ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഇന്ത്യയിലെ ഇലക്ട്രിക് ടൂ വീലർ സെഗ്‌മെന്റിലെ മുൻനിര താരങ്ങളാണ് ഹീറോ ഇലക്ട്രിക്, ഒഖീനാവ, ആമ്പിയർ വെഹിക്കിൾസ്, ഏഥർ എനർജി, റിവോൾട്ട് മോട്ടോർസ് എന്നിവയെങ്കിലും നിരവധി സ്റ്റാർട്ടപ്പുകൾ മത്സരരംഗത്തേക്ക് കടന്നുവരുന്നുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഈ ഇലക്ട്രിക് ടൂ വീലർ കമ്പനികളാണ് അതിവേഗം മുന്നേറുന്നതെന്നും സമീപകാല വിൽപ്പന കണക്കുകൾ കാണിക്കുന്നു. വിദൂരമല്ലാത്ത ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ പവർ മോഡലുകളെ മറികടന്ന് മുൻനിരയിലേക്ക് എത്തുമെന്നാണ് ഈ വളർച്ചയുടെ വേഗത സൂചന നൽകുന്നത്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

അത്തരത്തിലുള്ള ഒരു ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ എർത്ത് എനർജി രണ്ട് കമ്മ്യൂട്ടർ ഇ-സ്‌കൂട്ടറുകളായ ഗ്ലൈഡ് SX, ഗ്ലൈഡ് SX+ എന്നിവയുമായി ഈ സെഗ്‌മെന്റിലേക്ക് കടന്നുവരികയാണ്. ഈ രണ്ട് മോഡലുകൾക്കുമായുള്ള ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി 1,000 രൂപ ഡൗൺ പേയ്‌മെന്റിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

2022 ജനുവരി ഒന്നാം വാരത്തിൽ കമ്പനി ഇലക്‌ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗ്ലൈഡ് SX, ഗ്ലൈഡ് SX+ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വില കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനാടിസ്ഥാനത്തിൽ വില വ്യത്യാസപ്പെടുമെന്നതും ശ്രദ്ധേയമാണ്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലായി അവതരിപ്പിക്കുന്ന, SX, SX+ എന്നിവയ്ക്ക് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ യഥാക്രമം 79,000 രൂപയും 97,000 രൂപയുമാണ് വില. ഗുജറാത്തിൽ 73,000 രൂപയും 97,000 രൂപയുമാണ് വില. അതേസമയം കേരളത്തിൽ ഗ്ലൈഡ് SX, SX+ എന്നിവയ്ക്ക് 74,000 രൂപയും 97,000 രൂപയുമാണ് യഥാക്രമം വില.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

അതുപോലെ മഹാരാഷ്ട്രയിൽ വില യഥാക്രമം 74,000 രൂപയും 95,000 രൂപയും കർണാടകയിൽ ഗ്ലൈഡ് SX, SX+ എന്നിവയ്ക്ക് 79,999 രൂപയും 98,175 രൂപയും ആയിരിക്കും. 78,000 രൂപയും 1,00,000 രൂപയുമായിരിക്കും തമിഴ്‌നാട്ടിൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി മുടക്കേണ്ടി വരിക. ഇവിടെയാണ് മോഡലുകൾക്ക് ഏറ്റവും ഉയർന്ന വില.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഈ സംസ്ഥാനങ്ങളിൽ ഓരോന്നിലും കമ്പനി ഡീലർഷിപ്പുകളെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളിലും പിന്നീട് വിൽപ്പന ആരംഭിക്കുമെന്നാണ് എർത്ത് എനർജി വ്യക്തമാക്കിയിരിക്കുന്നത്. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലൈഡ് SX ഗ്ലൈഡ് SX+ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് താങ്ങാനാവുന്ന വിലയാണുള്ളത്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും 98 ശതമാനം പ്രാദേശികവൽക്കരണത്തോടെ നിർമിക്കപ്പെടുമെന്നാണ് എർത്ത് എനർജി സ്ഥിരീകരിക്കുന്നത്. 20,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ മഹാരാഷ്ട്രയിലെ ഗ്രീൻഫീൽഡ് പ്ലാന്റിൽ 46,000 യൂണിറ്റ് വാർഷിക ശേഷിയിൽ 20,000 ചതുരശ്ര അടി കൂടി വികസിപ്പിക്കും.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഈ വർഷം ആദ്യം കമ്പനി മുംബൈയിലെ വസായിൽ 7000 ചതുരശ്ര അടി റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് സൗകര്യം സ്ഥാപിക്കുകയും ലിഥിയം അയൺ ബാറ്ററി പായ്ക്കുകൾ സ്വയമേ തന്നെ നിർമിക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

എർത്ത് എനർജിയുടെ ഗ്ലൈഡ് SX, SX+ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 12 ശതമാനം ഗ്രേഡ്-എബിലിറ്റിയുള്ള 3.9 kW ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. 74 Nm torque ഉള്ള SX സ്‌കൂട്ടറിന് പൂർണ ചാർജിൽ 150 കിലോമീറ്റർ ഡ്രൈവ് റേഞ്ചും മണിക്കൂറിൽ 25 കിലോമീറ്ററിന്റെ പരമാവധി വേഗതയും വാഗ്‌ദാനം ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

ഒരു സ്ലോ സ്പീഡ് സ്‌കൂട്ടറായതിനാൽ എർത്ത് എനർജിയുടെ ഗ്ലൈഡ് SX വേരിയന്റിന് ലൈസൻസ് ആവശ്യമില്ല. എന്നാൽ മറുവശത്ത് ഉയർന്ന ശേഷിയും ഉയർന്ന വേഗതയും കാരണം SX+ ഇ-സ്കൂട്ടറിന് ഇവ ആവശ്യമായി വരും.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

140 Nm torque ഉള്ള SX+ വേരിയന്റിന് ഒറ്റ ചാർജിൽ 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. കൂടാതെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിന് കഴിയും. ഫാസ്റ്റ് ചാർജർ വഴി 40 മിനിറ്റിലും സാധാരണ 3 പിൻ പ്ലഗ് വഴി 2 മണിക്കൂർ 30 മിനിറ്റുമാണ് ചാർജിംഗ് സമയം വേണ്ടി വരിക.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

കമ്മ്യൂട്ടർ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ഗ്ലൈഡ് SX+ പതിപ്പിലെ ഫീച്ചറുകളിൽ എൽഇഡി ലൈറ്റിംഗും ബാറ്ററി ചാർജ്, വേഗത, റേഞ്ച് എന്നിവ കാണിക്കുന്ന 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. ലൈവ് ലൊക്കേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, മോഷണ സംരക്ഷണം എന്നിവയും ടേൺ ബൈ ടേൺ നാവിഗേഷനും ഇതിന്റെ സവിശേഷതകളുടെ ഭാഗമാണ്.

ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ഇനി എർത്ത് എനർജിയുടെ ഊഴം, ഗ്ലൈഡ് SX, ഗ്ലൈഡ് SX+ മോഡലുകൾ ജനുവരിയിൽ എത്തും

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം സിബിഎസും സ്റ്റാൻഡേർഡായി എർത്ത് എനർജി നൽകും. ഇന്ത്യൻ ഘടകങ്ങളിൽ നിന്ന് സ്മാർട്ടായതും കരുത്തുറ്റതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നതിലാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് എനർജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read Articles

Malayalam
English summary
Earth energy ev to launch the glyde sx electric scooters in january 2022
Story first published: Friday, December 17, 2021, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X