രജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയർ ഇ-ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ കോറിറ്റ്. ഒക്‌ടോബർ അവസാനത്തോടെയാണ് പുതിയ മോഡലുമായി കമ്പനി വിപണിയിൽ എത്താൻ തയാറെടുക്കുന്നത്.

രജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഹോവർ സ്കൂട്ടർ എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് ബൈക്ക് ആദ്യം ഡൽഹിയിലായിരിക്കും കമ്പനി അവതരിപ്പിക്കുക. തുടർന്ന് ആദ്യ ഘട്ടത്തിൽ മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ മറ്റ് മെട്രോ നഗരങ്ങളിലും കോറിറ്റ് ഇലക്ട്രിക് പരിചയപ്പെടുത്തും.

രജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

തുടർന്ന് രണ്ടാം ഘട്ടത്തിൽ അടുത്ത വർഷം മുതൽ ഇ-മൊബിലിറ്റി സ്ഥാപനം മറ്റ് മെട്രോ നഗരങ്ങളിലേക്ക് ഫാറ്റ് ടയർ ഇ-ബൈക്ക് വിൽപ്പനയ്ക്ക് എത്തിക്കും. നവംബർ 25 മുതൽ ഡെലിവറികൾ ആരംഭിക്കുന്ന കോറിറ്റ് ഇലക്ട്രിക് 1,100 രൂപ ടോക്കൺ തുകയിൽ ഹോവർ സ്കൂട്ടറിനായുള്ള പ്രീ-ബുക്കിംഗിനും തുടക്കം കുറിച്ചിട്ടുണ്ട്.

രജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഇലക്ട്രിക് ബൈക്ക് 12 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ചുറ്റിക്കറങ്ങാൻ ഗോവ, ജയ്‌പൂർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് ഉപയോഗിക്കാം. ഇലക്ട്രിക് ബൈക്ക് റെഡ്, യെല്ലോ, ബ്ലൂ, പിങ്ക്, പർപ്പിൾ, ബ്ലാക്ക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഉപഭോക്താവിന്റെ മുൻഗണനകൾക്കനുസരിച്ച് ഇത് ഇഷ്ടാനുസൃതമാക്കാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഹോവർ സ്കൂട്ടറിന് 110 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററും ആയിരിക്കും. അതിനാൽ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

രണ്ട് സീറ്റർ ഇലക്ട്രിക് ബൈക്ക് 250 കിലോഗ്രാം ലോഡ് വഹിക്കാനുള്ള ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ ഡിസ്ക് ഇ-ബ്രേക്ക്, ട്യൂബ്ലെസ് ടയറുകൾ, ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ എന്നിവയോടുകൂടിയ സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായാണ് കോറിറ്റ് ഫാറ്റ് ടയർ ഇ-ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഇലക്ട്രിക് ബൈക്കിന് നിയന്ത്രിത വേഗപരിധി ഉള്ളതിനാൽ ഹോവർ സ്കൂട്ടർ ഓടിക്കുന്നതിന് ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. മുൻകൂർ പണമടച്ചുകൊണ്ട് ഇ-ബൈക്ക് വാങ്ങാം. അല്ലെങ്കിൽ ലോൺ ഉപയോഗിച്ചുള്ള വിവിധ പേയ്മെന്റ് ഓപ്ഷനുകൾ കോറിറ്റ് ഇലക്ട്രിക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്നിടത്തോളം കാലം ഹോവർ സ്കൂട്ടർ ലീസിന് നൽകാനും കഴിയും. കൂടാതെ, ഇലക്ട്രിക് ബൈക്ക് മൂന്ന് വർഷത്തെ വാങ്ങലിന് ശേഷം ഉറപ്പായ മൂല്യത്തിൽ ഒരു ബൈ-ബാക്ക് ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഹോവർ സ്കൂട്ടർ പുറത്തിറക്കുന്നതോടെ ഇ-മൊബിലിറ്റി കമ്പനി ലക്ഷ്യമിടുന്നത് ഗതാഗതം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതോടൊപ്പം കൗമാരക്കാർക്ക് സൗകര്യപ്രദമായ യാത്രാസൗകര്യവുമാണ് ഒരുങ്ങുന്നത്. 2021 നവംബർ 25 നകം ഡെലിവറികൾ ആരംഭിക്കാനാണ് കോറിറ്റിന്റെ പദ്ധതി.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

18 വയസ് പൂർത്തിയാകാത്ത ഉപഭോക്താക്കളാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും കമ്പനിയുടെ സഹസ്ഥാപകൻ മയൂർ മിശ്ര പറഞ്ഞു. കോറിറ്റ് ഇലക്ട്രിക് അതിന്റെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും ഡൽഹിയിലെ ആദ്യത്തെ ഫാക്ടറിയും സ്ഥാപിച്ചു.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഇലക്‌ട്രിക് ബൈക്കിന്റെ അവതരണത്തിന്റെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ ഭൗതിക വിൽപന ഉണ്ടാകുമെങ്കിലും ഇന്ത്യയിലുടനീളം ഓൺലൈൻ വിൽപ്പന ആരംഭിക്കാനാണ് കോറിറ്റ് ഇലക്‌ട്രിക്കിന്റെ താത്പര്യം. രണ്ടാം ഘട്ടത്തിൽ വിൽപ്പന ആരംഭിക്കുമ്പോൾ ഇത്തരത്തിലുള്ള നൂതന വിൽപ്പന തന്ത്രങ്ങൾ കമ്പനി സ്വീകരിച്ചേക്കുമെന്നാണ് അനുമാനം.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

പെട്രോൾ വില സെഞ്ചുറിയടിച്ച് മുന്നേറുന്ന സാഹചര്യത്തിൽ ഇതര ഇന്ധന വാഹനങ്ങളേയാണ് സാധാരണക്കാർ തിരയുന്നത്. പെട്രോൾ സ്‌കൂട്ടറുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മിൽ വിലയിലുള്ള വ്യത്യാസം ഗണ്യമായി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ജനപ്രീതി പ്രത്യേകിച്ച് കൂടുകയാണ്.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

മാത്രമല്ല ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾക്കു പുറമെ മിക്ക മുൻനിര ബ്രാൻഡുകളും ഒരുപോലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് തങ്ങളുടേതായ സവിശേഷമായ ഉത്പന്നങ്ങളുമായി രംഗപ്രവേശം നടത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ പലവിധത്തിലുള്ള മോഡലുകളെ നമുക്ക് കാണാനാവും. ഓല ഇലക്‌ട്രിക് വന്നതോടെ വിൽപ്പനയും സർവീസിങും വരെ പൂർണമായും ഓൺലൈനായും നടത്താമെന്നും പല കമ്പനികൾക്കും ബോധ്യമായി.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മന്ദഗതിയിലാണെങ്കിലും സ്ഥിരവുമായ വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സബ്‌സിഡി നല്‍കിക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സർക്കാരുകൾ കൈക്കൊണ്ടിട്ടുണ്ട്.

Qരജിസ്ട്രേഷനും ലൈസൻസും വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയർ ഇ-ബൈക്കുമായി കോറിറ്റ് ഇലക്‌ട്രിക്

ഫെയിം II പോലുള്ള സബ്‌സിഡി പദ്ധതികൾക്ക് പുറമെ പല സംസ്ഥാനങ്ങളും ഇലക്‌ട്രിക് വാഹനങ്ങൾക്ക് അവരവരുടേതായ സബ്‌സിഡി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകി വരുന്നത്. അതിനാൽ കോറിറ്റ് പോലുള്ള കമ്പനികൾക്ക് ഇവ സഹായകരമാവും.

Most Read Articles

Malayalam
English summary
Corrit electric unveiled the new fat tyre e bike hover scooter
Story first published: Tuesday, October 12, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X