Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

ജനപ്രിയ മോഡലായ എക്സ്ട്രീം 160R എൻട്രി ലെവൽ സ്പോർ‌ട്‌സ് മോട്ടോർസൈക്കിളിന്റെ വില ഉയർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ബൈക്കിന്റെ എല്ലാ വകഭേദങ്ങൾക്കും മുൻ വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2,370 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

2021 ഏപ്രിലിനുശേഷം മോട്ടോര്‍സൈക്കിളിന് ലഭിക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. എക്സ്ട്രീം 160R പതിപ്പിന്റെ വേരിയന്റ് തിരിച്ചുള്ള പുതുക്കിയ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

എക്‌സ്ട്രീം 160R ഫ്രണ്ട് ഡിസ്ക്: 1,11,610 രൂപ

എക്‌സ്ട്രീം 160R ഡബിൾ ഡിസ്ക്: 1,14,660 രൂപ

എക്‌സ്ട്രീം 100 മില്യൺ എഡിഷൻ: 1,16,460 രൂപ

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും എക്സ്ഷോറൂം വിലകളിൽ 2021 സെപ്റ്റംബർ 20 മുതൽ വർധനവ് നടപ്പിലാക്കുമെന്ന് ഹീറോ മോട്ടോകോർപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രമാനുഗതമായി ഉയരുന്ന ചരക്ക് വിലയുടെ ആഘാതം നികത്താൻ വില പരിഷ്ക്കാരം അനിവാര്യമാണെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

വില പരിഷ്ക്കാരത്തിന് പുറമെ ബൈക്കിൽ മറ്റ് നവീകരണങ്ങളോ കൂട്ടിച്ചേർക്കലുകളോ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ നടപ്പിലാക്കിയിട്ടില്ല. വില വർധനവ് ഗണ്യമാണെങ്കിലും എൻട്രി ലെവൽ സ്പോർ‌ട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ഏറ്റവും ഡിമാൻഡുള്ള മോഡലുകളിൽ ഒന്നാണ് എക്‌സ്ട്രീം 160R. കുറഞ്ഞ ഭാരവും മികച്ച ഹാൻഡിലിംഗുമാണ് ബൈക്കിനെ വ്യത്യസ്‌തമാക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണിത്. എക്സ്ട്രീം 160R ന്റെ പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ലുക്കിനൊപ്പം മികച്ച പെർഫോമൻസും കൂടി ഒത്തു ചേർന്നപ്പോൾ എക്‌ട്രീം 160R വിപണിയിൽ വൻവിജയമാണ് നേടിയെടുത്തത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

ഹീറോയുടെ 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലിന് 160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ ശക്തമായ 160 സിസി യൂണിറ്റ് 8,500 rpm -ല്‍ പരമാവധി 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വെറും 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും ഹീറോ എക്‌ട്രീം 160R ബൈക്കിന് സാധിക്കും. കിടലൻ പെർഫോൻസിനൊപ്പം ആധുനിക സവിശേഷതകളാലും സമ്പന്നമാണ് ഹീറോയുടെ ഈ മോട്ടോർസൈക്കിൾ.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

എല്ലാ വിവരങ്ങളും വൃത്തിയുള്ള ലേഔട്ടിൽ പ്രദർശിപ്പിക്കുന്ന നെഗറ്റീവ് എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിലെ മറ്റൊരു പ്രത്യേകത. പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ട്യൂബ്‌ലെസ് ടയറുകൾ, ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകൾ ഹീറോ എക്‌ട്രീം 160R-ൽ ഉണ്ട്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

മറ്റ് ഉപയോഗപ്രദമായ സവിശേഷതകളിൽ ഹസാർഡ് ലൈറ്റ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച് എന്നിവയും ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബൈക്കിൽ 8 കിലോമീറ്റർ വേഗതയിൽ പോകാൻ സഹായിക്കുന്ന ഒരു ഗ്ലൈഡ് ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ സസ്പെൻഷൻ ക്രമീകരണങ്ങളിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഹീറോ അണിനിരത്തിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഫ്രണ്ടിൽ ഡിസ്ക് ബ്രേക്ക് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരു ഓപ്ഷനായാണ് കമ്പനി നൽകുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

വിപണിയില്‍ 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷന്‍ നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി ഹീറോ എക്‌ട്രീം 160R മോട്ടോർസൈക്കിളിന് ഒരു 100 മില്യൺ എഡിഷനും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഈ ബൈക്കിനെ വേറിട്ട് നിര്‍ത്തുന്നതിനായി പ്രത്യേക, ഡ്യുവല്‍-ടോണ്‍ കളർ ഓപ്ഷനാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

അതോടൊപ്പം തന്നെ ഹെഡ്‌ലൈറ്റ് മാസ്‌ക്, ഫ്യുവൽ ടാങ്ക്, മോട്ടോര്‍സൈക്കിളിന്റെ പിന്‍ പാനല്‍ എന്നിവയില്‍ റെഡ് / വൈറ്റ് ഡ്യുവല്‍-ടോണ്‍ പെയിന്റ് ഫിനിഷും ഹീറോ ഒരുക്കിയിട്ടുണ്ട്. എക്സ്ട്രീം 160R 100മില്യണ്‍ പതിപ്പ് ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

ഇന്ത്യൻ വിപണിയിലെ എൻട്രി ലെവൽ സ്പോർ‌ട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബജാജ് പൾസർ NS160, അപ്പാച്ചെ RTR 160 4V, സുസുക്കി ജിക്‌സർ, ഹോണ്ട ഹോർനെറ്റ് 2.0 തുടങ്ങിയ മോഡലുകളുമായാണ് ഹീറോ എക്‌ട്രീം 160R മത്സരിക്കുന്നത്.

Xtreme 160R മോഡലിനും വില കൂട്ടി, ഇനി അധികം മുടക്കേണ്ടത് 2,370 രൂപയെന്ന് Hero

എക്‌ട്രീം 160R ബൈക്കിന് പുറമെ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളായ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുടെ വിലയിലും ഹീറോ മോട്ടോകോർപ് വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇരുമോഡലുകള്‍ക്കും 2,350 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero motocorp hiked the prices of xtreme 160r up to rs 2 370 in india
Story first published: Monday, September 27, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X