വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

പോയ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി മാറിയ മോഡലാണ് കിയ സോനെറ്റ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും കമ്പനി ഈ പുതിയ എസ്‌യുവിയെ പുറത്തിറക്കിയിരിക്കുകയാണ്.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

ഇന്ത്യയിലുള്ള സോനെറ്റിന്റെ നീളം നാല് മീറ്ററിൽ താഴെയാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെത്തിയ എസ്‌യുവിയക്ക് 4,120 മില്ലിമീറ്റർ നീളമാണുള്ളത്. നമ്മുടെ ഇടയിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ പതിപ്പായ സോണറ്റിന് 125 മില്ലീമീറ്ററിന്റെ അധിക നീളമുണ്ട്.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

എന്നിരുന്നാലും, കാറിന്റെ വീതിയും ഉയരവും സമാനമായി തുടരുന്നു.1,790 മില്ലിമീറ്റർ വീതിയും 1,642 മില്ലിമീറ്റർ ഉയരവുമാണ് സോനെറ്റ് എസ്‌യുവിയുടെ അളവുകൾ. കൂടാതെ 2,500 മില്ലിമീറ്റർ വീൽബേസും ഉണ്ട്.

MOST READ: കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

കൂടുതൽ ചങ്കിയർ ബമ്പറുകൾ ചേർത്തതാണ് നീളത്തിന്റെ വർധനവിന് കാരണമായത്. കൂടാതെ ഇന്ത്യൻ സോനെറ്റും അന്താരാഷ്ട്ര തലത്തിലെത്തിയ കിയ സോനെറ്റും തമ്മിലുള്ള ഏറ്റവും വലിയ മാറ്റം എഞ്ചിൻ ഓപ്ഷനുകളാണ്.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

118 bhp, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 82 bhp, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 113 bhp, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് ആഭ്യന്തര വിപണിയിലെ കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

അതിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

മറുവശത്ത് അറേബ്യൻ വിപണികൾക്കായുള്ള സോനെറ്റിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കിയ വാഗ്‌ദാനം ചെയ്യുന്നത്. അതായത് സെൽറ്റോസിന് കരുത്ത് പകരുന്ന അതേ യൂണിറ്റാണിതെന്ന് ചുരുക്കം.

MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

ഇത് പരമാവധി 113 bhp പവറും 144 Nm torque ഉം ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഇന്റൻസ്ഡ് റെഡ്, അറോറ ബ്ലാക്ക് പേൾ, ബീജ് ഗോൾഡ്, ഗ്ലേസിയർ വൈറ്റ് പേൾ, അയൺ ഗ്രേ, ഇന്റലിജൻസ് ബ്ലൂ, ഗ്രാവിറ്റി ഗ്രേ, ക്ലിയർ വൈറ്റ് എന്നിങ്ങനെ എട്ട് കളർ ഓപ്ഷനിലാണ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

സവിശേഷതകളുടെ കാര്യത്തിൽ അറേബ്യൻ സോനെറ്റ് എസ്‌യുവിക്ക് ഡിആർഎൽ, 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സൺറൂഫ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലൈറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ലഭിക്കും.

വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

അതോടൊപ്പം ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസർ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജുമെന്റ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, കണക്റ്റഡ് കാർ ടെക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ തുടങ്ങിയവയും കിയ സോനെറ്റിൽ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia Sonet Launched In Selected International Markets Including Saudi Arabia. Read in Malayalam
Story first published: Tuesday, March 23, 2021, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X