ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

പെട്രോൾ വില കൂടിയതോടെ ഇരുചക്ര വാഹന വിപണി ഇലക്‌ട്രിക് മോഡലുകളുടെ പിന്നാലെയാണ് ഇപ്പോൾ. ഓല, സിമ്പിൾ എനർജി തുടങ്ങിയ നിരവധി പുത്തൻ കമ്പനികൾ വരെ ഈ രംഗത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. എന്തിന് ടിവിഎസ്, ബജാജ് പോലുള്ള മുൻനിര ബ്രാൻഡുകൾ വരെ ഈ സെഗ്മെന്റിലുണ്ട്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

അതിനാൽ തന്നെ ഹീറോ മോട്ടോകോർപ്പും പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തേക്ക് എത്തുകയാണ്. 2021 ആഗസ്റ്റിൽ ബ്രാൻഡിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടീസറും പങ്കുവെച്ചിരുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഡ്യുവൽ-ടോൺ വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ ഈ മോഡൽ ഉത്പാദനത്തിനോട് വളരെ പിന്നിലല്ല. പുതിയ ഹീറോ ഇലക്ട്രിക് സ്കൂട്ടർ 2022 മാർച്ചോടെ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നുള്ള സ്ഥിരീകരണം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമ പ്രസിദ്ധീകരണത്തോട് ഹീറോ മോട്ടോകോർപ് സിഎഫ്ഒ നിരഞ്ജൻ ഗുപ്‌തയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഇന്ത്യൻ വിപണയിൽ എത്തുമ്പോൾ ഓല S1, S1 പ്രോ, സിമ്പിൾ വൺ, ഏഥർ, സിമ്പിൾ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇലക്ട്രിക് സ്കൂട്ടറുകളുമായാകും ഈ മോഡൽ മത്സരിക്കുക. പുതിയ ഹീറോ ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിൻ വീലുകളായിരിക്കും ഉണ്ടായിരിക്കുകയെന്ന് ടീസർ വെളിപ്പെടുത്തുന്നുണ്ട്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ചേതക്കിന് സമാനമായി മോഡലിൽ സിംഗിൾ സൈഡഡ് സ്വിംഗാർമാണുള്ളത്. കർവി ശൈലി, ഫ്ലൈസ്‌ക്രീൻ, നീളമുള്ള സ്പ്ലിറ്റ് സീറ്റ് എന്നിവയുള്ള വളരെ വൃത്തിയുള്ള ഡിസൈനാണ് വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വലിയ പ്രത്യേകതകളിൽ ഒന്ന്. ഇത് ഒരു തദ്ദേശീയ ഹീറോ ഉൽപ്പന്നമായിരിക്കാം. ഗോഗോറോയുമായി ചേർന്ന് ബാറ്ററി സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങളിൽ ഹീറോ പ്രവർത്തിക്കുന്നുവെന്ന് ഇതിനകം തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഇന്ത്യയിൽ ഇവികൾ വികസിപ്പിക്കുന്നതിനും നെറ്റ്‌വർക്ക് ചാർജ് ചെയ്യുന്നതിനുമായി ഹീറോ തായ്‌വാൻ ആസ്ഥാനമായുള്ള ഗോഗോറോയുമായുള്ള പങ്കാളിത്തം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹീറോ തങ്ങളുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് മോഡലുകൾക്കായി ഗോഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കും.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

നിലവിൽ തായ്‌വാനീസ് ബ്രാൻഡിൽ 2,000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളുണ്ട്. ഇതുവരെ 174 ദശലക്ഷത്തിലധികം ബാറ്ററി കൈമാറ്റങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ട് അപ്പ് ആയ ഏഥർ എനർജിയുടെ മുൻനിര നിക്ഷേപകരിൽ ഒരാളാണ് ഹീറോ മോട്ടോകോർപ് എന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

വരാനിരിക്കുന്ന ഹീറോ ഇലക്ട്രിക് സ്കൂട്ടറിന്റെ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ വാഹനം തായ്‌വാനിൽ വിൽക്കുന്ന ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അഭ്യൂഹങ്ങൾ. കീലെസ്, ബേസിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഗോഗോറോ വിവ വാഗ്ദാനം ചെയ്യുന്നത്

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

3kWh ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന മോഡൽ പൂർണ ചാർജിൽ 85 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. എന്നാൽ ഹീറോയിലൂടെ പുനർനാമം ചെയ്‌ത് ഇന്ത്യയിൽ എത്തുമ്പോൾ റേഞ്ച് ഉയരാൻ സാധ്യതയുണ്ട്. ഐക്യു സിസ്റ്റം സ്മാർട്ട് കീകാർഡ് വഴി പ്രവർത്തിക്കുന്ന സിംഗിൾ ടച്ച് സ്റ്റാർട്ട് സിസ്റ്റത്തിലാണ് ഗോഗോറോ വിവ ഇലക്ട്രിക് സ്കൂട്ടർ വരുന്നത്.

ഇതിനു പുറമെ ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് ഹീറോ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ചെടികളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം സൃഷ്ടിച്ചാണ് ഇത്തരത്തിലൊരു നേട്ടം ഹീറോ കൈവരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഹീറോ ഗ്രീന്‍ ഡ്രൈവ് സംരംഭത്തിന് കീഴില്‍ ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ നട്ട 1,32,775 തൈകളുടെ ഫോട്ടോഗ്രാഫുകള്‍ കമ്പനി ആല്‍ബത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹന നിർമാതാക്കളുടെ തുടര്‍ച്ചയായ രണ്ടാം ലോക റെക്കോര്‍ഡാണിത് എന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഇതിനു മുമ്പ് 2021 ഓഗസ്റ്റില്‍ 'ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ലോഗോ' സൃഷ്ടിച്ച ഗിന്നസ് റെക്കോര്‍ഡാണ് ഹീറോയുടെ പക്കലുള്ളത്. ഹാർലി-ഡേവിഡ്‌സണുമായി പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ഇറങ്ങാനും ആഭ്യന്തര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ലക്ഷ്യമിടുന്നുണ്ട്. പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി ഹീറോയും ഹാർലിയും 500 സിസി മുതൽ അതിനുമുകളിലുള്ള എഞ്ചിൻ ശേഷിയുള്ള മിഡിൽവെയ്റ്റ് ബൈക്കുകളാകും വികസിപ്പിക്കുക.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഈ പുതിയ മോട്ടോർസൈക്കിളുകൾ രണ്ട് ബ്രാൻഡുകൾക്കും കീഴിൽ വിപണനം ചെയ്യും. വരാനിരിക്കുന്ന പ്രീമിയം ഹീറോ മോട്ടോർസൈക്കിളുകൾ ഹാർലി ബൈക്കുകളേക്കാൾ താങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരട്ട മോഡലുകൾ ചാസി, എഞ്ചിൻ, സവിശേഷതകൾ തുടങ്ങീ നിരവധി മെക്കാനിക്കൽ ഘടകങ്ങൾ എന്നിവ പങ്കിടും.

ഇലക്‌ട്രിക് സ്‌കൂട്ടർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്ന് Hero Motocorp

ഹീറോയും ഹാർലിയും റോയൽ എൻഫീൽഡിനെ നേരിടുന്ന ഒരു റെട്രോ-സ്റ്റൈൽ പ്രീമിയം ബൈക്കിലാണ് ആദ്യം പ്രവർത്തിക്കുക. നിലവിൽ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളുടെ വിൽപ്പനയുടെയും സേവനങ്ങളുടെയും ഉത്തരവാദിത്തം ഹീറോക്കാണ്.

Most Read Articles

Malayalam
English summary
Hero electric to launch the all new electric scooter by next year march
Story first published: Thursday, September 23, 2021, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X