മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

പ്രാദേശികമായി രാജ്യത്ത് ഒത്തുചേർന്ന റാങ്‌ലർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് ജീപ്പ്. 2019-ൽ സിബിയു ഉൽ‌പ്പന്നമായി അവതരിപ്പിച്ച മോഡലിന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫ്-റോഡ് എസ്‌യുവികളുടെ രാജാവിനെ കമ്പനി ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

രണ്ട് വേരിയന്റുകളിൽ എത്തുന്ന മെയ്‌ഡ് ഇന്‍ ഇന്ത്യ റാങ്ലർ അൺലിമിറ്റഡിന് 53.90 ലക്ഷം രൂപയും റൂബിക്കോണിന് 57.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മോഡലിനായുള്ള പ്രീ-ബുക്കിംഗ് കഴിഞ്ഞ മാസം തന്നെ ജീപ്പ് ആരംഭിച്ചിരുന്നു.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

സിബിയു യൂണിറ്റിനെ അപേക്ഷിച്ച് ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെയാണ് റാങ്‌ലറിനായുള്ള പ്രാദേശിക പ്രവർത്തനങ്ങളിലൂടെ കമ്പനി കുറച്ചത്. ജീപ്പിന്റെ 250 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ മികച്ച തീരുമാനത്തിലേക്ക് ബ്രാൻഡ് എത്തിയത്.

MOST READ: റേസിംഗ് രംഗത്തെ 120-ാം വാർഷികം; ഫാബിയ റാലി 2 ഇവോ എഡിഷൻ അവതരിപ്പിച്ച് സ്കോഡ

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

2021 റാങ്‌ലർ എസ്‌യുവി പ്രാദേശികമായി ജീപ്പിന്റെ രഞ്‌ജംഗാവോണിലെ പ്ലാന്റിലാണ് നിർമിക്കുന്നത്. മിഡ് സൈസ് എസ്‌യുവിയായ കോമ്പസിന് ശേഷം പ്രാദേശികമായി നിർമിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ എസ്‌യുവിയാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

സിഗ്‌നേച്ചർ സെവൻ-സ്ലാറ്റ് ഗ്രിൽ ഡിസൈൻ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫെൻഡർ ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളും, 18 ഇഞ്ച് അലോയ് വീലുകൾ, ടെയിൽ ഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ വീൽ എന്നിവ പ്രാദേശികമായി ഒത്തുചേർന്ന 2021 ജീപ്പ് റാങ്‌ലറിന്റെ വിഷ്വൽ ഹൈലൈറ്റുകൾ ഇടംനേടുന്നു.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

ബ്രൈറ്റ് വൈറ്റ്, സ്റ്റിംഗ് ഗ്രേ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർക്രാക്കർ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പ്രാദേശികമായി ഒത്തുചേർന്ന ജീപ്പ് റാങ്‌ലർ ലഭ്യമാണ്. 4,882 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,848 മില്ലീമീറ്റർ ഉയരവും 3,008 മില്ലീമീറ്റർ വീൽബേസും 217 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

അകത്ത് ജീപ്പ് പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും റാങ്ലറിൽ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് കമാൻഡ് സിസ്റ്റം, ഒരു ആൽപൈൻ മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

MOST READ: C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

അതോടൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് പിൻ സീറ്റുകളും ഏഴ് ഇഞ്ച് എം‌ഐഡിയും എസ്‌യുവിയുടെ ഇന്റീരിയറിന്റെ ഭാഗമാണ്. പ്രകടനത്തിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് റാങ്ലറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

അതേ 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ തുടിപ്പ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 268 bhp കരുത്തിൽ 400 Nm torque ഇഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മെയ്‌ഡ് ഇൻ ഇന്ത്യ ജീപ്പ് റാങ്‌ലർ വിപണിയിലെത്തി; പ്രാരംഭ വില 53.90 ലക്ഷം രൂപ

റൂബിക്കോൺ ബ്രാൻഡിന്റെ ജനപ്രിയ റോക്ക്‌ട്രാക്ക് ഓഫ്-റോഡ് മോഡ് സവിശേഷതകളും മോപ്പർ നിർമ്മിച്ച 120 ലധികം ആക്‌സസറികളും വാഹനത്തിൽ ഓഫർ ചെയ്യുന്നുണ്ട്. പ്രാദേശികമായി ഒത്തുചേരുന്ന ഗ്രാൻഡ് ചെറോക്കിയും അടുത്ത ഏതാനും വർഷങ്ങളിൽ ജീപ്പ് ആഭ്യന്തര നിര വികസിപ്പിക്കും.

More from DriveSpark

Article Published On: Wednesday, March 17, 2021, 12:28 [IST]
English summary
Jeep Launched The Locally-Assembled Wrangler SUV In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X