സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

അടുത്ത മാസം ഏപ്രിൽ ഏഴിന് C5 എയർക്രോസ് എസ്‌യുവിയുടെ ഔദ്യോഗിക സമാരംഭത്തിന് മുന്നോടിയായി രാജ്യത്തുടനീളം വിൽപ്പന, സേവന ശൃംഖല നിർമിക്കുന്ന തിരക്കിലാണ് സിട്രൺ ഇന്ത്യ.

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഇന്ത്യൻ വാഹന വിപണിയിക്ക് എസ്‌യുവി മോഡലുകളോടുള്ള അതീവപ്രണയമാണ് C5 എയർക്രോസുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ഫ്രഞ്ച് ബ്രാൻഡിന് പ്രേരണയായത്. തങ്ങളുടെ ആദ്യത്തെ ഷോറൂം അഹമ്മദാബാദിൽ ആരംഭിച്ച സിട്രൺ ആറ് പുതിയ ഡീലർഷിപ്പുകളുടെ ഉദ്ഘാടനം കൂടി നിർവഹിച്ചിരിക്കുകയാണ്.

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

പൂനെ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി, കൊച്ചി, ഗുരുഗ്രാം എന്നീ ആറ് പുതിയ നഗരങ്ങളിലാണ് കമ്പനി പുതിയ ഷോറൂമുകളുടെ പ്രവർത്തനം ആരംഭിച്ചത്. കൊച്ചി മരടിലാണ് സിട്രൺ കേരളത്തിലെ ആദ്യത്തെ ബ്രാൻഡിന്റെ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഹൗസ് ഓഫ് സിട്രൺ എന്നർത്ഥമുള്ള ‘ലാ മൈസൺ' എന്ന് നാമകരണം ചെയ്യപ്പെട്ട ഷോറൂമുകൾ സന്ദർശിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ഫിജിറ്റൽ (ഫിസിക്കൽ + ഡിജിറ്റൽ) വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

കമ്പനി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്ന C5 എയർക്രോസ് അഞ്ച് സീറ്റർ മോഡൽ ആഢംബര എസ്‌യുവി വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്. പുതിയതായി പുറത്തിറക്കിയ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നീ മോഡലുകളാണ് ഫ്രഞ്ച് കാറിന്റെ രാജ്യത്തെ പ്രധാന എതിരാളികൾ.

MOST READ: എൻഡവറിനേക്കാൾ ഭീമൻ; ഇക്വേറ്റർ ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോർഡ്

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാകും C5 എയർക്രോസ് വാഗ്‌ദാനം ചെയ്യുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഇത് പരമാവധി 175 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ ഡീസൽ എഞ്ചിൻ 18.60 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് സിട്രണിന്റെ അവകാശവാദം. ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ C5 എയര്‍ക്രോസിൽ മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ സ്റ്റാൻഡേർഡ് വാറണ്ടിയും വാഗ്‌ദാനം ചെയ്യും.

MOST READ: ഇളവുകളും ഓഫറുകളുമായി സര്‍വീസ് പദ്ധതി പ്രഖ്യാപിച്ച് ട്രയംഫ്

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

അതോടൊപ്പം വിപുലീകൃത വാറന്റി ഓപ്ഷനുകളും മെയിന്റനൻസ് പാക്കേജുകളും C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഉടമസ്ഥാവകാശത്തെ എളുപ്പമാക്കാൻ സഹായിക്കും. ഏകദേശം 25 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാകും മോഡലിനായി നിശ്ചയിക്കുന്ന വില.

സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

C5 എയര്‍ക്രോസിനായുള്ള പ്രീ-ബുക്കിംഗ് 2021 മാർച്ചോടെ ആരംഭിക്കും. എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയായി നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. സിട്രണിന്റെ ഡീലര്‍ഷിപ്പുകളിലൂടെയോ അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ എസ്‌യുവി ബുക്ക് ചെയ്യാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Expanded Its Dealer Range In Six New Cities. Read in Malayalam
Story first published: Sunday, March 21, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X