EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

2020 സെപ്റ്റംബര്‍ മാസത്തിലാണ് ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ EQC അവതരിപ്പിക്കുന്നത്. 99.90 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

CBU റൂട്ടിലാണ് EQC ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ഇറക്കുമതി വെറും 50 യൂണിറ്റായി കമ്പനി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും 2020 അവസാനത്തോടെ എല്ലാ യൂണിറ്റുകളും വിറ്റഴിക്കപ്പെട്ടതായും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

ഇപ്പോഴിതാ വാഹനത്തിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണെന്ന് മെര്‍സിഡീസ് അറിയിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് അധികം വൈകാതെ തന്നെ വാഹനം ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചു.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ ഓള്‍-ഇലക്ട്രിക് ആഢംബര എസ്‌യുവിയാണ് EQC. അതുല്യമായ രൂപവും ആകര്‍ഷകമായ ഡ്രൈവിംഗ് അനുഭവവും ശക്തമായ പ്രകടനവുമാണ് വാഹനം കാഴ്ചവെയ്ക്കുന്നത്.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

മുന്‍വശത്തെ കൂറ്റന്‍ ബ്രാന്‍ഡ് ലോഗോ, എല്‍ഇഡി ഡിആര്‍എല്‍ സംഗ്രഹിച്ച ഫ്യൂച്ചറിസ്റ്റിക് രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബ്ലൂ ഉള്‍പ്പെടുത്തലിന്റെ സൂചനയുള്ള 20 ഇഞ്ച് അലോയ് വീലുകള്‍, GLC-യില്‍ നിന്ന് ഉരുത്തിരിഞ്ഞ ചരിഞ്ഞ റൂഫ്, ആകര്‍ഷകമായ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ സവിശേഷതകളാണ്.

MOST READ: വിപണിയിൽ തരംഗമായി ഹ്യുണ്ടായി ക്രെറ്റ; ഒരു വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1.21 ലക്ഷം യൂണിറ്റുകൾ

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

അകത്ത്, ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, സ്പോര്‍ട്സ് സീറ്റുകള്‍, മെമ്മറി പ്രവര്‍ത്തനത്തോടുകൂടിയ പവര്‍ ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

സുരക്ഷാ ഫീച്ചറുകളില്‍ വാഹനത്തിന് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ്, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍ എന്നിവയും ലഭിക്കുന്നു.

MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

വാഹനത്തില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളും 80 കിലോവാട്ട് ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. 400 bhp കരുത്തും 760 Nm torque ഉം ആണ് ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കുന്നത്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലേക്ക് ജോടിയാക്കുകയും ചെയ്യുന്നു.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, ഇന്‍ഡിവിജല്‍ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ലഭിക്കുന്നു. ചാര്‍ജിംഗ് ഓപ്ഷനുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറും 7.4 കിലോവാട്ട് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറും ഉള്‍പ്പെടുന്നു.

MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

EQC ഇലക്ട്രിക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും.മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. പൂര്‍ണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Mercedes Benz Started Second Phase Bookings For EQC Electric SUV. Read in Malayalam.
Story first published: Wednesday, March 17, 2021, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X