മോഡിഫിക്കേഷനിലൂടെ കിടിലനാക്കാം; വാഗനീർ എസ്‌യുവി പരിഷ്ക്കരിക്കാൻ ജീപ്പിന്റെ തന്ത്രവും
ഗ്രാൻഡ് വാഗനീർ കൺസെപ്റ്റിന്റെ ചുവടുപിടിച്ച് നിർമാണ പതിപ്പിലേക്ക് കടന്ന വാഗനീർ എസ്‌യുവിയെ ജീപ്പ് അടുത്തിടെയാണ് വിപണിയിൽ പരിചയപ്പെടുത്തിയത്. ഏറെ നാളായി കാത്തിരുന്ന മോഡൽ ഏവരുടെയും പ്രതീക്ഷക്കൊത്ത് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.

പുതിയ വാഗനീർ വാങ്ങുന്നവർക്ക് അവരുടെ എസ്‌യുവികൾ മോഡിഫൈ ചെയ്യാനുള്ള അവസരം നൽകാൻ പദ്ധതിയിടുകയാണ് ജീപ്പ്. ഈ വർഷം നവംബറിൽ നടക്കുന്ന സെമാ ഷോയിൽ എസ്‌യുവി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

പുതിയ ജീപ്പ് വാഗനീർ നിരവധി കസ്റ്റമൈസേഷൻ അവസരങ്ങളും ഉഫഭോക്താക്കൾക്ക് ഒരുക്കുമ്പോൾ വിപണിയിൽ അത് ഏറെ ഗുണകരമാകുമെന്നതിൽ തർക്കമില്ല. ജീപ്പിന്റെ സിഇഒ ക്രിസ്റ്റ്യൻ മ്യൂനിയർ പുതിയ എസ്‌യുവിയെക്കുറിച്ചും അതിന്റെ പരിഷ്‌ക്കരണ അവസരങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.
MOST READ: ഏപ്രിൽ മാസം ഇന്ത്യൻ വിപണിയിലെത്തുന്ന പുത്തൻ എസ്‌യുവികൾ

ആഢംബര കേന്ദ്രീകൃതമായ ഗ്രാൻഡ് വാഗനീർ എന്നതിലുപരി പുതിയ ജീപ്പ് വാഗനീർ വാങ്ങുന്നവർക്ക് അവരുടെ എസ്‌യുവി പരിഷ്‌ക്കരിക്കാൻ താൽപ്പര്യമുണ്ടാകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഈ തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്റ്റെല്ലാന്റിസിന്റെ ഇൻ-ഹൗസ് ആക്സസറി ബ്രാൻഡായ മോപ്പർ എസ്‌യുവി ഉടമകൾക്ക് മോഡിഫിക്കേഷൻ പാർട്‌സുകൾ നൽകും.

കൂടാതെ ആക്‌സസറികൾക്കായി തേർഡ്-പാർട്ടി അനന്തര വിപണന കമ്പനികളുമായും ജീപ്പ് പ്രവർത്തിക്കുന്നുണ്ട്. ഓഫ്-റോഡ് കേന്ദ്രീകരിച്ചുള്ള വാഹനമായതിനാൽ ജീപ്പ് എസ്‌യുവികൾ എല്ലായ്‌പ്പോഴും ധാരാളം ആക്‌സസറി ഫിറ്റിംഗ് അവസരങ്ങൾ ഒരുക്കാറുണ്ട്.
MOST READ: മൈക്രോ എസ്‌യുവിയുമായി ടാറ്റ ഒരുങ്ങി; പ്രൊഡക്ഷൻ റെഡി പതിപ്പിന്റെ പുതിയ വീഡിയോ ഇതാ

പുതിയ ജീപ്പ് വാഗനീറിന്റെ പ്രാരംഭ വില 57,995 ഡോളറിലും ഗ്രാൻഡ് വാഗനീറിന്റെ വില 86,995 ഡോളറിലും ആരംഭിക്കും. അതേസമയം ശ്രേണിയിൽ ഒന്നാമതെത്തുന്ന ഗ്രാൻഡ് വാഗനീർ ഒബ്‌സിഡിയന് 98,995 ഡോളർ വിലവരും.

പുതിയ വാഗനീറിന് ധാരാളം സാങ്കേതികവിദ്യകളും ജീപ്പ് ഒരുക്കും. അത് ഓഫ്-റോഡിംഗിനെ ഏറെ സഹായകരമാവും വിധമാണെന്നാണ് അഭ്യൂഹങ്ങൾ. ജീപ്പ് വാഗനീറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 5.7 ലിറ്റർ V8 എഞ്ചിനാകും തുടിപ്പേകുക.
MOST READ: ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ആഢംബര കേന്ദ്രീകൃതവും ചെലവേറിയതുമായ ജീപ്പ് ഗ്രാൻഡ് വാഗനീർ മോഡലിന് 6.4 ലിറ്റർ V8 എഞ്ചിനാണ് ലഭിക്കുക. രണ്ട് മോഡലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും.

റിയർ-വീൽ ഡ്രൈവ്, മൂന്ന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഓപ്ഷനുകളിൽ പുതിയ ജീപ്പ് വാഗനീർ എസ്‌യുവി ലഭ്യമാകും. സിംഗിൾ സ്പീഡ് ട്രാൻസ്ഫർ കേസുള്ള ക്വാഡ്ര-ട്രാക്ക് ഐ ഫുൾടൈം ഫോർ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ ക്വാഡ്ര-ട്രാക്ക് II, ക്വാഡ്ര-ഡ്രൈവ് II സിസ്റ്റങ്ങളും ഇതിൽ ഉണ്ടാകും.

എസ്‌യുവിക്ക് 10.1 ഇഞ്ച് വരെ ഗ്രൗണ്ട് ക്ലിയറൻസ് അനുവദിക്കുന്ന ഓപ്‌ഷണൽ ക്വാഡ്ര-ലിഫ്റ്റ് എയർ സസ്‌പെൻഷൻ സംവിധാനവും പുതിയ ജീപ്പ് വാഗോണറിൽ വാഗ്‌ദാനം ചെയ്യും. എസ്‌യുവിയുടെ അണ്ടർബോഡി ഘടകങ്ങൾക്ക് പരിരക്ഷ നൽകുന്ന ഫോർ സ്റ്റീൽ സ്‌കിഡ് പ്ലേറ്റുകളുള്ള ഒരു നൂതന ഓൾ-ടെറൈൻ പാക്കേജും ഉണ്ടാകും.


Click it and Unblock the Notifications








