തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താത്ക്കാലികമായി നിർത്തിവെച്ച രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിമാതാക്കളായ ഹീറോ മോട്ടോകോർപ് മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായി അറിയിച്ചു.

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

കൊവിഡ് വ്യാപനം തീവ്രമായതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 22 മുതൽ മെയ് ഒമ്പതുവരെ അടച്ചിടാനാണ് കമ്പനി ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്.

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

എന്നാൽ രോഗ വ്യാപനം മാറ്റമില്ലാതെ തുടർന്ന സാഹചര്യത്തിൽ പിന്നീട് മെയ് 16 വരെ രാജ്യത്തുടനീളം ഉല്‍പാദന പദ്ധതികളും മറ്റ് സൗകര്യങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് ഹീറോ പ്രഖ്യാപിച്ചു.

MOST READ: യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ജീവനക്കാരുടെ സുരക്ഷ നിലനിര്‍ത്തുന്നതിനായിട്ടാണ് അടച്ചിടുന്നത് നീട്ടാന്‍ ഹീറോ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ പൂർണമായും നിലക്കുന്നത് സാമ്പത്തികപരമായി വലിയ ആഘാതം കമ്പനിയും തൊഴിലാളികളും നേരിടേണ്ടി വരും.

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ആയതിനാൽ ഗുരുഗ്രാം, ധരുഹേര, ഹരിദ്വാർ എന്നീ മൂന്ന് ഫാക്ടറികളിൽ സിംഗിൾ ഷിഫ്റ്റ് ഉത്പാദനം പുനരാരംഭിക്കാനാണ് ഹീറോ തയാറെടുക്കുന്നത്. ഈ ഫാക്ടറികളിൽ സുരക്ഷയും ശുചിത്വ പ്രോട്ടോക്കോളുകളും നിലവിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ഉത്പാദനം നടത്തുന്ന മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും ഇന്ത്യയിൽ വിൽക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. നിലവിൽ തങ്ങളുടെ കമ്പനിയിലെ 45 വയസിനു മുകളിൽ പ്രായമുള്ള ജീവനക്കാരിൽ 90 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ഹീറോ അവകാശപ്പെടുന്നു.

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

രാജ്യത്തിന്റെ പലഭാഗങ്ങളും ലോക്ക്ഡൌണിലൂടെ കടന്നു പോകുമ്പോഴും വില്‍പന തുടരുന്നതിനായി കമ്പനി അടുത്തിടെ ഒരു ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഷോറൂമും ഹീറോ പ്രൊഡക്റ്റ് കോണ്‍ഫിഗറേറ്ററും (HPC) അവതരിപ്പിച്ചിരുന്നു.

MOST READ: സിംഗിൾ ടാങ്ക് ഹൈഡ്രജനിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ഹ്യുണ്ടായി നോക്സോ

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ഇതിൽ ഹീറോ മോട്ടോകോർപ് ഉൽപ്പന്നങ്ങളുടെ 360 ഡിഗ്രി കാഴ്ച നല്‍കുകയും സവിശേഷതകളും സാങ്കേതിക സവിശേഷതകളും പര്യവേക്ഷണം ചെയ്യാനും ഉപഭോക്താക്കളെ ഇത് അനുവദിക്കുകയും ചെയ്യുന്നു.

തിരിച്ചുവരവിനൊരുങ്ങി ഹീറോ, മെയ് 17 മുതൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

വാഹനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും നേരിട്ട് വാങ്ങുന്നതിനുള്ള ഓപ്ഷനുമുള്ള ഒരു കോള്‍ബാക്ക് റിക്വസ്റ്റ് സവിശേഷതയും ഹീറോ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഷോറൂം സംവിധാനത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero MotoCorp Decided To Resume Manufacturing Operations From 17 May . Read in Malayalam
Story first published: Saturday, May 15, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X