F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ലിമിറ്റഡ് എഡിഷൻ F 900 R നേക്കഡ് റോഡ്സ്റ്റർ മോട്ടോർസൈക്കിളിനെ ഫ്രഞ്ച് വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. F 900 R ഫോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ അധിക സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

മെറ്റാലിക് നേവി ബ്ലൂ കളർ ഓപ്ഷനാണ് F 900 R ഫോഴ്‌സ് ലിമിറ്റഡ് എഡിഷൻ പതിപ്പിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഗ്രാഫിക്സിൽ ഒരു ഫ്ലൂറസെന്റ് നിറം കൂടി ചേർത്തപ്പോൾ ബൈക്ക് കൂടുതൽ സ്പോർട്ടി ആയെന്നും പറയാം.

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ഫ്രണ്ട് ഫെൻഡർ, ഫ്യൂവൽ ടാങ്ക്, എഞ്ചിൻ കൗൾ, റിയർ പാനലുകൾ, പിൻ വിൽ എന്നിവയിൽ ഫ്ലൂറസെന്റ് ഗ്രാഫിക്സ് ദൃശ്യമാണ്. പില്യൺ സീറ്റ് കൗളിൽ "ലിമിറ്റഡ് എഡിഷൻ" ടാഗും "F 900 R ഫോഴ്സ്" ബ്രാൻഡിംഗും ഉൾപ്പെടുന്നു.

MOST READ: കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

നേക്കഡ് റോഡ്‌സ്റ്ററിന്റെ ഫോഴ്‌സ് വേരിയൻറ് വെറും 300 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ഇത് ഫ്രഞ്ച് വിപണിയിൽ മാത്രമായാണ് വിൽപ്പനയ്ക്ക് എത്തുക. ലിമിറ്റഡ് എഡിഷൻ മോഡലിന് 9,790 യൂറോ അതായത് ഏകദേശം 8.84 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ഇത് സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിനേക്കാൾ 900 യൂറോ (81,300 രൂപ) കൂടുതലാണ്. വാങ്ങുന്നവർക്ക് A2 കോൺഫിഗറേഷൻ അല്ലെങ്കിൽ സ്റ്റാൻഡേർഡ് പതിപ്പ് തെരഞ്ഞെടുക്കാം.

MOST READ: വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

മാറ്റങ്ങൾ സ്റ്റൈലിംഗിൽ മാത്രമായാണ് ബിഎംഡബ്ല്യു പരിമിതപ്പെടുത്തിയിരിക്കുന്നത്. സവിശേഷത പട്ടികയും മെക്കാനിക്കൽ സവിശേഷതകളും സ്റ്റാൻഡേർഡ് F 900 R മോഡലിന് സമാനമാണെന്ന് സാരം.

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

മെക്കാനിക്കൽ സവിശേഷതകളിൽ 895 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉൾപ്പെടുന്നു. ഇത് 895 rpm-ൽ 104 bhp കരുത്തും 6500 rpm-ൽ 92 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

സവിശേഷത പട്ടികയിൽ പൂർണ എൽഇഡി ലൈറ്റിംഗും ടിഎഫ്ടി ഡിസ്പ്ലേയുമാണ് പ്രധാന ആകർഷണം. 6.5 ഇഞ്ച് കണക്റ്റഡ് ടിഎഫ്ടി സ്‌ക്രീൻ, യുഎസ്ഡി ഫോർക്ക്, പ്രീലോഡും ക്രമീകരിക്കാവുന്ന മോണോഷോക്കും പായ്ക്ക് ചെയ്യുന്നു.

F 900 R സ്പോർട്‌സ് ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ക്ലച്ച്‌ലെസ് അപ്‌‌ഷിഫ്റ്റുകൾ‌ക്കും ഡൗൺ‌ഷിഫ്റ്റുകൾ‌ക്കുമായി ബി‌എം‌ഡബ്ല്യു അതിന്റെ പ്രോ ക്വിക്ക് ഷിഫ്റ്ററും മോട്ടോർസൈക്കിളിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. F 900 R ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണെങ്കിലും ഉടൻ ഒരു പുതിയ വേരിയന്റിനെ രാജ്യത്തേക്ക് പ്രതീക്ഷിക്കേണ്ടതില്ല.

More from DriveSpark

Article Published On: Wednesday, April 21, 2021, 14:58 [IST]
English summary
BMW Motorrad Introduced The Limited-Edition F 900 R Force Variant. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X