പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

പ്രീമിയം ക്രൂയിസർ മോടട്ടോർസൈക്കിളുകളിൽ നിന്നും ഹാർലി ഡേവിഡ്‌സൺ മാറി ചിന്തിച്ചതിന്റെ ഫലമായിരുന്നു പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ജനനം. ഈ വർഷം ആദ്യം ജന്മനാടായ യുഎസിൽ അരങ്ങേറ്റം കുറിച്ച മോഡലിനെ 2021 ഓഗസ്റ്റിൽ ഇന്ത്യയിലും കമ്പനി അവതരിപ്പിച്ചു.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

രണ്ട് വേരിയന്റുകളിലായി എത്തിയിരിക്കുന്ന പുതിയ ഹാർലി പാൻ അമേരിക്കയുടെ അടിസ്ഥാന സ്റ്റാൻഡേർഡ് വേരിയന്റിന് 16.90 ലക്ഷം രൂപയും സ്പെഷ്യലിന് 19.19 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

രണ്ട് വകഭേദങ്ങളിലും ഗൗണ്ട്ലെറ്റ് ഗ്രേ മെറ്റാലിക്, വിവിഡ് ബ്ലാക്ക്, റിവർ റോക്ക് ഗ്രേ, ടു-ടോൺ ബജാ ഓറഞ്ച് / സ്റ്റോൺ വാഷ് വൈറ്റ് പേൾ എന്നീ കളർ ഓര്ഷനുകളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. പ്രീമിയം ബൈക്കിന്റെ ഡെലിവറിയും ഹാർലി ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

ഇന്ത്യയിലെ പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ ആദ്യ ഉടമയ്ക്ക് ചില പ്രത്യേകതകളുമുണ്ട്. ബൈക്കിംഗ് പ്രേമിയായ ലേഡീസ് ഓഫ് ഹാർലിയുടെ അസിസ്റ്റന്റ് ഡയറക്ടർ അനുശ്രിയ ഗുലാത്തിയാണ് ആ വ്യക്തി.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

സവിശേഷതകളാൽ നിറഞ്ഞൊരു പ്രീമിയം ബൈക്കാണ് 1250 ADV. ലോകരാജ്യങ്ങളിലെല്ലാം പ്രത്യേകിച്ച് ഇന്ത്യയിലടക്കം അഡ്വഞ്ചർ ടൂറർ മോഡലുകളുടെ ജനപ്രീതിയാർജിച്ച് വരുന്ന സാഹചര്യത്തിലാണ് പാൻ അമേരിക്ക 1250 മോഡലുമായുള്ള ഹാർലിയുടെ വരവ്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

2,265 മില്ലീമീറ്റർ നീളവും 789 മില്ലീമീറ്റർ സാഡിൽ ഉയരവും 175 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,580 മില്ലീമീറ്റർ നീളമുള്ള വീൽബേസും 228 കിലോഗ്രാം ഭാരവും 21.2 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമാണ് അമേരിക്കൻ അഡ്വഞ്ചർ ബൈക്കിന്റെ പ്രത്യേകതകളിലൊന്ന്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

പൂർണ എൽഇഡി ലൈറ്റിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സജ്ജീകരണമുള്ള ബ്ലൂടൂത്ത് പ്രാപ്തമാക്കിയ 6.8 ഇഞ്ച് കളർ ടിഎഫ്ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ, യുഎസ്ബി സി-ടൈപ്പ് ഔട്ട്ലെറ്റ് എന്നിവ പാൻ ഇമേരിക്കയിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബൈക്കിലെ വിൻഡ് സ്ക്രീൻ മൂന്ന് ഘട്ടമായി സ്വമേധയാ ക്രമീകരിക്കാം എന്നതും വളരെ മികച്ചൊരു തീരുമാനമാണ്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

അതോടൊപ്പം സ്പ്ലിറ്റ് സീറ്റുകൾ, വ്യതിരിക്തമായ ഹാർലി-ഡേവിഡ്സൺ ഗ്രാഫിക്സ്, ഹീറ്റഡ് ഗ്രിപ്പുകൾ, സ്റ്റിയറിംഗ് ഡാംപ്പർ, ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ സെമി ആക്റ്റീവ് സസ്പെൻഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളാണ്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

പാൻ അമേരിക്കയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് ക്രാഷ് പരിരക്ഷ നഷ്ടപ്പെട്ടെങ്കിലും, പ്രത്യേക ട്രിമിന് ട്യൂബുലാർ ക്രാഷ് പ്രൊട്ടക്ടറുകൾ, ഹാൻഡ് ഗാർഡുകൾ, അലുമിനിയം ബാഷ് പ്ലേറ്റ് എന്നിവ ലഭിക്കും.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

പിന്നിൽ എൽഇഡി ടെയിൽ ലാമ്പും ലഗേജിനുള്ള ഒരു ചെറിയ പ്ലേറ്റും കാണാം. കസ്റ്റമൈസ്ഡ് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, എബിഎസ് കോർണറിംഗ് എന്നിവ വഴിയാണ് സുരക്ഷ.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

പുതിയ യൂറോ-5 കംപ്ലയിന്റ് റെവല്യൂഷൻ മാക്സ് വി-ട്വിൻ 1250 എഞ്ചിനാണ് ഹാർലി-ഡേവിഡ്സൺ പാൻ അമേരിക്ക അഡ്വഞ്ചറിന് തുടിപ്പേകുന്ന്. ഇത് 9,000 rpm-ൽ പരമാവധി 150 bhp കരുത്തും 6,750 rpm-ൽ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

വേരിയബിൾ വാൽവ് ടൈമിംഗ് (വിവിടി), ഇന്റർ ബാലൻസറുകൾ, സ്ലിപ്പർ ക്ലച്ച് എന്നിവ എഞ്ചിനിൽ കമ്പനി ഘടിപ്പിച്ചിട്ടുണ്ട്. ആറു സ്പീഡാണ് ഗിയർബോക്‌സ്. മുൻവശത്ത് ഇലക്ട്രോണിക് ക്രമീകരിച്ച സെമി ആക്റ്റീവ് 47 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ 191 mm ട്രാവലുള്ള ഷോവ മോണോഷോക്കുമാണ് സസ്പെൻഷനായി സജ്ജീകരിച്ചിരിക്കുന്നത്.

പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിന്റെ ഡെലിവറി ആരംഭിച്ച് ഹാർലി; ഇന്ത്യയിലെ ആദ്യ ഉടമ ഒരു വനിത

മുൻവശത്ത് ബ്രെംബോയിൽ നിന്നുള്ള മോണോബ്ലോക്കുകൾ ഉപയോഗിച്ചുള്ള ഇരട്ട 320 mm ഡിസ്ക്കും പിന്നിൽ സിംഗിൾ പോട്ട് കാലിപ്പറുള്ള 280 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. പാൻ അമേരിക്കയിൽ 20.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ബി‌എം‌ഡബ്ല്യു R 1250 GS, വരാനിരിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 മോഡലുകളുമായാകും ഹാർലി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Harley davidson started the deliveries of pan america 1250 in india details
Story first published: Wednesday, August 11, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X