ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

കാർ വിപണിയിൽ എസ്‌യുവി മോഡലുകളുണ്ടാക്കുന്ന ജനപ്രീതിയാണ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ അഡ്വഞ്ചർ ടൂറർ ബൈക്കുകൾ നേടിയെടുക്കുന്നത്. എവിടെയും പോവാം എന്തും ചെയ്യാം എന്ന കൂട്ടരാണ് ഇവർ.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ഓഫ് റോഡിലും ഓൺ റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നവർ. ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് പ്രിയമേറുമ്പോൾ മുഖ്യധാരാ നിർമാതാക്കളെല്ലാം ഇത്തരം ബൈക്കുകളെ അവതരിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

റോയൽ എൻഫീൽഡ് ഹിമാലയൻ തുടക്കമിട്ട ട്രെൻഡ് സെറ്ററിലേക്ക് ചൈനീസ് ഉയമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലിയും ചേരുകയാണ്. TRK 251 എന്ന പുത്തൻ എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കാണ് ഇന്ത്യൻ വിപണിക്ക് ബെനലി സമ്മാനിച്ചിരിക്കുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ഈ വർഷം അഞ്ചാമത്തെ മോഡലാണ് ഇന്ത്യൻ വിപണിയിൽ ബെനലി അവതരിപ്പിച്ചിക്കുന്നത്. ഈ വർഷം ഒരു സ്‌ക്രാംബ്ലറും രണ്ട് അഡ്വഞ്ചർ ടൂററുകളും ഒരു ക്രൂയിസറും പുറത്തിറക്കിയ ബ്രാൻഡ് രാജ്യത്ത് പയ്യെ ചുവടുറപ്പിക്കുകയാണ്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

2.51 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ TRK 251 മോഡലിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. മോട്ടോർസൈക്കിൾ നിലവിൽ ഇന്ത്യയിൽ ബെനലിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണെന്നതും ശ്രദ്ധേയം. ഈ ആക്രമണാത്മകമായ വില ശ്രേണിയിൽ ഇത് കെടിഎം 250 അഡ്വഞ്ചറുമായാണ് നേരിട്ട് മത്സരിക്കുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ശ്രദ്ധേയമായ മൂന്ന് കളർ ഓപ്ഷനുകളിലും ബെനലിയുടെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാം. വലിയ TRK മോഡലുകളിൽ നിന്നും ധാരാളം സ്റ്റൈലിംഗ് പ്രചോദനങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന TRK 251 പോയിന്റി കൊക്ക്, മുൻവശത്ത് വലിയ വിൻഡ്‌സ്‌ക്രീൻ, ഫ്രണ്ട്-ഹെവി ക്വാർട്ടർ ഫെയറിംഗ്, തുറന്നിരിക്കുന്ന ട്രെല്ലിസ് ഫ്രെയിം, ശിൽപ്പമുള്ള ഇന്ധന ടാങ്ക് എന്നിങ്ങനെയുള്ള സിഗ്നേച്ചർ എഡിവി സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

മുന്നിലും സൈഡ് ഫെയറിംഗിലും ടെയിൽ വിഭാഗത്തിലും സ്‌പോർട്ടി ഗ്രാഫിക്‌സ് ദൃശ്യമാണ്. വീതിയേറിയതും ഉയരമുള്ളതുമായ ഹാൻഡിൽബാറുകൾ സെന്റർ-സെറ്റ് ഫൂട്ട്പെഗുകളും ആക്‌സസ് ചെയ്യാവുന്ന 800 മില്ലീമീറ്റർ ഉയരവും സൗകര്യപ്രദമായ റൈഡിംഗ് എർഗണോമിക്‌സും ബെനലി TRK 251 വാഗ്ദാനം ചെയ്യുന്നു.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം സൈഡ് ഫെയറിംഗുകളിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകളും മോട്ടോർസൈക്കിളിന് വേറിട്ട ആകർഷണമാണ് സമ്മാനിക്കുന്നത്. ലഗേജ് മൗണ്ടിംഗ് റാക്കും പന്നിയർ ബോക്സുകളും ഒരു അനുബന്ധമായി മോട്ടോർസൈക്കിളിന്റെ ടൂറിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നുമുണ്ട്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

മറ്റ് പൊതുവായ വിശദാംശങ്ങളിൽ സൈഡ്-ഓൺ എക്‌സ്‌ഹോസ്റ്റും കുത്തനെയുള്ള ടെയിൽ ഭാഗവുമാണ് TRK 251 അഡ്വഞ്ചറിന്റെ ആകർഷണം. സവിശേഷതകളുടെ കാര്യത്തിൽ പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളാണ് ബെനലി സജ്ജീകരിച്ചിരിക്കുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

അത് സ്പീഡ്, ആർപിഎം, ഇന്ധന നില, ഗിയർ പൊസിഷൻ, സമയം, ട്രിപ്പ് മീറ്റർ എന്നിങ്ങനെയുള്ള വിപുലമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യയിലെ മിക്ക അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെയും പോലെ TRK 251 ഒരു റോഡ് അധിഷ്ഠിത മോഡലാണ്. അതിനാൽ ഇത് 17 ഇഞ്ച് ഫ്രണ്ട്, റിയർ അലോയ് വീലുകളിൽ റോഡ്-പർപ്പസ് ടയറുകളുമായാണ് എത്തുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ഹാർഡ്‌വെയർ സജ്ജീകരണങ്ങളിൽ മുൻവശത്ത് യുഎസ്ഡി ഫോർക്കുകളിൽ സസ്പെൻഡ് ചെയ്ത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും പിന്നിൽ ടി-സ്വിംഗാർം തരത്തിലുള്ള മോണോ-ഷോക്ക് അബ്സോർബറും ഉൾക്കൊള്ളുന്നു. മുന്നിൽ 4 പിസ്റ്റൺ കാലിപ്പറുകളുള്ള 280 mm സിംഗിൾ ഡിസ്‌ക്കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 240 mm സിംഗിൾ ഡിസ്‌ക്കും ബ്രേക്കിംഗിനായും സജ്ജീകരിച്ചിരിക്കുന്നു.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

കൂടുതൽ സുരക്ഷക്കായി സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ-ചാനൽ എബിഎസും ബെനലി നൽകിയിട്ടുണ്ട്. ലിയോൺസിനോ 250 മോഡലിലൂടെ പരിചിതമായ 249 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ, DOHC എഞ്ചിനാണ് TRK 251 അഡ്വഞ്ചറിന് തുടിപ്പേകുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

ഈ എഞ്ചിൻ 9,250 rpm-ൽ 25 bhp കരുത്തും 8,000-ൽ 21.2 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ യൂണിറ്റ് 6 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്ക് 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്ദാനം ചെയ്യുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

164 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. 2022 ജനുവരി മുതൽ പുതിയ TRK 251 പതിപ്പിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബെനലിയുടെ ഗുലാൻ, TRK 251 അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ; വില 2.51 ലക്ഷം രൂപ

പുതിയ എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് 6,000 രൂപ ടോക്കൺ തുകയിൽ ഈ മാസം ആദ്യം ബെനലി ആരംഭിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ കെടിഎം 250 അഡ്വഞ്ചർ, കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ് 200 4V, ബിഎംഡബ്ല്യു G 310GS എന്നിവയാണ് രാജ്യത്തെ ADV സെഗ്മെന്റിൽ ബെനലിയുടെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli launched the trk 251adventure tourer motorcycle in india
Story first published: Thursday, December 16, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X