Ola Electric സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച ഓല സ്‌കൂട്ടറുകളുടെ ഡെലിവറി ഡിസംബർ 15-നാണ് രാജ്യത്ത് ആരംഭിച്ചത്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇവി മോഡലുകളുടെ ആദ്യ ഡെലവറി ലഭിച്ച ഉപഭോക്താക്കൾ അത്ര തൃപ്‌തരല്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഉത്പാദനത്തിലെ കാലതാമസം ഓല ഇലക്ട്രിക്കിനെ ബാധിച്ചെന്നു വേണം കരുതാൻ. കൂടാതെ ചില ഉപഭോക്താക്കളും അവർക്ക് വിതരണം ചെയ്‌ത ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗുണനിലവാരത്തിൽ അതൃപ്തരാണ്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പ്രശ്‌നങ്ങളിൽ മെക്കാനിക്കൽ പ്രശ്‌നങ്ങൾ, ബിൽഡ് ക്വാളിറ്റിയിലെ പ്രശ്‌നങ്ങൾ, പൂർണ ചാർജിൽ വാഗ്ദാനം ചെയ്യുന്ന റേഞ്ചിലെ അപര്യാപ്‌തത എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

പുതിയ വാഹനം വെറും 6 കിലോമീറ്റർ മാത്രം ഓടിയപ്പോൾ കേടായി, ചാർജ് ആകുന്നില്ല തുടങ്ങി നിരവധി പരാതികൾ ആളുകൾ ഉന്നയിച്ച് മുന്നോട്ടുവരുന്നുണ്ട്. ഓല ഇലക്‌ട്രിക് അതിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ 2021 ഓഗസ്റ്റ് 15-നാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

നിരവധി കാലതാമസങ്ങൾക്ക് ശേഷം ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്യാൻ തുടങ്ങിയതായി 2021 ഡിസംബർ 15-ന് കമ്പനി പ്രഖ്യാപിച്ചു. ഡിസംബറിൽ ഏകദേശം 4,000 സ്കൂട്ടറുകൾ കമ്പനി കയറ്റുമതി ചെയ്തതായും ഓല ഇലക്ട്രിക് പറയുന്നു.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഓല ഇലക്‌ട്രിക് ചീഫ് ബിസിനസ് ഓഫീസർ അരുൺ സിർദേശ്മുഖ് പറഞ്ഞതായി പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം 4,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ പല നഗരങ്ങളിലായി ഉപഭോക്താക്കൾക്കായി ഡെലിവറി ചെയ്‌തിട്ടുണ്ടെന്നാണ്. കൂടാതെ ഉപഭോക്താക്കൾ ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങൾ ട്രാൻസിറ്റിനിടെ ഉണ്ടായിട്ടുണ്ടെന്നും അവ പെട്ടെന്നു തന്നെ പരിഹരിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

നിരവധി ഉപഭോക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ നിരാശയും ഗുണനിലവാരവും മെക്കാനിക്കൽ പ്രശ്‌നങ്ങളും ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്ന യഥാർഥ റേഞ്ചിനെ കുറിച്ചും പരാതികൾ അറിയിച്ചതിന് ശേഷമാണ് ഓല ഇലക്ട്രിക്കിൽ നിന്നുള്ള ഈ വിശദീകരണം പുറത്തുവരുന്നത്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉത്പാദനം വീണ്ടും വൈകിയെന്നും ബുക്കിംഗ് തുക അടച്ച നിരവധി ഉപഭോക്താക്കൾക്ക് ഡെലിവറി വൈകാൻ സാധ്യതയുണ്ടെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള ചിപ്പ് ക്ഷാമവും വിതരണ ശൃംഖലയിലെ പരിമിതികളും കാരണം കമ്പനി നിർമാണ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഓല ഇലക്ട്രിക് പറയുന്നു.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

മൊബൈൽ ആപ്, വോയിസ് കമാൻഡ്, ക്രൂസ് കൺട്രോൾ, ഹിൽഹോൾഡ് അസിസ്റ്റ്, ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളില്ലാതെയാണ് S1, S1 പ്രോ എന്നീ സ്കൂട്ടറുകൾ കമ്പനി കൈമാറിയിരിക്കുന്നത്. എന്നാൽ ഓവർ ദ എയർ സോഫ്റ്റ്‌വയർ അപ്ഡേഷനിലൂടെ ഈ ഫീച്ചറുകൾ എത്തുമെന്നുമാണ് ഓല ഉപഭോക്താക്കളെ അറിയിച്ചത്. ഇതിനായി ഒരു മാസം സമയം വേണമെന്നും ബ്രാൻഡ് ഉടമകളെ അറിയിച്ചിട്ടുമുണ്ട്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഉത്പാദനത്തിൽ കാലതാമസം നേരിടുന്നതിനാൽ ഇതിനകം ലഭിച്ച 90,000-ത്തിലധികം ഓർഡറുകൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്നും ഓല ഇലക്ട്രിക് പറയുന്നു. ഡെലിവറി ടാർഗെറ്റുകളുടെ സമ്മർദം കമ്പനിയുടെ സീനിയർ മാനേജ്‌മെന്റിൽ നിന്ന് നിരവധി പ്രധാന പിന്മാറ്റങ്ങളിലേക്ക് നയിച്ചതും ശ്രദ്ധേയമായിട്ടുണ്ട്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഇലക്‌ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തുടനീളം ഹൈപ്പര്‍ചാര്‍ജര്‍ എന്ന ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും ഓല തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ BPCL പെട്രോൾ പമ്പുകളിലാണ് ഹൈപ്പർ ചാര്‍ജറുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഈ ഹൈപ്പർ ചാര്‍ജറുകള്‍ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല, 75 കിലോമീറ്റര്‍ ദൂരം വരെ റേഞ്ച് നൽകാനും ഇത് സ്‌കൂട്ടറിനെ അനുവദിക്കുകയും ചെയ്യുമെന്നാണ് ഓലയുടെ വാദം.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കള്‍ക്കായി രാജ്യത്തെ BPCL പെട്രോള്‍ പമ്പുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും ഹൈപ്പര്‍ചാര്‍ജറുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും ജൂണ്‍ 22 അവസാനം വരെ സൗജന്യമായി ഉപയോഗിക്കാനാകുമെന്നും ഓല ഇലക്‌ട്രിക്കിന്റെ സിഇഒയും സ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ജനുവരി ആദ്യ ആഴ്ച്ചയോടു കൂടി ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളായ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഡെലിവറി ചെയ്യുമെന്നും ഓല വ്യക്തമാക്കിയിട്ടുണ്ട്.

ഓല ഇലക്‌ട്രിക് സ്കൂട്ടറിനെതിരെ പരാതിയുമായി ഉടമകൾ, പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി

പൂർണ ചാർജിൽ S1 വേരിയൻറ് 121 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുമ്പോൾ ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് ഓല പറയുന്നത്. S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ഉയര്‍ന്ന മോഡലായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് ഓല സമ്മാനിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, December 30, 2021, 13:23 [IST]
English summary
Customers complain of quality issues on electric scooters delivered by ola electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X