Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎംഡബ്ല്യു മോട്ടോറാഡിന് വളർച്ച; പോയ വർഷം നിരത്തിലെത്തിച്ചത് 2,563 യൂണിറ്റ്
പോയ വർഷത്തിൽ മികച്ച വിൽപ്പന കൈവരിച്ച് ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. 2020-ൽ മൊത്തം 2,563 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ് കമ്പനി നിരത്തുകളിലെത്തിച്ചത്.

രാജ്യത്തെ പരമ്പരാഗത വിപണിയുടെ അവസ്ഥയെ മറികടന്ന് കമ്പനി 6.7 ശതമാനം വാർഷിക വളർച്ചയാണ് നേടിയെടുത്തിരിക്കുന്നത്. ഇത് ബ്രാൻഡിന്റെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച വിൽപനയാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

2017-ൽ രാജ്യത്ത് പ്രവർത്തനം ആരംഭിച്ച കമ്പനി ആ വർഷം 252 യൂണിറ്റുകളും അതിനുശേഷം 2018-ൽ 2,187 യൂണിറ്റുകളും 2019 കലണ്ടർ വർഷം 2,403 യൂണിറ്റ് വിൽപ്പനയുമാണ് സ്വന്തമാക്കിയിരുന്നത്.

കരുത്തായി പുത്തൻ G 310 ഇരട്ടകൾ
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 1,024 യൂണിറ്റ് വിൽപ്പന നേടി മികച്ച തുടക്കം കുറിച്ച ബിഎംഡബ്ല്യു മോട്ടോറാഡ് ആദ്യ പാദത്തിൽ 71.5 ശതമാനം വളർച്ചയാണ് നേടിയെടുത്തത്.

2020-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മൊത്തം ആഗോള വിൽപ്പനയുടെ 34,774 യൂണിറ്റുകളിൽ മൂന്ന് ശതമാനം സംഭാവന ഇന്ത്യയിൽ നിന്നായിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ വിജയത്തിന് പിന്നിലുള്ളത് സബ് 500 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെത്തുന്ന G 310 R, G 310 GS എന്നീ മോഡലുകളാണ്.

അതായത് വിൽപ്പനയുടെ 80 ശതമാനവും ഈ 310 മോഡലുകളുടെ സംഭാവനയാണെന്ന് സാരം. ഏകദേശം ഏകദേശം 2,050 യൂണിറ്റ് G 310 ഇരട്ടകളാണ് വിറ്റഴിച്ചത്. ഇവയ്ക്ക് പുറമെ R 1250 GS / GSA, F 750/850 GS, S 1000 RR എന്നിവയാണ് ബ്രാൻഡിന്റെ നിരയിലുള്ളത്.

2020 ഒക്ടോബറിൽ ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച G 310 മോഡലുകളെയും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ സഹകരണ പങ്കാളിയായ ടിവിഎസിന്റെ സഹായത്തോടെയാണ് ഈ ട്വിൻ ബൈക്കുകളെ കമ്പനി വിപണിയിൽ എത്തിക്കുന്നത്.

പുതിയ എഞ്ചിനു പുറമെ G 310 R, G 310 GS മോഡലുകളുടെ സ്റ്റൈലിംഗിനായി ചെറിയ അപ്‌ഡേറ്റുകളും ബിഎംഡബ്ല്യു പരിചയപ്പെടുത്തിയത് ഏറെ ശ്രദ്ധനേടി. ഇവയ്ക്ക് ഒരേ 312.2 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

പ്രാദേശികമായി ഹൊസൂരിലെ സഹകരണ പങ്കാളിയായ ടിവിഎസാണ് ബൈക്കുകൾ നിർമിക്കുന്നത്. ഈ രണ്ട് ബൈക്കുകളും ജർമൻ ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണ്.

മേൽപ്പറഞ്ഞ മോഡലുകൾക്ക് പുറമെ നിരവധി പുതിയ മോട്ടോർസൈക്കിൾ ഓഫറുകളും കഴിഞ്ഞ വർഷം ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിൽ F 900 R, F 900 XR, S 1000 XR, R 18 ക്രൂയിസർ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ബിഎംഡബ്ല്യു നിരവധി ഫിനാൻസിംഗ് പരിഹാരങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട് ഇത് 2020 ലെ ബ്രാൻഡിന്റെ വിൽപ്പന പ്രകടനത്തിൽ വലിയ പങ്കുവഹിക്കാൻ സഹായിച്ചു.