Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇളവുകളും ഓഫറുകളുമായി സര്‍വീസ് പദ്ധതി പ്രഖ്യാപിച്ച് ട്രയംഫ്
മോട്ടോര്‍ സൈക്കിള്‍ പരിപാലനത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുന്ന 'ട്രയംഫ് സര്‍വീസ് പ്ലാന്‍' സമാരംഭിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പ്രഖ്യാപിച്ചു.

പുതിയ ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ പരിപാലന പരിപാടിയില്‍ മൂന്ന് ആനുകാലിക പരിപാലന സേവനങ്ങള്‍ ഉള്‍പ്പെടുന്നു. മോട്ടോര്‍സൈക്കിളിന്റെ സമഗ്രമായ വിശകലനത്തിനായി സേവന പ്രോഗ്രാം രണ്ട് അധിക '21-പോയിന്റ് 'പൊതു പരിശോധനകളും കൊണ്ടുവരുന്നു.

അവസാനമായി, ട്രയംഫ് സേവന പദ്ധതി പ്രകാരം ലേബര്‍, സ്പെയര്‍ പാര്‍ട്സ്, ആക്സസറികള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ഇരുചക്ര വാഹന ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, മേല്‍പ്പറഞ്ഞ സ്പെയറുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള കൃത്യമായ കിഴിവ് നിരക്ക് കമ്പനി പരാമര്‍ശിച്ചിട്ടില്ല. ലേബര്‍, സ്പെയര്‍ പാര്‍ട്സ്, ആക്സസറികള്‍ എന്നിവയ്ക്ക് കിഴിവ് നിരക്കുകള്‍ വ്യത്യാസപ്പെടാം.

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ട്രയംഫ് സേവന പ്ലാന്‍ വാങ്ങുന്നതിന് ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഈ വര്‍ഷം ഇന്ത്യന്‍ വിപണിക്കായി വലിയ പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ള ഒമ്പത് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇതിന്റെ ഭാഗമായി ചില മോഡലുകള്‍ അരങ്ങേറ്റത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാന്‍ഡില്‍ നിന്നുള്ള ട്രൈഡന്റ് 660-യാണ് അധികം വൈകാതെ വിപണിയില്‍ എത്തുക. ബൈക്കിനായുള്ള ബുക്കിംഗ് ഇതിനോടകം കമ്പനി ആരംഭിച്ചു കഴിഞ്ഞു.

ലിക്വിഡ്-കൂള്‍ഡ്, ഇന്‍-ലൈന്‍ ത്രീ-സിലിണ്ടര്‍ 660 സിസി എഞ്ചിനാണ് ട്രയംഫ് ട്രൈഡന്റ 660-യുടെ കരുത്ത്. ഈ എഞ്ചിന് 10,250 rpm-ല്‍ പരമാവധി 80 bhp കരുത്തും 6,250 rpm-ല്‍ 64 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു.

ഒപ്പം സ്ലിപ്പ് / അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, ട്രൈഡന്റ് 660, എല്‍ഇഡി ലൈംറ്റിംഗിനൊപ്പം വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്, സിംഗിള്‍ സീറ്റ് ഡിസൈന്‍, നേരായ റൈഡര്‍ എര്‍ണോണോമിക്സ് എന്നിവ ഉള്‍ക്കൊള്ളുന്നു.
MOST READ: കരോക്ക് എസ്യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

മോട്ടോര്‍സൈക്കിളില്‍ ഒരു മള്‍ട്ടി-ഫങ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടിഎഫ്ടി ഡിസ്പ്ലേയും ലഭിക്കുന്നു. ഇത് റൈഡറിന് ധാരാളം വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍ സൈക്കിളിലെ മറ്റ് ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കണ്ട്രോള്, രണ്ട് സവാരി മോഡുകള്‍ ഉള്‍പ്പെടുന്നു.

ഡ്യുവല്‍-ചാനല്‍ എബിഎസ്, ഓപ്ഷണല്‍ 'ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ്' ക്വിക്ക് ഷിഫ്റ്ററും 'മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം' കണക്റ്റുചെയ്ത സാങ്കേതികവിദ്യയും കമ്പനി മോട്ടോര്‍സൈക്കിളിന് വാഗ്ദാനം ചെയ്യുന്നു.

വില സംബന്ധിച്ച് സുചനകളൊന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും അടുത്തിടെ ഓണ്‍ലൈനില്‍ ബൈക്കിന്റെ വില വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഏകദേശം 6.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും കമ്പനിയുടെ ഭാഗത്തുനിന്നും ഇതില്‍ ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ലഭ്യമായിട്ടില്ല.