പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് അവതരിപ്പിച്ചു.

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ആരോഗ്യമേഖലയിൽ മികച്ച സേവനങ്ങൾ വാഗദാനം ചെയ്യാനാണ്‌ മാജിക് എക്സ്പ്രസ് ആംബുലൻസ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ഇത് വളരെയധികം ഉപകരിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലെ റോഡുകളിലൂടെ അതിവേഗത്തിൽ സഞ്ചരിച്ച് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളോടെയാണ് ഇവയുടെ നിർമ്മാണം.

MOST READ: സ്ട്രീറ്റ്ഫൈറ്റർ V4 S ഡാർക്ക് സ്റ്റെൽത്തിനെ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച് ഡുക്കാട്ടി

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ആവശ്യമായ സ്ഥലം സൗകര്യങ്ങളോടെയും സുരക്ഷയോടെയും വാഹനത്തിൽ രോഗികൾക്കും അറ്റൻഡന്റുമാർക്കും യാത്ര ചെയ്യാനാകും. AIS 125 മാനദണ്ഡമനുസരിച്ചാണ് വാഹനത്തിന്റെ നിർമ്മാണം എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ വിപുലമായ വാഹന നിര ഒരുക്കുന്ന നിർമാതാക്കളിലൊന്നാണ് ടാറ്റ മോട്ടോർസ്. മാജിക് എക്സ്പ്രസ് ആംബുലൻസ്, ടാറ്റ വിംഗർ ആംബുലൻസ് എന്നിവ അടിയന്തര മെഡിക്കൽ ആവശ്യങ്ങളായ ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ് ലൈഫ് സപ്പോർട്ട്, മൾട്ടി സ്ട്രെച്ചർ 410/29 ആംബുലൻസ് തുടങ്ങിയവ നൽകുന്നു.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ഓട്ടോ ലോഡിംഗ് സ്ട്രെച്ചർ, മെഡിക്കൽ ക്യാബിനറ്റ്, ഓക്സിജൻ സിലിണ്ടർ, ഡോക്ടർമാർക്കുള്ള സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, ലൈറ്റിംഗ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്റീരിയർ, അനൗൺസ്മെന്റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്സ്പ്രസ് ആംബുലൻസ് വിപണിയിലെത്തുന്നത്.

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

AIS 125 അംഗീകാരമുള്ള റെട്രോ റിഫ്ലക്റ്റീവ് ഡെക്കലുകൾ, സൈറൺ സഹിതമുള്ള ബീക്കൺ ലൈറ്റ് എന്നിവ വാഹനത്തിലുണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാർട്ട്മെന്റുകൾ വേർതിരിച്ചിട്ടുണ്ട്. ഇത് യാത്രചെയ്യുന്നവരുടെ സുരക്ഷ പ്രത്യേകിച്ച് കൊവിഡ് കാലത്ത് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു.

MOST READ: മോഡിഫിക്കേഷനിലൂടെ കിടിലനാക്കാം; വാഗനീർ എസ്‌യുവി പരിഷ്ക്കരിക്കാൻ ജീപ്പിന്റെ തന്ത്രവും

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

800 സിസി TCIC എൻജിനാണ് വാഹനത്തിൽ വരുന്നത്. ഇത് 44 bhp കരുത്തും 110 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഈ വാഹനത്തിന്റെ പ്രവർത്തന ചെലവും കുറവാണ്.

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

കുറഞ്ഞ പ്രവർത്തനച്ചെലവിനോടുമൊപ്പം ഉയർന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി എന്നീ ടാറ്റ മോട്ടോർസിന്റെ അടിസ്ഥാനതത്വത്തിൽ നിന്നുള്ള മാനദണ്ഡപ്രകാരമാണ് വാഹനത്തിന്റെ നിർമ്മാണം.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

പുതിയ മാജിക് എക്സ്പ്രസ് ആംബുലൻസ് അവതരിപ്പച്ച് ടാറ്റ

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, രാജ്യത്തെ സർക്കാർ ആരോഗ്യ വകുപ്പുകൾ, എൻജിഒകൾ, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലൻസ് ആണ് മാജിക് എക്സ്പ്രസ്. രണ്ടുവർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ വാറണ്ടിയും വാഹനത്തിനും ലഭ്യമാണ് എന്ന് കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Tata Unveiled Magic Express Ambulance In India. Read in Malayalam.
Story first published: Friday, March 19, 2021, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X