ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, Cafe Racer ഇലക്‌ട്രിക് ബൈക്കുമായി Enigma Automobiles

കഫേ റേസർ എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ച് എനിഗ്മ ഓട്ടോമൊബൈൽസ്. ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് എനിഗ്മ.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

അടുത്ത മാസം ദീപാവലിക്ക് മുന്നോടിയായി കമ്പനി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് എനിഗ്മ ഓട്ടോമൊബൈൽസിന്റെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

കഫേ റേസർ പൂർണമായും രൂപകൽപന ചെയ്ത് വികസിപ്പിച്ചത് ഇന്ത്യയിലാണെന്നാണ് എനിഗ്മ അവകാശപ്പെടുന്നത്. കഫേ റേസർ പാൻ ഇന്ത്യ തലത്തിൽ അവതരിപ്പിക്കാൻ തന്നെയാണ് കമ്പനിയുടെ പദ്ധതിയും. എർൾ ഗ്രേ, മിലിട്ടറി ഗ്രീൻ, തണ്ടർ വൈറ്റ്, RMS റെഡ്, ലോഗ് ഓറഞ്ച് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ ഇലക്‌ട്രിക് ബൈക്ക് ലഭ്യമാകും.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

എനിഗ്മ കഫേ റേസർ മോഡലിന്റെ രൂപകൽപനയിലേക്ക് നോക്കിയാൽ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ നിയോ റെട്രോ സ്റ്റൈലിംഗ് ഘടകങ്ങളുള്ള ഒരു കഫേ റേസർ ശൈലിയാണ് ഇവി സ്വീകരിച്ചിരിക്കുനന്ത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫോർക്ക് ഗെയ്‌റ്ററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വയർ-സ്‌പോക്ക്ഡ് വീലുകൾ, സിഗ്‌നേച്ചർ കഫേ-റേസർ-സ്റ്റൈൽ കൗൾ എന്നിവയുള്ള സിംഗിൾ പീസ് പീസ് സീറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

അതിമു പുറമെ ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ഒരു ചെറിയ ഫ്രണ്ട് ഫെൻഡർ, പിൻ ടയർ ഹഗ്ഗർ എന്നിവയാണ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിലെ മറ്റ് ഹൈലൈറ്റുകൾ. സിൽവർ നിറത്തിലുള്ള ഫോക്‌സ് ടാങ്ക്, വൈറ്റ് ടെയിൽ സെക്ഷൻ, ബ്ലാക്ക്-ഔട്ട് സെൻട്രൽ പാനലുകൾ, ഗ്ലോസി ഫിനിഷുള്ള റിമ്മുകൾ എന്നിവയ്‌ക്കൊപ്പം മോട്ടോർസൈക്കിളിന് നല്ല കോൺട്രാസ്റ്റിംഗ് അപ്പീൽ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഉൾക്കൊള്ളുന്ന മോട്ടോർസൈക്കിളിന്റെ സെൻട്രൽ പാനൽ പ്രൊഫൈലിൽ അല്പം വിചിത്രമായി തോന്നിയേക്കാം. മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയപ്പോൾ ശക്തമായ ഒരു പര്യവേക്ഷണ ഉപകരണമായി വർത്തിക്കുന്ന ഒരു മോട്ടോർബൈക്ക് സൃഷ്ടിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എനിഗ്മ ഓട്ടോമൊബൈൽസിന്റെ സ്ഥാപകനും സിഇഒയുമായ അൻമോൽ ബോഹ്രെ പറഞ്ഞു.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

എനിഗ്മ കഫേ റേസർ തികച്ചും ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. പരമാവധി 5.6kW പവർ ഔട്ട്പുട്ട് നൽകുന്ന 72V 50 Ah LifePo4 (ലിഥിയം ഫെറസ് ഫോസ്ഫേറ്റ്) ബാറ്ററി സെല്ലാണ് ബൈക്കിന്റെ ഹൃദയം. അത് 5000 സൈക്കിളുകൾ വരെ വാഗ്ദാനം ചെയ്യാനുള്ള ശേഷിയും ഒറ്റ ചാർജിൽ 140 കിലോമീറ്റിന്റെ ക്ലെയിം റേഞ്ചും നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഉയർന്ന വേഗത ഏകദേശം 136 കിലോമീറ്ററാണ് എന്നതും ശ്രദ്ധേയമാണ്. ഇന്റേണൽ കമ്പഷൻ എഞ്ചിൻ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകൾക്ക് തുല്യമാണ് കഫേ റേസറിന്റെ പെർഫോമൻസ് കണക്കുകളെന്നാണ് എനിഗ്മ അവകാശപ്പെടുന്നത്. ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് ബാറ്ററി മൂന്ന് മണിക്കൂറിനുള്ളിൽ 0-80 ശതമാനം അല്ലെങ്കിൽ നാല് മണിക്കൂറിനുള്ളിൽ 100 ശതമാനം പൂർണമാക്കാം.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

അൺലിമിറ്റഡ് കിലോമീറ്ററുകളുള്ള ബാറ്ററി പാക്കിന് കമ്പനി 5 വർഷത്തെ വാറണ്ടിയും നൽകുന്നുണ്ട്. കൂടാതെ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ സ്‌പോക്ക് വീലുകൾക്ക് 3 വർഷത്തെ ടയർ വാറണ്ടിയും എനിഗ്മ വാഗ്ദാനം ചെയ്യുന്നു. വിന്റേജ്-പ്രചോദിത മോട്ടോർസൈക്കിൾ ഓഫ്-റോഡിംഗ് കഴിവുകൾക്കൊപ്പം ഒരു കമ്മ്യൂട്ടർ സൗകര്യവും പ്രദാനം ചെയ്യുമെന്ന് ബോഹ്രെ വെളിപ്പെടുത്തി.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

ഇലക്ട്രിക് കഫേ റേസർ ലളിതമാണ്. അതോടൊപ്പം തന്നെ കുറഞ്ഞ മെയിന്റനെൻസ് മാത്രമാണ് ഇത് ആവശ്യപ്പെടുന്നതും. നേരത്തെ സൂചിപ്പിച്ചതു പോലെ ബൈക്ക് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. നിലവിൽ കമ്പനിയുടെ ഭോപ്പാലിലും ഹൈദരാബാദിലുമുള്ള സൗകര്യങ്ങളിലാണ് ഈ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ നിർമിക്കുന്നത്.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

നിലവിൽ ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വൻ ഡിമാന്റാണുള്ളത്. പെട്രോൾ വില 110 രൂപയും കടന്ന് മുന്നേറുമ്പോൾ കൂടുതൽ താങ്ങാനാവുന്ന യാത്രാ മാർഗങ്ങളിലേക്ക് ആളുകൾ മാറുന്നതിന്റെ തെളിവാണിത്. അടുത്ത കാലത്തെങ്ങും ഇന്ധന വിലയിൽ കുറവുണ്ടാകുമെന്ന വിശ്വാസവും പ്രതീക്ഷയും ജനങ്ങൾക്കില്ല. അതിനാൽ ചെലവു കുറഞ്ഞ യാത്രാ മാർഗങ്ങൾ തേടിയെ മതിയാവൂ.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുമായി എനിഗ്മ ഓട്ടോമൊബൈൽസ്

നിലവിൽ ഈ പെർഫോമൻസ് ഇലക്ട്രിക് ബൈക്കിന് പുറമെ ആംബിയർ, ക്രിങ്ക്, GT 450 എന്നിങ്ങനെ മൂന്ന് ഇ-സ്‌കൂട്ടറുകൾ കൂടി വിപണിയിൽ എത്തിക്കുന്നുണ്ട് എനിഗ്മ. ഇ-മൊബിലിറ്റിയിൽ വിപ്ലവം സൃഷ്ടിക്കാൻ എനിഗ്മയുടെ ഇരുചക്ര വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഫീച്ചറുകൾ, ബോൾഡ് ഡിസൈൻ, ദീർഘകാല ബാറ്ററി ലൈഫ് എന്നിവയാണ് മോഡലുകളുടെ പ്രത്യേകതകൾ.

Most Read Articles

Malayalam
English summary
Enigma electric motorcycle cafe racer booking started in india details
Story first published: Tuesday, October 26, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X