അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

കണക്റ്റഡ് സാങ്കേതികവിദ്യ ആദ്യം കാറുകളിലേക്കാണ് എത്തിയത് എങ്കിലും ഇപ്പോൾ ഇരുചക്ര വാഹനങ്ങളിലും ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഒരു സവിശേഷതയായി ഇത് മാറിയിരിക്കുകയാണ്. അൽപം പ്രീമിയം മോഡലുകളിലെല്ലാം പല പേരിലും ഭാവത്തിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന മുൻഗണനയോടെ പല സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഇപ്പോൾ സമർപ്പിത കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവ സാധാരണയായി ഒരു മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തിക്കുന്നത്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹീറോ കണക്‌ട് എന്ന കണക്റ്റിവിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. അക്കാലത്ത് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനായി തെരഞ്ഞെടുത്ത മോഡലുകളിൽ ഈ സവിശേഷത കൊണ്ടുവരികയും ചെയ്‌തു.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

എന്നാൽ ഇതിനായി ഉപഭോക്താക്കൾ 4,999 രൂപ ചെലവഴിക്കേണ്ടി വരും. തെരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ ഹീറോ കണക്‌ട് എന്ന കണക്റ്റിവിറ്റി പ്ലാറ്റ്ഫോം ലഭ്യമാവുകയും ചെയ്യും. ഇപ്പോൾ ടോപ്പിൾ അലേർട്ട് ഫീച്ചർ ഇപ്പോൾ എക്സ്പൾസ് 200 അഡ്വഞ്ചർ മോട്ടോർസൈക്കിളിലും അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

നിരവധി കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഹീറോ കണക്റ്റ്. മോട്ടോർസൈക്കിൾ മറിഞ്ഞുവീണാൽ അടിയന്തര കോൺടാക്റ്റ് നമ്പരിലേക്ക് ഒരു ഓട്ടോമാറ്റിക് അറിയിപ്പും എസ്എംഎസും ആപ്ളിക്കേഷൻ അയയ്ക്കുന്നു എന്നതാണ് ടോപ്പിൾ അലേർട്ട് ഫീച്ചറിന്റെ ചുമതല.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് അറിയിപ്പ് അയയ്ക്കുക. വാഹനം മറിഞ്ഞാൽ ഉപഭോക്താക്കൾക്ക് അറിയിക്കേണ്ട അടിയന്തര കോൺടാക്റ്റുകൾ സ്വമേധയ തെരഞ്ഞെടുക്കാനാകും. അപകടമുണ്ടാകുന്ന സമയത്ത് ഏറെ സഹായകരമാകുന്ന ഒരു സവിശേഷതയാണിത്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ബ്രാൻഡിന്റെ മറ്റ് ഉൽപ്പന്നങ്ങൾക്കും ഹീറോ കണക്‌ട് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഭാവിയിൽ കൂടുതൽ ഡീലർഷിപ്പുകളിലും നഗരങ്ങളിലും ഇത് ലഭ്യമാക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. ഇത് വില കുറഞ്ഞതല്ലാത്തതിനാൽ പ്രത്യേകിച്ച് കമ്മ്യൂട്ടർ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ ഹീറോ കണക്റ്റ് പ്ലാറ്റ്ഫോം ഒരു ഓപ്ഷനായി നൽകുന്നത് തുടരും.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഇത് നിലവിൽ എക്‌സ്ട്രീം 160R, എക്‌സ്‌പൾസ് 200, ഡെസ്റ്റിനി 125, പ്ലഷർ പ്ലസ്, പ്ലഷർ പ്ലസ് പ്ലാറ്റിനം എന്നിവയിൽ ലഭ്യമാണ്. ഹീറോ കണക്‌ട് സിസ്റ്റം ഉൾച്ചേർത്ത ഇ-സിം ഉൾപ്പെടുന്ന ടെലിമാറ്റിക്സ് ഹാർഡ്‌വെയറാണ് ഈ സാങ്കേതികവിദ്യക്കായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഉപകരണത്തിനും ആപ്ലിക്കേഷനുമിടയിൽ ഒരു ലിങ്ക് സ്ഥാപിക്കാൻ സെല്ലുലാർ നെറ്റ്‌വർക്കുമായി ആശയവിനിമയം നടത്താനും ഇതിന് കഴിയും. ഹീറോ കണക്‌ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ വാഹനം തത്സമയം ട്രാക്കുചെയ്യാനാകും. വാഹനം സഞ്ചരിച്ച പാത വ്യക്തമായി പ്രദർശിപ്പിക്കുകയും അതിന്റെ വേഗത രേഖപ്പെടുത്തുകയും ചെയ്യുന്നു.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

മറ്റൊരു പ്രധാന വാഹന സുരക്ഷാ സവിശേഷതയാണ് ടോ എവേ അലേർട്ട്. ഇത് ബൈക്കിന്റെ അനധികൃത ചലനം കണ്ടെത്തിയാൽ ഇത് ഉപയോക്താവിനെ അറിയിക്കുന്നു. വാഹന മോഷണങ്ങൾ തടയാൻ ഇത് ഏറെ സഹായകരമാകും. ജിയോ-ഫെൻസ് അലേർട്ടും ഹീറോ കണക്‌ടിൽ ലഭ്യമാണ്. അതിൽ വാഹനം മുൻകൂട്ടി നിശ്ചയിച്ച ഭൂമിശാസ്ത്രപരമായ മേഖലയ്ക്ക് അപ്പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ ഉപയോക്താവിന് അറിയിപ്പ് അയയ്ക്കും.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

കൂടാതെ പാർക്കിംഗ് സ്ഥലങ്ങളിൽ ആളുകൾക്ക് അവരുടെ വാഹനം കണ്ടെത്താൻ സഹായിക്കുന്ന ഹീറോ ലൊക്കേറ്റ് ആണ് ഹീറോ കണക്‌റ്റിലെ മറ്റൊരു ഉപയോഗപ്രദമായ സവിശേഷത. ഈ സവിശേഷത ഗൂഗിൾ മാപ് വഴിയാണ് പിന്തുണ നൽകുന്നത്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഹീറോ കണക്‌ട് പ്ലാറ്റ്ഫോം ഉപയോഗിച്ച് നിരവധി റിപ്പോർട്ടുകൾ ആക്സസ് ചെയ്യാൻ കഴിയും. ഉദാഹരണത്തിന് തെരഞ്ഞെടുത്ത റൂട്ട്, എടുത്ത സമയം, സഞ്ചരിച്ച ദൂരം മുതലായവ പോലുള്ള ഒരു പ്രത്യേക യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ ഈ കണക്‌ടിംഗ് ഫീച്ചർ സഹായിക്കും. കഴിഞ്ഞ ആറ് മാസത്തെ എല്ലാ യാത്രകളുടെയും വിശദാംശങ്ങൾ ആപ്പിന് സൂക്ഷിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഹീറോ കണക്റ്റിന് റൈഡിംഗ് സ്വഭാവം വിശകലനം ചെയ്യാനും ഉപയോക്താവിന് അവരുടെ റൈഡിംഗ് ശൈലിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കാനും കഴിയും. പരിധി കവിഞ്ഞ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് വേഗ പരിധി നിശ്ചയിക്കാനും അലേർട്ട് സ്വീകരിക്കാനും കഴിയും.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹീറോ എക്‌സ്‌പൾസ് 200. താങ്ങാനാവുന്ന വിലയും അതിനൊത്ത പെർഫോമൻസും ബൈക്കിനെ ഒരു വാല്യൂ ഫോർ മണി ഉൽപ്പന്നമാക്കുന്നു. എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡൽ വിപണിയിൽ എത്തുന്നത്.

അപകടമുണ്ടായാൽ വേണ്ടപ്പെട്ടവർക്ക് ഉടൻ മെസേജ്; എക്‌സ്‌പൾസിൽ ടോപ്പിൾ അലേർട്ട് ഫീച്ചറുമായി ഹീറോ

ഹീറോ എക്‌സ്പള്‍സ് 200 പതിപ്പിന് 1.23 ലക്ഷം രൂപയും എക്‌സ്പള്‍സ് 200T മോഡലിന് 1.20 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 199.6 സിസി, ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 18.1 bhp കരുത്തിൽ 16.15 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

Most Read Articles

Malayalam
English summary
Hero introduced topple alert feature for xpulse 200 details
Story first published: Thursday, September 30, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X