ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഇന്ത്യയിലെ ഇലക്‌ട്രിക് സ്റ്റാർട്ട്അപ്പ് രംഗത്തേക്ക് കടന്നുവന്ന ഏറ്റവും പുതിയ കമ്പനിയാണ് ബൗൺസ്. ഒരു ഇന്ത്യൻ സ്മാർട്ട് മൊബിലിറ്റി ബ്രാൻഡായി അറിയപ്പെട്ടവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ചുരുക്കി പറഞ്ഞാൽ മെട്രോ സിറ്റികളിൽ സ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്​ അപ്പാണ് ബൗൺസ് എന്നു പറയാം. കൂടാതെ ഇന്ത്യയിലെ ഒരേയൊരു ഡോക്ക്ലെസ് സെൽഫ് ഡ്രൈവ് സ്കൂട്ടർ സേവനത്തിന്റെ ഓപ്പറേറ്റർ കൂടിയാണ് ബൗൺസ്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഇന്‍ഫിനിറ്റി E1 എന്ന പേരില്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഇവി രംഗത്തേക്കയ്ക്ക് ചുവടുവെച്ചതോടെ ബ്രാൻഡിനെ കൂടുതൽ ആളുകൾ അറിയാനും തുടങ്ങി. എടു​ത്തുമാറ്റാവുന്ന (സ്വാപ്പബിൾ) ബാറ്ററിയാണ്​ സ്​കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഇന്ത്യയിൽ ബാറ്ററി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി NoBroker.com എന്ന വെബ്സൈറ്റുമായി സഹകരിച്ചിരിക്കുകയാണ് ബൗൺസ്. ഏറ്റവും പുതിയ പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷത്തിലധികം Nobroker.com ലൊക്കേഷനുകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് കമ്പനി പറയുന്നു.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

പാർക്ക്+, റെഡിയാസിസ്റ്റ്, കിച്ചൻസ്@, ഹലോവേൾഡ്, ഗുഡ്‌ബോക്‌സ് തുടങ്ങിയ ബ്രാൻഡുകളുടെ പരമ്പരയുമായി കമ്പനി രാജ്യത്തുടനീളം 4,400-ലധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ ബൗൺസിന്റെ മുൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പുതിയ പങ്കാളിത്തത്തിന്റെ പ്രഖ്യാപനം.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഒരു കിലോമീറ്ററിനുള്ളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം സ്‌കൂട്ടറുകൾക്കായി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യം പ്രാപ്‌തമാക്കാനുള്ള തങ്ങളുടെ ദൗത്യത്തിൽ നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിയാകുന്നതിൽ സന്തുഷ്ടരാണെന്ന് ബൗൺസിന്റെ സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഈ പങ്കാളിത്തം ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത സ്വാപ്പിംഗ് അനുഭവം നൽകുകയും തങ്ങളുടെ ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കമ്പനി പ്രാപ്തരാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയാണ് ബൗൺസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഇൻഫിനിറ്റി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ബാറ്ററിയും ചാർജറും ഉൾപ്പെടെ 68,999 രൂപ മുതലാണ് ഏറ്റവും പുതിയ ഇലക്‌ട്രിക് സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ബാറ്ററി കൂടാതെ സ്കൂട്ടർ സ്വന്തമാക്കാനായി 36,000 രൂപയും മുതൽ മുടക്കിയാൽ മതിയെന്നതും ശ്രദ്ധേയമാണ്. ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടര്‍ FAME II സബ്‌സിഡികള്‍ക്ക് യോഗ്യമാണ്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

കൂടാതെ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സബ്സിഡികള്‍ സ്വീകരിക്കാനും വാഹനം പ്രാപ്‌തമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മോഡലിനൊപ്പം ബാറ്ററികൾ വാടകയ്‌ക്കെടുക്കാവുന്ന പദ്ധതിയും ബൗൺസ് ഉടൻ പരിചയപ്പെടുത്തും.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

സ്‌കൂട്ടറിനൊപ്പം ബാറ്ററി വാങ്ങാതെ സബ്​സ്​ക്രിബ്​ഷൻ രീതിയിൽ വാടകക്ക്​ എടുത്ത്​ ഉപയോഗിക്കുന്ന സംവിധാനമാണിത്​. ഇൻഫിനിറ്റി E1 മോഡലിന്റെ വില ഗണ്യമായി കുറയ്ക്കുകയാണ് ഇതിലൂടെ ബൗൺസ് ഉന്നംവെക്കുന്നത്. സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഒരു പെട്രോൾ പമ്പു പോലെ സമാനമായ തത്വങ്ങളില്‍ പ്രവര്‍ത്തിക്കും.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് 499 രൂപയ്ക്ക് ആരംഭിച്ച കമ്പനി മോഡലിനായുള്ള ഡെലിവറികള്‍ 2022 മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 83 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള BLDC മോട്ടോറാണ് ഈ ഇവി പതിപ്പിൽ പ്രവർത്തിക്കുന്നത്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

എട്ട് സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയുന്ന ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്‌ട്രിക്കിന് മണിക്കൂറില്‍ പരമാവധി 65 കിലോമീറ്റര്‍ വേഗതയാണുള്ളത്. അതേസമയം ബാറ്ററി പൂർണമായും ചാര്‍ജ് ചെയ്യാൻ ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ സമയവും വേണ്ടി വരും.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഡിസൈനിന്റെ കാര്യത്തിൽ ഒരു യാഥാസ്ഥികമായി തോന്നുമെങ്കിലും ദൈനംദിന ഉപയോഗങ്ങൾക്കാവശ്യമായ എല്ലാത്തരം ഫീച്ചർ സവിശേഷതകളും ബൗണ്‍സ് തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. ജിയോ ഫെന്‍സിംഗ്, ആന്റി തെഫ്റ്റ്, ടോ അലര്‍ട്ട്, റിവേഴ്‌സ് മോഡ്, ഡ്രാഗ് മോഡ്, റിമോട്ട് ട്രാക്കിംഗ്, റിമോട്ട് ബാറ്ററി അപ്‌ഡേറ്റ്, തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം മോഡലിനുണ്ട്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഉപയോക്താവിന്റെ മൊബൈൽ ഫോണുമായി കണക്‌ട് ചെയ്യാൻ കഴിയുന്ന ഒരു സ്മാര്‍ട്ട് മൊബൈല്‍ ആപ്പും ഇന്‍ഫിനിറ്റി E1 ഇലക്‌ട്രിക്കിൽ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സ്‌കൂട്ടറില്‍ ഡ്രാഗ് മോഡ്, റിവേഴ്‌സ് മോഡ്, 12 ഇഞ്ച് വീലുകള്‍, ആന്റി-തെഫ്റ്റ് ലോക്ക്, ടോ അലേര്‍ട്ട് എന്നിവയും ബൗൺസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ഇവയ്ക്കു പുറമെ സിക്‌സ്-ആക്‌സിസ് ആക്സിലറോമീറ്റര്‍, ഓവര്‍വോള്‍ട്ടേജ്/അണ്ടര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, ബാറ്ററി, മോട്ടോര്‍ കണ്‍ട്രോളര്‍, VCU, ഡിസ്പ്ലേ എന്നിവയെല്ലാം ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനങ്ങളും പുതിയ ബൗൺസ് ഇലക്‌ട്രിക് സ്‌കൂട്ടറിനുണ്ട്. മുന്നിൽ ഹൈഡ്രോളിക് ടെലിസ്‌കോപിക് സസ്പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇൻഫിനിറ്റിയിലുള്ളത്.

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വിപുലീകരിക്കണം; നോബ്രോക്കർ വെബ്സൈറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗൺസ്

ട്യൂബുലാർ ഫ്രെയിമിൽ നിർമിച്ച മോഡസിന് പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ്, സ്‌റ്റൈലിഷ് അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സംഭരണത്തിനായി 12 ലിറ്റര്‍ ബൂട്ട് എന്നീ മേൻമകളുമുണ്ട്.

Most Read Articles

Malayalam
English summary
Bounce partnered with nobroker website to extend battery swapping infrastructure
Story first published: Saturday, December 11, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X