പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

യൂറോപ്യൻ വിപണിക്കായി പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്. ഫ്രഞ്ച് കമ്പനിയായ സിമയുടെ ഇരുചക്ര വാഹന നിർമാണ ബ്രാൻഡാണ് സിമ.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

ഇപ്പോൾ, ഫ്രാൻസിലെ ഏറ്റവും വലിയ മോട്ടോർസൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ഒന്നാണ് സിമ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിനോട് സാമ്യമുള്ള ഒരു നിയോ-റെട്രോ സ്‌ക്രാംബ്ലറാണ് പുതിയ X-റൈഡ്.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

643.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് X-റൈഡിന് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 6,000 rpm-ൽ 40 bhp കരുത്തും 4,500 rpm-ൽ 45 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

മാഷ് X-റൈഡിന്റെ ഡിസൈൻ പ്രചോദനം വളരെ വ്യക്തമാണ്. സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന് സമാനമായ ഗോൾഡൻ-ഫിനിഷ്ഡ് വയർ സ്‌പോക്ക് വീലുകൾ, റൗണ്ട് ഹെഡ്‌ലാമ്പ്, ഉയരമുള്ള ഫ്രണ്ട് മഡ്‌ഗാർഡ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് റിബഡ് സീറ്റ് എന്നിവയെല്ലാം ഫ്രഞ്ച് ബൈക്കിലുണ്ട്.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

X-റൈഡിന് 17 ഇഞ്ച് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും സിംഗിൾ ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 177 കിലോഗ്രാം ഭാരമാണ് മോട്ടോർസൈക്കിളിനുള്ളത്. ഒരു ചെറിയ എഞ്ചിൻ ബാഷ് പ്ലേറ്റും X-റൈഡിലുണ്ട്. ഇത് സ്‌ക്രാംബ്ലറിന്റെ ഓഫ്-റോഡ് കഴിവുകൾക്ക് അടിവരയിടുന്നു.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

എന്നാൽ 870 മില്ലീമീറ്റർ സീറ്റ് ഉയരം വ്യത്യസ്ത നിലവാരത്തിലുള്ള റൈഡറുകൾക്ക് കൈകാര്യം ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. മാത്രമല്ല അടിസ്ഥാന സസ്പെൻഷൻ ഓഫ്-റോഡിംഗ് കഴിവ് പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

12 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി മാന്യമായ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. മാഷ് X-റൈഡ് ഒരു സിറ്റി സ്‌ക്രാംബ്ലറായാണ് കണക്കാക്കപ്പെടുന്നത്. മാഷ് X-റൈഡിന് 5,599 യൂറോയാണ് വില. അതായത് ഏകദേശം അഞ്ച് ലക്ഷം രൂപ. ഇത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താനും സാധ്യതയില്ല.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

1976-ൽ സ്ഥാപിതമായ മാഷ് മോട്ടോർസൈക്കിൾ കമ്പനി നിലവിൽ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ 400 ലധികം സ്റ്റോറുകൾ കമ്പനിക്ക് ഉണ്ട്.1 970 കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റൈലിംഗ് ഉള്ള മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നതിലാണ് കമ്പനി ഊന്നൽ കൊടുക്കുന്നത്.

പുതിയ X-റൈഡ് 650 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി മാഷ് മോട്ടോർസൈക്കിൾസ്

50 സിസി മുതൽ 650 സിസി വരെയുള്ള വൈവിധ്യമാർന്ന ഇരുചക്രവാഹനങ്ങൾ മാഷ് യൂറോപ്യൻ നിരത്തുകളിൽ എത്തിക്കുന്നുണ്ട്. മാത്രമല്ല അതിന്റെ ഉൽപ്പന്ന നിരയിൽ കുറച്ച് സ്കൂട്ടറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
French Motorcycle Brand Mash Unveiled The New X-Ride 650. Read in Malayalam
Story first published: Saturday, June 12, 2021, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X