സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ പരിചയപ്പെടുത്തിയ ഹാർലി-ഡേവിഡ്സൺ സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക് എത്തും. അതിന്റെ ഭാഗമായി മോഡലിനെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുകയാണ്.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

അമേരിക്കൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ പ്രീമിയം ക്രൂയിസറാണ് സ്‌പോർട്‌സ്റ്റർ എസ് എന്നാണ് ഹാർലിയുടെ അവകാശവാദം.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

ഇന്ത്യയിലെത്തുമ്പോൾ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ വില ഏകദേശം 15 ലക്ഷം രൂപയോളമായിരിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഹാർലി ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 അഡ്വഞ്ചർ മോഡലിനേക്കാളും വില കുറവാണ് പുതിയ ബൈക്കിനെന്നതും ശ്രദ്ധേയമാണ്.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വൈഡ് ഹാൻഡിൽബാറുകൾ, ഫ്ലാറ്റ് സീറ്റ്, ബ്രോൺസ് എഞ്ചിൻ ഹെഡ്, ബോബ് കട്ട് ഫെൻഡറുകൾ, ടെയിൽ-പൈപ്പ് അറ്റങ്ങൾ എന്നിവയാണ് സ്‌പോർട്‌സ്റ്റർ എസിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

ഇതെല്ലൊം ഒത്തിണങ്ങിയ സ്പോർട്ടി രൂപമാണ് ക്രൂയിസർ ബൈക്കിനെ ആകർഷകമാക്കുന്നത്. സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ, മിഡ്‌നൈറ്റ് ക്രിംസൺ, വിവിഡ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഹാർലി ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ വാഗ്‌ദാനം ചെയ്‌തേക്കും.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

ഹാർലിയുടെ റെവല്യൂഷൻ മാക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സ്പോർട്സ്റ്റർ എസിന് 1250 സിസി ലിക്വിഡ്-കൂൾഡ്, DOHC വി-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്. വേരിയബിൾ വാൽവ് ടൈമിംഗ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

121 bhp കരുത്തിൽ 127 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്‌ത റൈഡിംഗ് മോഡലുകളും ഹാർലി-ഡേവിഡ്‌സൺ ക്രൂയിസർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

227.7 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 11.7 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്. കോർണറിംഗ് എൻഹാൻസ്ഡ് ഡ്രാഗ്-ടോർക്ക് സ്ലിപ്പ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് എൻഹാൻസ്ഡ് ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ റൈഡർ സഹായ സംവിധാനങ്ങളും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക്; വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഹാർലി

തീർന്നില്ല അതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്-വീൽ ലിഫ്റ്റ് ലഘൂകരണം ഉള്ള കോർണറിംഗ് എൻഹാൻസ്ഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയും ക്രൂയിസർ ബൈക്കിനെ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ പുതുനിര മോഡലുകൾ അണിനിരത്തുന്നതോടെ വിപണി പിടിക്കാമെന്ന ആഗ്രഹത്തിലാണ് അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ.

Most Read Articles

Malayalam
English summary
Harley-Davidson Listed The All-New Sportster Cruiser Bike On Indian Website. Read in Malayalam
Story first published: Saturday, July 17, 2021, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X