കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

ജർമൻ വിപണിയിൽ പുതിയ NK 125 സിസി നേക്കഡ് ബൈക്ക് പുറത്തിറക്കി ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാൻവേ. ഓൺ‌ലൈൻ പിസ്റ്റ 125 എന്നും അറിയപ്പെടുന്ന ഈ മോഡലിന് ആകർഷകമായ ചില പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

കിടിലൻ ലുക്കിനൊപ്പം മികച്ച 124 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ് എഞ്ചിനാണ് ഹാൻവേ NK 125 മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് പരമാവധി 15 bhp കരുത്തിൽ 11 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 2021 മോഡലിലേക്ക് ചേക്കേറിയപ്പോൾ NK 125 ഫ്യൂരിയസിന് ചില കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളും നൽകാൻ കമ്പനി തയാറായിട്ടുണ്ട്.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

പുതുക്കിയ ഡിസൈൻ, പുതിയ 10-സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകൾ, പുതിയ പൂർണ കളർ ടിഎഫ്ടി സ്‌ക്രീൻ എന്നിവ മോട്ടോർസൈക്കിളിൽ ഇടംപിടിച്ചതോടെ 125 സിസി പ്രീമിയം സ്പോർട്‌സ് ബൈക്ക് ശ്രേണിയിൽ വ്യത്യസ്‌തനാവാനും ഈ ചൈനീസ് മോഡിന് സാധിക്കും.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

കെ‌ടി‌എം നേക്കഡ് ബൈക്ക് രൂപകൽപ്പനയെ അനുസ്മരിപ്പിക്കുന്ന എൽ‌ഇഡി ഹെഡ്‌ലൈറ്റും ആംഗുലർ മുഖവുമുള്ള ഹാൻ‌വേ NK 125 ഫ്യൂരിയസ് വളരെ ആകർഷകമാണ് എന്നതിൽ തർക്കമൊന്നുമില്ല. ഇതിന് വെറും 132 കിലോഗ്രാം ഭാരം മാത്രമാണ് ഉള്ളതും.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

ഹാൻ‌വേ NK 125 ഫ്യൂരിയസിന് പരമാവധി 102 കിലോമീറ്റർ വേഗത പുറത്തെടുക്കാനും കഴിയും. ട്യൂബുലാർ സ്റ്റീൽ ചാസിയിൽ നിർമിച്ച ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് 35 മില്ലീമീറ്റർ നീളമുള്ള ഫോർക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 40 മില്ലീമീറ്റർ ട്രാവലാണുള്ളത്.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

അതേസമയം പിന്നിൽ 55 മില്ലീമീറ്റർ ട്രാവലുള്ള സെൻട്രൽ സ്പ്രിംഗ് സ്ട്രറ്റാണ് സസ്പെൻഷനായി നിയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി 300 mm ഡിസ്ക്കാണ് മുൻവശത്ത്. പിൻ വീലിൽ 220 mm ഡിസ്കുകളും സംയോജിത ബ്രേക്കിംഗ് സംവിധാനത്തോടെ ഘടിപ്പിച്ചിരിക്കുന്നു.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

ഹാൻ‌വേ യൂറോപ്യൻ വിപണിയിലെ നിറ സാന്നിധ്യമാണ്. ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ 125 സിസി മോഡലുകളുമായാണ് ചൈനീസ് ബ്രാൻഡ് തങ്ങളുടേതായ ഇടംകണ്ടെത്തിയത്.

കുഞ്ഞൻ ഡ്യൂക്കിന്റെ ചൈനീസ് എതിരാളി; പുതിയ ഹാൻവേ NK 125 ഫ്യൂരിയസിനെ പരിചയപ്പെടാം

യുകെയിൽ ഹാൻ‌വേ NLK 125 ഫ്യൂരിയസിന്റെ വില ഏകദേശം 3,700 യൂറോയാണ് അതായത് ഏകദേശം 3.27 ലക്ഷം രൂപ. ഈ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്താൻ സാധ്യത ഒന്നും തന്നെയില്ല. ചൈനീസ് വിപണിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ ഒരു പകർപ്പും ഹാൻവേ തയാറാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Hanway Launched The Updated 2021 NK 125 Furious Naked Bike. Read in Malayalam
Story first published: Saturday, June 19, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X