.
ബജാജ് അടുത്തിടെ ഒരു സോഫ്റ്റ്വെയർ അപ്ഡേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തതിനുശേഷം ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്ന ആദ്യത്തേതാണിത്. ഈ നവീകരണത്തിൽ കൂടുതൽ കൃത്യമായ ശ്രേണി ഇൻഡിക്കേർ ലഭ്യമാകും.