ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ടെറിട്ടറി എസ്‌യുവിയെ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരികയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. വിൽപ്പനയില്ലാതെ ഇഴയുന്ന ബ്രാൻഡിന് പുതിയ മോഡലിലൂടെ കളംനിറയാനാകുമെന്ന പ്രതീക്ഷയിലാണ് ചുവടുനീക്കം.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ഏതാനും മാസങ്ങൾക്കുള്ളിൽ ടെറിട്ടറി എന്ന മോഡൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്. ചെംഗ്ഡു ഓട്ടോ ഷോയുടെ 2018 പതിപ്പിൽ ആദ്യമായി അവതരിപ്പിച്ച ഫോർഡ് ടെറിട്ടറി ചൈന, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ഏതാനും ഏഷ്യൻ വിപണികളിൽ ലഭ്യമാണ്.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ മുകൾ ഭാഗത്തേക്ക് ഫോർഡിന്റെ പ്രവേശനം ടെറിട്ടറിക്ക് അടയാളപ്പെടുത്താനാകും. എന്നിരുന്നാലും അമേരിക്കൻ വാഹന നിർമാതാവ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന പുത്തൻ മോഡലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

MOST READ: EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

1. വലിപ്പം

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഫോർഡ് ടെറിട്ടറിക്ക് 4,580 മില്ലീമീറ്റർ നീളവും 1,936 മില്ലീമീറ്റർ വീതിയും 1,674 മില്ലീമീറ്റർ ഉയരവും 2,761 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ട്. ഇത് ടാറ്റ ഹാരിയറുമായി താരതമ്യം ചെയ്യുമ്പോൾ ഹാരിയറിന് 4,598 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,706 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ഇതിനർത്ഥം ടാറ്റ ഹാരിയറിന് 18 മില്ലീമീറ്റർ നീളവും ടെറിട്ടറിയേക്കാൾ 32 മില്ലീമീറ്റർ ഉയരവുമുണ്ടെന്നാണ്. എന്നാൽ ഫോർഡ് എസ്‌യുവിക്ക് 42 മില്ലീമീറ്റർ വീതിയും ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ 20 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

MOST READ: ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം; പൊതു ഗതാഗത സംവിധാനത്തെ വൈദ്യുതീകരിക്കുക ലക്ഷ്യം

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

2. എഞ്ചിൻ

1.5 ലിറ്റർ നാല് സിലിണ്ടർ ഇക്കോബൂസ്റ്റ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഫിലിപ്പൈൻ വിപണിയിൽ എത്തുന്ന ഫോർഡ് ടെറിട്ടറിയുടെ ഹൃദയം. ഇത് പരമാവധി 143 bhp കരുത്തിൽ 225 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ ഫ്രണ്ട് വീൽ ഡ്രൈവാണ് വാഹനം.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

3. സവിശേഷതകൾ

വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, പൂർണ ഡിജിറ്റൽ 10 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ടെറിട്ടറി ഒരുങ്ങിയിരിക്കുന്നത്.

MOST READ: മെര്‍സിഡീസ് മോഡലുകളോട് സാമ്യം; മഹീന്ദ്ര 2021 XUV500 ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

കൂടാതെ പനോരമിക് മൂൺറൂഫ്, 10-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ചൂടായതും തണുപ്പിച്ചതുമായ മുൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 8 സ്പീക്കറുകൾ, പുഷ് ബട്ടൺ ഉപയോഗിച്ച് കീലെസ് എൻട്രി സ്റ്റാർട്ട് / സ്റ്റോപ്പ്, മൾട്ടി-ഫംഗ്ഷൻ ലെതർ സ്റ്റിയറിംഗ് വീലിനായി ടിൽറ്റ്, ടെലിസ്‌കോപ്പിക് ക്രമീകരണം, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, പഡിൽ ലാമ്പുകൾ തുടങ്ങിയവയും എസ്‌യുവിയിൽ ഇടംപിടിക്കും.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

4. സുരക്ഷാ സംവിധാനങ്ങൾ

വിദേശ വിപണികളിലുള്ള ടെറിട്ടറിക്ക് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂളിഷൻ മുന്നറിയിപ്പിനൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, മെച്ചപ്പെടുത്തിയ ആക്റ്റീവ് പാർക്ക് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷൻ കൺട്രോൾ എന്നീ സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമായും ഉള്ളത്.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

കൂടാതെ ഹിൽ ലോഞ്ച് അസിസ്റ്റ്, 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, വ്യക്തിഗത ടയർ പ്രഷർ ഡിസ്പ്ലേയുള്ള ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഐസോഫിക്സ് ചൈൽഡ്-സീറ്റ് ആങ്കറേജ് പോയിന്റുകൾ എന്നിവയും ടെറിട്ടറിയിലുണ്ട്.

ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

5. പ്രതീക്ഷിക്കുന്ന വില

നിലവിൽ ടെലിട്ടറി ഫിലിപ്പീൻസിൽ 1,277,000 പെസോയുടെ അടിസ്ഥാന വിലയ്ക്കാണ് ഫോർഡ് ടെറിട്ടറി വിൽപ്പനയ്ക്ക് എത്തുന്നത്. അതായത് ഏകദേശം 19.05 ലക്ഷം രൂപ. ഫോർഡിന്റെ ഇന്ത്യൻ നിരയിൽ ഇക്കോസ്‌പോർട്ടിനും എൻ‌ഡോവറിനുമിടയിൽ പുതിയ മോഡൽ ഇടംപിടിക്കും. ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ, ജീപ്പ് കോമ്പസ് തുടങ്ങിയ എസ്‌യുവികളുമായാകും മോഡൽ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Five Things To Know About The Upcoming Ford Territory SUV. Read in Malayalam
Story first published: Thursday, March 18, 2021, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X