ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

ഐഫോൺ മുതൽ കാറുകളും ബൈക്കുകളും വരെയുള്ളവ കോപ്പിയടിച്ച് സ്വന്തം നാട്ടിൽ മറിച്ചുവിൽക്കുന്നതിൽ കുപ്രസിദ്ധരാണ് ചൈനീസ് കമ്പനികൾ. പല ആഗോള ബ്രാൻഡ് വാഹനങ്ങളുടെ കോപ്പിക്യാറ്റുകൾ ഇതിനോടകം പുറത്തിറക്കിയ ഇവർ ദേ ഇപ്പോൾ ഹസ്‌ഖ്‌വർണക്കിട്ടും ഒരു പണികൊടുത്തിരിക്കുകയാണ്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ വിറ്റ്‌പിലൻ, സ്വാർട്ട്‌പിലൻ 250 മോഡലുകളുടെ ഒരു അപരനെയാണ് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ എഫ്കെ മോട്ടോർസ് വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

ഫീക്കൺ TT250 എന്നറിയപ്പെടുന്ന ഈ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ഹസ്ഖി 250 മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സ്വീഡിഷ് ബൈക്കുകളുടെ അപരനാണിവൻ.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

വിറ്റ്‌പിലൻ, സ്വാർട്ട്‌പിലൻ എന്നിവയുടെ അതേ റൗണ്ട് ഹെഡ്‌ലാമ്പ്, ഗോൾഡൻ ഫിനിഷുള്ള അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, വൃത്താകൃതിയിലുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു ഫ്ലാറ്റ് ഫ്യുവൽ ടാങ്ക്, സ്റ്റബി ടെയിൽ സെക്ഷൻ എന്നിവയോടൊപ്പമുള്ള അതേ നിയോ-റെട്രോ സ്റ്റൈലിംഗാണ് ഫീക്കൺ TT250 പകർത്തിയിരിക്കുന്നത്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

സൈഡ് പാനലുകളിലെ ചെറിയ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ വശങ്ങളും ഹസ്‌ഖ്‌വർണ മോട്ടോർസൈക്കിളിന് ഏതാണ്ട് സമാനമാണ്. എന്നിരുന്നാലും അണ്ടർ‌സീറ്റ് എക്‌സ്‌ഹോസ്റ്റും സിംഗിൾ-സൈഡഡ് സ്വിംഗാർമും പോലെ കുറച്ച് മാറ്റങ്ങൾ ഫീക്കൺ TT250 അവതരിപ്പിക്കുന്നുണ്ട്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

മോണോഷോക്ക് റിയർ സസ്‌പെൻഷനും എഞ്ചിൻ അസംബ്ലിയിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഗോൾഡൻ ഫിനിഷും മറ്റ് ശ്രദ്ധേയമായ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. രണ്ട് അറ്റത്തും 17 ഇഞ്ച് വീലുകളാണ് എഫ്കെ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

മുൻവശത്ത് 110/70 ടയറും പിൻവശത്ത് 150/60 ടയറുമാണ് ഫീക്കൺ TT250 വാഗ്ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്കുകളാണ് പ്രവർത്തിക്കുന്നത്. മുൻവശത്ത് 300 mm യൂണിറ്റും പിന്നിൽ 260 mm യൂണിറ്റുമാണിത്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്, ഇത് ഹസ്‌ഖ്‌വർണ 250 മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവയാണെന്നതും ശ്രദ്ധേയമാണ്. 249 സിസി, ഫോർ വാൽവ്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഫീക്കൺ TT250 പതിപ്പിന് തുടിപ്പേകുന്നത്.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

ഇത് 9,750 rpm-ൽ പരമാവധി 28 bhp കരുത്തും 7,500 rpm-ൽ 21.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സി‌എഫ്‌മോടോയുടെ മാതൃ കമ്പനിയായ സെജിയാങ് ചുങ്‌ഫെംഗ് ആണ് ഈ എഞ്ചിൻ നിർമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഹസ്‌ഖ്‌വർണക്കും പണികൊടുത്ത് ചൈനീസ് അപരൻ; ഇവനാണ് ഫീക്കൺ TT250

ഹസ്‌ഖ്‌വർണയുടെ മാതൃ കമ്പനിയായ കെടിഎമ്മുമായി സി‌എഫ്‌മോട്ടോയ്ക്ക് പങ്കാളിത്തമുണ്ടെന്നതും കൗതുകമുണർത്തുന്ന വസ്‌തുതയാണ്. വിറ്റ്‌പിലൻ / സ്വാർട്ട്പിലെൻ 250 മോഡലുകളുടെ അനുകരണമാണെങ്കിലും ഫിറ്റ്, ഫിനിഷ് ലെവലുകൾ കണക്കിലെടുക്കുമ്പോൾ ചൈനീസ് ബൈക്ക് ഏറെ പിന്നിലാണെന്നതും പറയാതെ വയ്യ!

Most Read Articles

Malayalam
English summary
Feiken TT250 The Chinese Imitation Of Husqvarna Svartpilen 250. Read in Malayalam
Story first published: Wednesday, July 21, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X