സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

പുതിയ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി ഡേവിഡ്‌സൺ. അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ പ്രീമിയം ക്രൂയിസറാണ് ഇതെന്നാണ് അവകാശവാദം.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

യുഎസ് വിപണിയിൽ 14,999 ഡോളറാണ് ബൈക്കിന്റെ വില. അതായത് ഏകദേശം 11.20 ലക്ഷം രൂപ. ഹാർലി ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 അഡ്വഞ്ചർ മോഡലിനേക്കാളും താങ്ങാനാവുന്നതാണ് പുതിയ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ എന്നതും ശ്രദ്ധേയമാണ്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

ഇന്ത്യയിലെത്തുമ്പോൾ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ വില ഏകദേശം 15 ലക്ഷം രൂപയോളമായിരിക്കും. ഹാർലിയുടെ റെവല്യൂഷൻ മാക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്‌പോർട്‌സ്റ്റർ എസ് നിർമിച്ചിരിക്കുന്നത്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

1250 സിസി റെവല്യൂഷൻ മാക്‌സ് 1250 ടി വി-ട്വിൻ എഞ്ചിനാണ് പുതിയ മോട്ടോർസൈക്കിളിന്റെ ഹൃദയം. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 121 bhp കരുത്തിൽ 127 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

റോഡ്, സ്പോർട്ട്, റെയ്ൻ എന്നിങ്ങനെ പ്രീ-പ്രോഗ്രാം ചെയ്ത മൂന്നും രണ്ട് കസ്റ്റവും ഉൾപ്പടെ അഞ്ച് വ്യത്യസ്‌ത റൈഡിംഗ് മോഡലുകളും ഹാർലി-ഡേവിഡ്‌സൺ സ്പോർട്സ്റ്റർ എസിന്റെ പ്രത്യേകതയാണ്. 227.7 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 11.7 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

പുതിയ ഹാർലി ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 43 mm പൂർണമായും ക്രമീകരിക്കാവുന്ന ഷോവ ഇൻവേർട്ട് ഫോർക്കുകളും പിന്നിൽ ഷോവ പിഗ്ഗിബാക്ക് റിസർവോയർ ഷോക്ക് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റ് യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

ബ്രേക്കിംഗിനായി മുന്നിൽ 320 mm ബ്രെംബോ റേഡിയൽ 4-പിസ്റ്റൺ കാലിപ്പർ ഡിസ്ക്കും പിന്നിൽ 260 mm 2 പിസ്റ്റൺ ബ്രെംബോ കാലിപ്പർ ഡിസ്ക്കുമാണ് അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

കോർണറിംഗ് എൻഹാൻസ്ഡ് ഡ്രാഗ്-ടോർക്ക് സ്ലിപ്പ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് എൻഹാൻസ്ഡ് ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്-വീൽ ലിഫ്റ്റ് ലഘൂകരണം ഉള്ള കോർണറിംഗ് എൻഹാൻസ്ഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയെല്ലാമാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകൾ.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ, മിഡ്‌നൈറ്റ് ക്രിംസൺ, വിവിഡ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഹാർലി ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ സ്വന്തമാക്കാം.

ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, എന്നിവ ഇതിന്റെ പ്രധാന ഡിസൈൻ ഘടകങ്ങളിൽ ചിലതാണ്.

സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ച് ഹാർലി; ഇന്ത്യയിലേക്കും ഉടൻ

അതോടൊപ്പം വൈഡ് ഹാൻഡിൽബാറുകൾ, ഫ്ലാറ്റ് സീറ്റ്, ബ്രോൺസ് എഞ്ചിൻ ഹെഡ്, ബോബ് കട്ട് ഫെൻഡറുകൾ, ടെയിൽ-പൈപ്പ് അറ്റങ്ങൾ എന്നിവ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ സ്പോർട്ടി രൂപത്തിന് കൂടുതൽ ആകർഷകത്വം നൽകുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, July 14, 2021, 17:33 [IST]
English summary
Harley Davidson Sportster S Cruiser Motorcycle Launched India Debut Soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X