ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഫെയിം II സബ്‌സിഡികൾ നടപ്പിലാക്കിയതിനുശേഷം ഹീറോ ഇലക്ട്രിക്കും തങ്ങളുടെ മോഡലുകൾക്കായുള്ള വില കുറച്ചിരിക്കുകയാണ്. നൈക്‌സ്, ഫോട്ടോൺ HX, ഒപ്റ്റിമ തുടങ്ങിയ മോഡലുകൾ ഇനി മുതൽ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് സ്വന്തമാക്കാം.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

സർക്കാർ ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി ആനുകൂല്യങ്ങൾ നൽകിയതോടെ 12 മുതൽ 33 ശതമാനം വരെയാണ് ഇ-സ്കൂട്ടർ നിരയിൽ കമ്പനി വില കുറച്ചിരിക്കുന്നത്. അതായത് 8,491 രൂപ, 27,979 രൂപ എന്നിങ്ങനെയാണ് വില കുറയ്ക്കൽ നടപ്പിലാക്കിയിരിക്കുന്നത്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

പുതുക്കിയ പോളിസികൾ അടുത്തിടെയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 50 ശതമാനം സബ്‌സിഡി വാഗ്ദാനം ചെയ്തു. മുൻ മാനദണ്ഡങ്ങൾക്കനുസരിച്ച് 20 ശതമാനത്തിനുപകരം വാഹനങ്ങളുടെ വിലയുടെ 40 ശതമാനമാണ് ഇപ്പോൾ ഇൻസെന്റീവ് നൽകി.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

ഏറ്റവും പുതിയ വില പരിഷ്ക്കരണത്തിന് ശേഷം ഫോട്ടോൺ HX മോഡലിന് ഇപ്പോൾ 71,449 രൂപയാണ് വില. നേരത്തെ ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനായി 79,940 രൂപയായിരുന്നു മുടക്കേണ്ടിയിരുന്നത്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

നേരത്തെ വാഗ്ദാനം ചെയ്ത 68,640 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നൈക്‌സ് E5 സിംഗിൾ ബാറ്ററി സ്കൂട്ടർ ഇപ്പോൾ 61,000 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ നൈക്‌സ് ER (ഇരട്ട ബാറ്ററി), നൈക്‌സ് HX (ട്രിപ്പിൾ ബാറ്ററി) എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 62,954 രൂപയും 85,136 രൂപയുമാണ് വില. രണ്ട് മോഡലുകളും മുമ്പ് യഥാക്രമം 83,940 രൂപയിലും 1,13,115 രൂപയിലുമായിരുന്നു വിറ്റിരുന്നത്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

കമ്പനിയുടെ എൻട്രി ലെവൽ ഇ-സ്കൂട്ടർ മോഡൽ ഒപ്റ്റിമ HX (സിംഗിൾ ബാറ്ററി) ഇപ്പോൾ 53,600 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ഫെയിം II സബ്‌സിഡികൾ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇതിന് 61,640 രൂപയായിരുന്നു വില.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

കൂടുതൽ കരുത്തുറ്റ ER (ഇരട്ട ബാറ്ററി) വേരിയൻറ് ഇപ്പോൾ 58,980 രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന 78,640 രൂപയിൽ നിന്ന് 33 ശതമാനം വിലയാണ് ഹീറോ കുറച്ചിരിക്കുന്നത്. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്ഷോറൂമാണ്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

പുതുക്കിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ശ്രേണിയിലെ മുൻനിര മോഡലായ നൈക്‌സ് HX ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്കൂട്ടറാണ്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

കൂടാതെ ലിഥിയം അയൺ ബാറ്ററി പായ്ക്കുകളാണ് ഇതിന് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 82 കിലോമീറ്റർ മുതൽ 210 കിലോമീറ്റർ വരെ ശ്രേണിയാണ് മോഡൽ നൽകുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ലാസ്റ്റ് മൈൽ, B2B ആവശ്യങ്ങൾക്കായി ഇ-സ്കൂട്ടർ പ്രത്യേകമായി വികസിപ്പിച്ചെടുത്തവയാണ്. ക്ലെയിം ചെയ്ത ടോപ്പ് സ്പീഡ് 42 കിലോമീറ്ററാണ്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

45 കിലോമീറ്റർ വേഗതയും സിംഗിൾ ചാർജിൽ പരമാവധി 108 കിലോമീറ്റർ ശ്രേണിയും നൽകുന്ന ഫോട്ടോൺ HX ഈ നിരയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രീമിയം മോഡലാണ്. ഒപ്റ്റിമ ശ്രേണിക്കൊപ്പം ഈ രണ്ട് ഇ-സ്കൂട്ടറുകളും ഉയർന്ന വേഗതയുള്ള ഇവികളായി യോഗ്യത നേടുന്നതിനാൽ ഫെയിം II പോളിസിക്ക് കീഴിലുള്ള ഏറ്റവും പുതിയ ആനുകൂല്യങ്ങൾക്ക് അർഹരാണ്.

ഫെയിം II പോളിസി തുണച്ചു; ഹീറോ ഹൈ-സ്‌പീഡ് ഇലക്‌‌ട്രിക് മോഡലുകൾക്കും വില കുറഞ്ഞു

കൂടാതെ ഇവയ്ക്ക് രജിസ്ട്രേഷനും ആവശ്യമാണ്. ഇവ കൂടാതെ ഒപ്റ്റിമ LX, ഒപ്റ്റിമ LX, നൈക്സ് LX, ഫ്ലാഷ് LX, ഫ്ലാഷ് LX (VRLA), ആട്രിയ LX എന്നിവയുടെ രൂപത്തിൽ ആറ് ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero Electric Slashed The Prices Of All High-Speed Electric Scooter Models. Read in Malayalam
Story first published: Tuesday, June 29, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X