Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

ബജാജ് അടുത്തിടെ പുറത്തിറക്കിയ പൾസർ N250, പൾസർ F250 മോഡലുകളിലേക്കാണ് ഇപ്പോൾ ഏവരുടേയും ശ്രദ്ധ. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ പുതുതാരങ്ങൾ എന്നതിനല്ല ഇവിടെ പരിഗണന. പൾസർ ശ്രേണി പുതുതലമുറയിലേക്ക് ചേക്കേറുന്നു എന്ന വസ്‌തുതയാണ് ഏവരേയും ആകർഷിക്കുന്നത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

ഈ പുതിയ മോഡലുകൾ ഇതുവരെയുള്ള ഏറ്റവും വലുതും ശക്തവുമായ പൾസറുകളാണ്. ഈ ക്വാർട്ടർ ലിറ്റർ പൾസർ മോട്ടോർസൈക്കിളുകളുടെ വില 1.38 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടാതെ പുതിയ പൾസർ N250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററാണെങ്കിൽ, പൾസർ F250 ഒരു സെമി-ഫെയർഡ് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

ഇരട്ട മോഡലുകളാണെങ്കിലും ഇവ തമ്മിലും ചില പ്രധാന വ്യത്യാസങ്ങളൊക്കെയുണ്ട്. അവ എന്തെല്ലാമെന്ന് അറിയാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ബജാജ് പൾസർ N250, F250 മോഡലുകൾ തമ്മിലുള്ള മാറ്റങ്ങളും മറ്റ് കാര്യങ്ങളെയും ഒന്നു പരിചയപ്പെട്ടാലോ?

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

സ്റ്റൈലിംഗ്

ആദ്യം സ്റ്റൈലിംഗിലേക്ക് തന്നെ കടക്കാം. പുതിയ പൾസർ N250 പതിപ്പും F250 മോഡലും തമ്മിലുള്ള പ്രധാന വ്യത്യാസം കാഴ്ച്ചയിൽ തന്നെയാണ്. സെമി-ഫെയർഡ് ബൈക്ക് ആയതിനാൽ പൾസർ F250 വേരിയന്റിന് മുൻവശത്ത് ഒരു ചെറിയ വൈസർ കാണാം. കൂടാതെ അതിന്റെ റിയർ വ്യൂ മിററുകൾ ബോഡി പാനലുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

നേരെമറിച്ച് പൾസർ N250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ബൈക്കിന് ഫെയറിംഗൊന്നും ലഭിക്കുന്നില്ല. കൂടാതെ, രണ്ട് മോട്ടോർസൈക്കിളുകളിലും എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് അവതരിപ്പിക്കുമ്പോൾ എൽഇഡി ഡിആർഎല്ലുകളുടെ രൂപകൽപ്പന രണ്ടിലും അൽപ്പം വ്യത്യസ്തമാണ്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

എർഗണോമിക്‌സ്

പൾസർ F250 ഒരു സെമി-ഫെയർഡ് ബൈക്കായതിനാൽ തന്നെ ഇത് നേക്കഡ് പൾസർ N250 പതിപ്പിനേക്കാൾ സ്‌പോർട്ടി മോഡലാക്കി മാറ്റുന്നു. അതേ സ്വഭാവം അവരുടെ എർഗണോമിക്‌സിലും പ്രകടമാണ്. രണ്ട് മോട്ടോർസൈക്കിളുകൾക്കും ഒരേ സെറ്റ് ഫുട്‌പെഗുകളും സ്പ്ലിറ്റ് സീറ്റുകളും ലഭിക്കുമ്പോൾ പൾസർ F250 ഉയർന്ന ക്ലിപ്പ്-ഓൺ ഹാൻഡിൽബാറാണ് അവതരിപ്പിക്കുന്നത്. അങ്ങനെ സ്‌പോർട്ടി റൈഡിംഗ് പോസിഷനാണ് വാഗ്ദാനം ചെയ്യുന്നത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

പൾസർ N250 വേരിയന്റ് ഒരു സാധാരണ സിംഗിൾ പീസ് ഹാൻഡിൽബാർ ലഭിക്കുന്നു. അതിനാൽ തന്നെ മികച്ച കോർണറിംഗ് സവിശേഷത നേക്കഡ് മോഡലിനു തന്നെയാണ്. അതേസമയം ടൂറിംഗിനായി പരിഗണിക്കുകയാണെങ്കിൽ പൾസർ F250 തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

ഭാരം

ബജാജ് പൾസർ F250 അതിന്റെ നേക്കഡ് പതിപ്പിനേക്കാൾ 2 കിലോഗ്രാം ഭാരം കൂടിയതാണ്. അധിക സെമി-ഫെയറിംഗ് പ്ലാസ്റ്റിക് ബിറ്റുകൾ മൂലമാണ് പ്രാഥമികമായി ചെറിയ ഭാര കൂടുതൽ വരാൻ കാരണമായത്. പൾസർ N250 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 162 കിലോഗ്രാം ഭാരമാണുള്ളത്. അതേസമയം സെമി ഫെയർഡ് പൾസർ F250 മോഡലിന് 164 കിലോഗ്രാം ഭാരമാണുള്ളത്.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

ഇന്ത്യയിലെ വില

ഈ രണ്ട് പുതിയ ക്വാർട്ടർ ലിറ്റർ പൾസർ മോട്ടോർസൈക്കിളുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ വിലയാണ്. ബജാജ് ഓട്ടോ പുതിയ പൾസർ N250 1.38 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയപ്പോൾ പൾസർ F250 ഫെയർഡ് വേരിയന്റിന് 2,000 രൂപ വില കൂടുതലാണ്. ഇത് സ്വന്തമാക്കണേൽ എക്‌സ്‌ഷോറൂം വില 1.40 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

Bajaj Pulsar N250, F250 ഇരട്ടകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെ

കളർ ഓപ്ഷനുകൾ

പുതിയ ബജാജ് പൾസർ N250 നേക്കഡ് മോഡൽ ഒരു ടെക്‌നോ ഗ്രേ കളർ ഓപ്ഷനിൽ മാത്രമാണ് ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്യുന്നത്. പൾസർ F250, റേസിംഗ് റെഡ്, ടെക്നോ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ തെരഞ്ഞെടുക്കാനാവും. ഭാവിയിൽ കൂടുതൽ പുതിയ കളർ ഓപ്ഷനുകൾ ബജാജിന്റെ പുതിയ ക്വാർട്ടർ ലിറ്റർ മോഡലുകളിലേക്ക് എത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Differences between newly launched bajaj pulsar n250 and pulsar f250 models
Story first published: Saturday, November 6, 2021, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X