ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

കവസാക്കി വൾക്കൺ എസിനെ നേരിട്ട് വെല്ലുവിളിക്കുന്ന 502C എന്നറിയപ്പെടുന്ന ക്രൂയിസറിനായി 4.98 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില. ജാപ്പനീസ് എതിരാളിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലക്ഷം രൂപ കുറവാണ് മോഡലിന് എന്നത് ബെനലിക്ക് മേൽകൈയാകും.

മാറ്റ് ബ്ലാക്ക്, മാറ്റ് കോഗ്നാക് റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് പ്രീമിയം ക്രൂയിർ മോട്ടോർസൈക്കിളിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി ബൈക്ക് ബുക്ക് ചെയ്യാനും സാധിക്കും.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

ചൈനീസ് വിപണിയിലെ QJ SRV500 മോഡലിന്റെ പുനക്രമീകരിച്ച പതിപ്പായാണ് ബെനലിയുടെ ഈ പുതിയ ക്രൂയിസർ എന്നുതന്നെ വേണം പറയാൻ. ഡ്യുക്കാട്ടി ഡയാവൽ 1260 മോഡലിൽ നിന്ന് കടമെടുത്ത അതേ ഡിസൈനാണ് ബെനലി 502C പകർത്തിയിരിക്കുന്നത് എന്നുവേണമെങ്കിലും പറയാം.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

താഴ്ന്ന സ്ലാഗ് ഹെഡ്‌ലാമ്പ്, വലിയ ടിയർഡ്രോപ്പ്-സ്റ്റൈൽ ഫ്യുവൽ ടാങ്ക്, ഹ്രസ്വവും കടുപ്പമുള്ളതുമായ ഫ്ലോട്ടിംഗ് ടെയിൽ സെക്ഷൻ എന്നിവയാണ് ബൈക്കിന് ഇതേ സാദൃശ്യം നൽകിയിരിക്കുന്നത്.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

ചങ്കി അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ ഷോട്ട്ഗൺ സ്റ്റൈൽ എക്‌സ്‌ഹോസ്റ്റും പോലുള്ള ഘടകങ്ങൾ ഡയാവലിന്റെ വിഷ്വൽ അപ്പീലിനോട് ചേർക്കുന്നുമുണ്ട്. അത്ര ഫീച്ചറുകളാണ് സമ്പന്നമായ ബൈക്കൊന്നുമല്ല ബെനലി 502C ക്രൂയിസർ എങ്കിലും പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയെല്ലാം മോഡലിലുണ്ട്.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

500 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ആറ് സ്പീഡി ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 8,500 rpm-ൽ 47.5 bhp കരുത്തും 6,000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

ടൂറിംഗിനെ ലക്ഷ്യമാക്കി അവതരിപ്പിച്ചിരിക്കുന്നതിനാൽ വൈഡ് ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ, ഒരു വലിയ സീറ്റ് എന്നിവയെല്ലാം കമ്പനി മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുണ്ട്.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

ഫുട്പെഗുകളുടെ സ്ഥാനം ഒരു ചെറിയ മാർജിൻ ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയും എന്നതും ശ്രദ്ധേയമാണ്. 21.5 ലിറ്റർ ഫ്യുവൽ ടാങ്കാണ് ടൂറിംഗ് സവിശേഷതകളിലേക്ക് ചേർക്കുന്ന മറ്റൊരു ഘടകം. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് ബെനലി 502C ക്രൂയിസർ നിർമിച്ചിരിക്കുന്നതും.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്കിനുള്ളത്. ഇൻവേർട്ടഡ് ഫോർക്കുകളും ഒരു മോണോഷോക്കുമാണ് ക്രൂയിസറിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മുന്നിൽ ഇരട്ട ഡിസ്കുകളും പിന്നിൽ ഒരൊറ്റ ഡിസ്കും ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

ബെനലിയുടെ പുത്തൻ 502C ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിലെത്തി; വില 4.98 ലക്ഷം രൂപ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വിപണി ലക്ഷ്യമിട്ടാണ് ബെനലി 502C പുറത്തിറക്കുന്നതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വില നിർണയവും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ 650 ഇരട്ടകൾക്ക് ഒത്ത എതിരാളിയല്ല പുതിയ 502C ക്രൂയിസർ എന്ന് വ്യക്തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Launched All New 502C Cruiser Motorcycle In India. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X