Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് അവതരിപ്പിച്ച് ഹീറോ; വില 72,050 രൂപ
ഡെസ്റ്റിനി 125 മോഡലിന്റെ പുതിയ പ്ലാറ്റിനം പതിപ്പ് അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 72,050 രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.

ഡെസ്റ്റിനി 125 മോഡലിന് ഏതാനും ദിവസങ്ങള്‍ മുന്നെയാണ് ഹീറോ 100 മില്യണ്‍ പതിപ്പ് സമ്മാനിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്ലാറ്റിനം പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നത്.

ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ രൂപകല്‍പ്പനയും തീം ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. സ്കൂട്ടറിന്റെ പുതിയ വേരിയന്റ് മാസ്ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത്, പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം എന്നിവയ്ക്ക് സമാനമാണ്, സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങള്‍ അവതരിപ്പിക്കുന്നു.
MOST READ: ഐപിഎല്‍ ആവേശം കൊഴുപ്പിക്കാന്‍ ടാറ്റ സഫാരി; ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് മോഡലിന് അകത്ത് ബ്രാണ് നിറത്തിലുള്ള പാനലുകളും വൈറ്റ് റിം ടേപ്പും ഉള്ള ഒരു പുതിയ മാറ്റ് ബ്ലാക്ക് കളര്‍ സ്കീം ലഭിക്കുന്നു.

സിഗ്നേച്ചര്‍ എല്‍ഇഡി ഗൈഡ് ലാമ്പ്, പ്രീമിയം ബാഡ്ജിംഗ്, ഷീറ്റ് മെറ്റല്‍ ബോഡി എന്നിവ സ്കൂട്ടറിന്റെ സവിശേഷതകളാണ്. ബ്ലാക്ക് ആന്‍ഡ് ക്രോം തീമും ഇതിലുണ്ട്.
MOST READ: ഇന്ത്യൻ സേനയ്ക്കായി 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്ര

ക്രോം ഹാന്‍ഡില്‍ബാര്‍, ക്രോം ഫിനിഷ്ഡ് മിററുകള്‍ സ്കൂട്ടറില്‍ ഒരു റെട്രോ സ്റ്റൈലിംഗ് ചേര്‍ക്കുന്നു, അതേസമയം ക്രോം അലങ്കരിച്ച മഫ്ലര്‍ പ്രൊട്ടക്ടറും ഫെന്‍ഡര്‍ സ്ട്രൈപ്പും സ്റ്റൈലിംഗ് വര്‍ദ്ധിപ്പിക്കുന്നു.

പ്ലാറ്റിനം വേരിയന്റ് ബാഡ്ജിംഗിന്റെ പ്രീമിയം 3D ലോഗോ, ചക്രങ്ങളില്‍ വൈറ്റ് റിം ടേപ്പ് എന്നിവ ഉള്‍ക്കൊള്ളുന്നു. ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവയും സ്കൂട്ടറില്‍ ഉണ്ട്.

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം 124.6 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഒപ്പം ബ്രാന്‍ഡിന്റെ 'എക്സെന്‍സ് ടെക്നോളജി'യും ഇടംപിടിക്കുന്നു. 7,000 rpm-ല്‍ പരമാവധി 9 bhp കരുത്തും 5,500 rpm-ല്‍ 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഡെസ്റ്റിനി 125 പ്ലാറ്റിനം ഹീറോയുടെ i3S (ഐഡില്‍-സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) അവതരിപ്പിക്കുന്നു. സ്കൂട്ടര്‍ നിഷ്ക്രിയമായിരിക്കുമ്പോള്‍ എഞ്ചിന് ഓഫ് ചെയ്യുന്നതിലൂടെ സാങ്കേതികവിദ്യ സ്കൂട്ടറില്‍ നിന്ന് മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുന്നു.
MOST READ: വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

മുന്‍വശത്ത് ഒരു ടെലിസ്കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ ഒരു സ്വിംഗാര്‍ം ഘടിപ്പിച്ച ഷോക്ക് എന്നിവയാണ് സ്കൂട്ടറിന്റെ സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി രണ്ട് അറ്റത്തും 130 mm ഡ്രം ബ്രേക്ക് സജ്ജീകരണവും ലഭിക്കുന്നു.