പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ബജാജിന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടറിന് വലിയ ഡിമാൻഡാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. ഉയർന്ന ഡിമാൻഡും കുറഞ്ഞ ഉത്‌പാദനവും കാരണം കഴിഞ്ഞ വർഷം സമാരംഭിച്ച മോഡലിനായുള്ള ബുക്കിംഗും കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

നിർമാണം ഇരട്ടിയാക്കാനായി ബജാജ് ഇപ്പോൾ കഠിനമായി പ്രവർത്തിച്ചുവരികയാണ്. കൂടാതെ പൂനെയിൽ ഒരു പുതിയ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ ഇവിടെ ഉത്പാദനം ആരംഭിക്കാൻ ഒന്നോ രണ്ടോ വർഷം എടുക്കും.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

അതുവരെ ബജാജ് ഇലക്‌ട്രിക്കിന്റെ ഡീലർ ശൃംഖല പതുക്കെ വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയും. പുനെ, ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നിവിടങ്ങളിൽ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ നിലവിൽ ലഭ്യമാണ്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ബജാജിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് അടുത്തതായി സ്‌കൂട്ടർ എത്തുന്നത് മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്കായിരിക്കും. ഇതിനു പുറമെ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാനും ബജാജിന് പദ്ധതിയുണ്ട്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ഈ വർഷം ഏപ്രിലിൽ ഹൈദരാബാദിലും ചെന്നൈയിലും ചേതക് ആരംഭിക്കാനുള്ള പദ്ധതി ബജാജ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് ഇതുവരെ നടപ്പായിട്ടില്ല. നാഗ്‌പൂരിലേക്കായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം പ്രീ-ബുക്ക് ചെയ്യാം.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

2022 മാർച്ചോടെ 30 നഗരങ്ങളിൽ ചേതക് വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബജാജിന്റെ നിലവിലെ പദ്ധതി. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് വിൽക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിക്കുന്ന സമയത്ത് ഇവയുടെ വില യഥാക്രമം 1.0 ലക്ഷം, 1.15 ലക്ഷം രൂപയായിരുന്നു.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

2021 മാർച്ചിൽ കമ്പനി വില 27,000 രൂപയും ഇപ്പോൾ 2021 ഏപ്രിലിൽ അർബൻ വേരിയന്റിന്റെ വില 27,620 രൂപയും പ്രീമിയം വേരിയന്റിന്റെ വില 24,620 രൂപയുമായി കമ്പനി വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഈ വിലക്കയറ്റത്തെത്തുടർന്ന് അർബൻ വേരിയന്റിന് ഇപ്പോൾ 1,42,620 രൂപയും പ്രീമിയത്തിന് 1,44,620 രൂപയുമാണ് എക്സ്ഷോറൂം വില.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ചേതക് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ്. എങ്കിലും വെസ്പ ലൈൻ സ്റ്റൈലിംഗും 6 കളർ ഓപ്ഷനുകളുമുള്ള എല്ലാ മെറ്റൽ ബോഡിയും സ്‌കൂട്ടറിന്റെ പ്രധാന ആകർഷണമാണ്. ഇത്രയും സൗന്ദര്യമുള്ള ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ ഇല്ലെന്നു വേണമെങ്കിലും പറയാം.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

എൽഇഡി ഹെഡ്‌ലാമ്പ്, ഡി‌ആർ‌എൽ, എൽ‌ഇഡി ബ്ലിങ്കറുകൾ, ഇലുമിനേറ്റഡ് സ്വിച്ച് ഗിയർ, എൽഇഡി ടെയിൽ ലാമ്പുകൾ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ബജാജ് ചേതക്കിന്റെ മാറ്റുകൂട്ടുന്നുണ്ട്. ക്ലാസ് സവിശേഷതകളായ IP67 വാട്ടർ റെസിസ്റ്റന്റ്, ബെൽറ്റ്ലെസ് സോളിഡ് ഗിയർ ഡ്രൈവ് എന്നിവയും ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി പൊരുത്തപ്പെടുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സുപ്രധാന വിവരങ്ങൾ റിലേ ചെയ്യുന്ന സ്‌കൂട്ടറിനായി ഒരു പ്രത്യേക മൊബൈൽ അപ്ലിക്കേഷനും വാഹനത്തിൽ ബജാജ് കൂട്ടിച്ചേർത്തിട്ടുണ്ട്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

16 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ബജാജ് ചേതക് ഇ-സ്കൂട്ടറിന്റെ ഹൃദയം. ഇതിന്റെ ലിഥിയം അയൺ ബാറ്ററിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയാണ് കമ്പനി ഉറപ്പുനൽകുന്നത്.

പുതിയ നഗരത്തിലേക്കും സാന്നിധ്യമറിയിച്ച് ചേതക് ഇലക്‌ട്രിക്; ബുക്കിഗും ആരംഭിച്ച് ബജാജ്

ഇക്കോ, സ്‌പോർട്ടിന്റെ രണ്ട് മോഡുകളിൽ വാഗ്ദാനം ചെയ്യുന്ന ശ്രേണി സിംഗിൾ ചാർജിൽ യഥാക്രമം 95 കിലോമീറ്ററും 85 കിലോമീറ്ററുമാണ്. ടിവിഎസ് ഐക്യൂബ്, ഏഥർ 450 ശ്രേണി, വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടർ തുടങ്ങിയവയുമായാണ് ബജാജ് ചേതക് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Bajaj To Launch The Chetak Electric Scooter Next In Nagpur. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X